Date – 08/05/2018
ബീഫ് ബീഫ് ബീഫ്
ഞമ്മക്ക് ഇഷ്ടപ്പെട്ട ജി പി ഹോട്ടലിലെ ബീഫ്
പെറോട്ടയും ബീഫും കഴിച്ചു. നമ്മൾക്ക് ഇഷ്ടപ്പെട്ടു. ഇത്രയേ ഉള്ളു കാര്യം.

പിന്നെ ചില അനുഭവങ്ങൾ മറക്കാനാവാത്തത് കൊണ്ട് ഒന്ന് വിവരിച്ചു പറയാൻ തോന്നും. കൂട്ടുകാരായി കേട്ടിരിക്കാൻ സമയമുള്ളവർക്ക് താഴെ ഉള്ള എന്റെ അനുഭവം വായിക്കാം. നേർത്തെ പറഞ്ഞത്, ഇനി സമയം പോയി എന്ന് പറഞ്ഞ് ദേഷ്യത്തിൽ എന്നെ ഒന്നും പറയാതിരിക്കാനാ.
മ്യൂസിയത്തിലെ പാർക്കിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ, സമയം സന്ധ്യ കഴിഞ്ഞു. ആര് എന്ത് ചെയ്യുന്നു എന്ത് കളിക്കുന്നു എന്ന് മഴ നോക്കിയില്ല. അത് അതിന്റെ സമയം ആയപ്പോൾ അത് ഇങ്ങു എത്തി. പാർക്കിൽ കുറേ നേരം കടിച്ചു പിടിച്ചു നിന്നു പിള്ളേരുടെ നിർബന്ധം കൊണ്ട്. പിന്നെ പിള്ളേരെയും കൊണ്ട് അവിടെ നിന്ന് ഇറങ്ങി. കയ്യിൽ രണ്ട് കുടയുണ്ടായിരുന്നത് ഭാഗ്യം. കാർ വരെ എത്തിയപ്പോഴേക്കും പാന്റ് ഒക്കെ കുറേ നനഞ്ഞിരുന്നു. മഴ എന്ന് വച്ചാൽ അമ്മാതിരി മഴ ആയിരുന്നു. അടുത്ത ദിവസം കണ്ടു, ന്യൂസ് പേപ്പറിൽ നമ്മുടെ തമ്പാനൂർ അര വെള്ളത്തിൽ മുങ്ങി കിടക്കുന്നത്.
മ്യൂസിയം നിന്ന് ഇറങ്ങി ശാസ്തമംഗലം വഴി പേയാട് എത്തണം. മഴ കാരണം; എന്താണെന്ന് അറിയില്ല മ്യൂസിയത്ത് നിന്ന് വെള്ളയമ്പലം എത്താൻ അര മണിക്കൂർ എടുത്തു. ഇതിന് ഇടയിൽ പറയാതെ വിശപ്പും എത്തി. ഇളയ മോൾക്ക് ഇപ്പോൾ കഴിച്ചേ പറ്റൂ. വണ്ടി അപ്പോൾ ശാസ്തമംഗലം എത്തി. പല കമന്റസിലും കണ്ട GP Hotel Sasthamangalam ആണ് അപ്പോൾ ഓർമ്മ വന്നത്. എന്തോ അപ്പോൾ ഗൂഗിൾ map തെറ്റായി ആണ് കാണിച്ചത്.
“രാമകൃഷ്ണ മിഷൻ ഹോസ്പ്പറ്റലിന്റെ എതിരെ”
ആണ് എന്ന് എവിടെയോ കമന്റ്സിൽ വായിച്ചിരുന്നു. ആ അറിയാത്ത കമന്റുകാരന് എന്റെ നന്ദി. ഗൂഗിൾ map കാണിച്ച താഴോട്ടുള്ള വട്ടിയൂർക്കാവ്/മരുതുംകുഴി വഴി പോയില്ല. വണ്ടി റൈറ്റിലോട്ട് തിരിച്ചു ഹോസ്പിറ്റലിലോട്ട് തന്നെ വിട്ടു. അതേ, opposite ഇടതു വശത്തായി GP Hotel എന്ന side board കണ്ടു. Frontil മഴ നോക്കി നില്ക്കുന്ന നിറച്ചു ആളുകളും. വണ്ടി ഒരു ഓരത്ത് നിർത്തി. ഞാൻ മാത്രം ഇറങ്ങി. എത്ര കുട ഉണ്ടെങ്കിലും മഴ കൊളളും. So ആദ്യം പോയി സാധനം ഉണ്ടോന്ന് അന്വേഷിക്കട്ടെ, എന്നിട്ട് മതി കുടുംബ സമേതം.

പറയാൻ വലിയ ആമ്പിയൻസ് പ്രത്യേകത ഒന്നും ഇല്ലാത്ത ഒരു സാദാ കട. (9 table 4 പേർക്ക് വച്ച് ഇരിക്കാം.) എന്തോ ഒരു നാട്ടുമ്പറം look feel ചെയ്യും. (30 വർഷം ആയി സംഭവം ഇവിടെ ഉണ്ട്.) Frontil ഇരിക്കുന്ന ചേട്ടൻ വലിയ മൈൻഡ് ഒന്നും ഇല്ലാതെ കറു മുറാ സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞു ദോശ, etc.. etc. കൂട്ടത്തിൽ ബീഫും പെറോട്ടയും കേട്ടു. അതു മതി അതു മതി; ധാരാളം മതി. കുട ഉണ്ടെങ്കിലും കുറച്ചൊക്കെ നനഞ്ഞു തന്നെ നമ്മൾ ആ ഇടി വെട്ടും മിന്നൽ പ്രളയ മഴയത്ത് ഹോട്ടലിന് ഉള്ളിൽ എത്തിപറ്റി. അതാ എത്തി ബീഫും പെറോട്ടയും.

എന്റെ അമ്മോ ഒട്ടും നഷ്ടബോധം തോന്നിയില്ല. ബീഫ് എന്ന് വച്ചാൽ ഒരു ഒന്ന് ഒന്നര ബീഫ്. അത് നമ്മളെ അങ്ങ് വിഴുങ്ങി. പുറത്ത് കിടുക്ക് മഴയും ( അതും ആ അടുക്കള ഭാഗത്താ ഇരുന്നത് അത് കൊണ്ട് മഴയുടെ ശബ്ദം നല്ല പോലെ കേൾക്കാം.) , അകത്ത് ബീഫും, പോരേ പൂരം. ആസ്വദിച്ചു എന്ന് വച്ചാൽ മരണ ആസ്വദനം ആയിരുന്നു. Good Morning ഹോട്ടലിൽ പോയപ്പോൾ പിള്ളേരെ കൊണ്ട് പോയില്ലായിരുന്നു. അതിന്റെ കുറവ് ഇവിടെ തീർത്തു. Red meat ആയത് കൊണ്ട് പിള്ളേർക്ക് വേറെ കറി വാങ്ങിക്കാൻ ആലോചിച്ചു. സമ്മതിക്കണ്ടേ, ഇത് മതിയെന്ന്. പെറോട്ടയും കൊള്ളാം. കൂട്ടത്തിൽ ഗ്രേവി മാത്രം അങ്ങ് ശോഷിച്ച് പോയി (Quality പോര). ബാക്കിയെല്ലാം Ok ബ്രൂ കോഫി ഉൾപ്പെടെ.
Google Map:
https://goo.gl/maps/5eYirjDbXytzwEwEA
മുൻപ് എഴുതിയ പോസ്റ്റുകൾ ജി.പി. യെ കുറിച്ച്



















