കേക്ക് എനിക്ക് ചെറുപ്പം മുതലേ വളരെ ഇഷ്ടമാണ്. കപ്പ് കേക്ക്, പൊതി കേക്ക് മുതൽ പ്ലം കേക്ക് , ക്രീം കേക്ക് എല്ലാം ഇഷ്ടമാണെങ്കിലും Birthday കേക്കുകളോട് പ്രത്യേകം ഒരു അടുപ്പം എപ്പോഴുമുണ്ട്.

ഒരു റിവ്യൂവിൽ നിന്നാണ് Bindu Gs Gs എന്ന പേര് ആദ്യമായി കേൾക്കുന്നത്. തിരുവനന്തപുരത്തെ മിക്ക പ്രശ്സതമായ ബേക്കറികളിൽ നിന്നും പല പല occasion കളിലായി കേക്കുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഒരു Home made കേക്ക് ഇത് വരെ വാങ്ങിച്ചിട്ടില്ലായിരുന്നു. റിവ്യൂ വിൽ നല്ല രീതിയിലാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് വാങ്ങിച്ച് നോക്കാം എങ്ങനെ ഉണ്ടെന്ന്.

കേക്ക് order ചെയ്തു. പറഞ്ഞ സമയത്ത് തന്നെ കേക്ക് തയ്യാറായി എന്ന് അറിഞ്ഞു. ഒറ്റയ്ക്ക് കാർ ഓടിച്ച് പോകാനുള്ള മടി കൊണ്ട് സകുടുബം തന്നെ കേക്ക് വാങ്ങിക്കാൻ ഇറങ്ങി. നേരെ കവടിയാർ ജവഹർനഗറിലോട്ട്. കേക്ക് തരാൻ വേണ്ടി മകനോടൊപ്പം ഉത്സാഹത്തോടെ നില്ക്കുന്ന ശ്രീമതി ബിന്ദുവിനെ കണ്ടു.

കേക്കും വാങ്ങിച്ച് വീട്ടിലോട്ട് ഒരു ഓട്ടമായിരുന്നു. അനിയനും ഫാമിലിക്കും വേണ്ടി wait ചെയ്തു. വേറെ ആരുമില്ലാത്തത് കൊണ്ട് 1 kg യുടെ കേക്ക് ആണ് order ചെയ്തത്.

കേക്കും വാങ്ങിച്ച് വീട്ടിലോട്ട് ഒരു ഓട്ടമായിരുന്നു. അനിയനും ഫാമിലിക്കും വേണ്ടി wait ചെയ്തു. വേറെ ആരുമില്ലാത്തത് കൊണ്ട് 1 kg യുടെ കേക്ക് ആണ് order ചെയ്തത്.

കേക്ക് കവർ ഉൾപ്പെടെ ടേബളിൽ വച്ചു. പിള്ളേർക്കൊക്കെ എന്തൊരു വെപ്രാളം. നമുക്കും ഉണ്ട് കേട്ടോ, പക്ഷേ പുറത്ത് കാണിച്ചില്ല. അതാ കവർ തുറന്ന് കേക്ക് വെളിയിലെടുത്തു. കാണാൻ സുന്ദരിയായ ഒരു Layer Milk Chocolate And Frosting Milk Chocolate and Dark Chocolate cake. മുകളിൽ dark and white chocolate swirls ഇട്ട് മനോഹരമാക്കിയിട്ടുണ്ട്.

ഇനി കഴിച്ച് നോക്കാം എങ്ങനെ ഉണ്ടെന്ന്. സത്യം പറയാലോ ഇത് വരെ ജീവിതത്തിൽ കഴിച്ച ഏറ്റവും നല്ല കേക്ക്. ഭാര്യയ്ക്കും ഇതേ അഭിപ്രായം. ആ കേക്ക് ഇങ്ങനെ മുറിച്ചെടുത്ത് വായിൽ വച്ച് ആസ്വദിച്ച് കഴിക്കുമ്പോഴുള്ള സുഖം ഉണ്ടല്ലോ. Friends ഒന്നും പറയണ്ട.

Thank you Bindu Gs Gs

LEAVE A REPLY

Please enter your comment!
Please enter your name here