ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല

Location : തിരുമല പെട്രോൾ പമ്പിന് മുൻപ് ഇടതു വശത്തായി
Date: 27/05/2018

ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ നടത്തിയ 1st contest ലെ രണ്ടാം വിജയിക്ക് ട്രീറ്റ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഞാൻ കുടുംബസമേതം എത്തിയത്. ശക്തമായ മഴയത്ത് കാറിലാണെങ്കിലും എത്തിപ്പെടാൻ പെട്ട പാട്. എത്തിയപ്പോഴേക്കും മഴ ഏകദേശം തീർന്നു. അടുത്ത മഴയ്ക്ക് വട്ടം കൂട്ടി തുടങ്ങിയപ്പോഴെക്കും നമ്മൾ അവിടെ എത്തി.

ആദ്യം ഞെട്ടിയത് ഈ മഴയുടെ സമയത്തും പുറത്തു ഒരു 10 – 15 ആളുകൾ പാഴ്‌സൽ വാങ്ങിക്കാൻ നിൽക്കുന്നതു കണ്ടാണ്. മഴയെ തോൽപ്പിക്കുന്ന ആളുകളുടെ നിരകൾ. Just ഭാഗ്യത്തിന് അകത്തു സീറ്റ് കിട്ടി. നമ്മൾ ഇരുന്ന് നിമിഷങ്ങൾക്കകം തന്നെ അടുത്ത സീറ്റുകളും നിറഞ്ഞു.

ഓർഡർ ചെയ്തത് ആടിന്റെ കുടൽ തോരൻ (60 Rs) ചിക്കൻ തോരൻ (60 Rs) , അപ്പം (5 Rs), പെറോട്ട (5 Rs), പൈനാപ്പിൾ ജ്യൂസ് (25 Rs), വടക്കൻ പൈനാപ്പിൾ (10 Rs), Lime ജ്യൂസ് (10 Rs) ഇവയൊക്കെയാണ്.

ആടിന്റെ കുടൽ തോരൻ ഒക്കെ ഒന്ന് വന്നു കഴിച്ചു നോക്കണം 60 Rs ക്ക് ഈ Quality യും ഈ Quantity ഉം Tvm ത്ത് ഏതെങ്കിലും ഹോട്ടലിൽ കിട്ടുമോന്ന് കണ്ട് തന്നെ അറിയണം. ചിക്കന്റെ തോരനും നമ്മളെ അങ്ങ് സുഖപ്പിച്ചു. 25 Rs ക്ക് ഏതെങ്കിലും റെസ്റ്റോറന്റിൽ Fresh Pineapple Juice കിട്ടുമോ നമ്മുടെ അനന്തപുരിയിൽ സംശയമാണ്. നല്ല ഒന്നാന്തരം Fresh Pineapple Juice. ‘വടക്കൻ പൈനാപ്പിൾ’ ok എന്ന് പറയാം ഫ്രെഷിനോട് compare ചെയ്യാൻ പറ്റില്ല.

നല്ല ചൂട് പെറോട്ടയും മൊരിഞ്ഞ അപ്പവും കറിക്കൾക്കൊപ്പം ആസ്വദിച്ചു കഴിച്ചു.

കുറച്ച് ചിക്കൻ ഗ്രേവി ചോദിച്ചപ്പോൾ ചില്ലി ചിക്കൻ ഗ്രേവിയാണ് കിട്ടിയത്. കുറച്ച് കഷ്ണങ്ങളും കിട്ടി. ഇത് നല്ല super taste ആണെന്ന് പറഞ്ഞാണ് കൊണ്ട് വന്നത്. വെറും സൂപ്പറല്ല സൂപ്പറോട് സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഇനി വരുമ്പോൾ ഒന്ന് ഇത് തന്നെ.

ഇടയ്ക്ക്‌ മഴ വന്നതും പോയതും ഒന്നും നമ്മൾ അറിഞ്ഞില്ല. ആഹാരത്തിന്റെ രുചി പൊലിമയിൽ എല്ലാം മറന്ന് ഇരുന്ന കുറച്ച് നിമിഷങ്ങൾ.

തേരാ പാരാ ഓടി നടക്കുന്നതിനിടയിലും Shinz Achayanz ഇടയക്ക് ഇടയ്ക്ക് വന്ന് ഭക്ഷണം എങ്ങനെയുണ്ട് എന്നൊക്കെ തിരക്കാൻ മറന്നില്ല. എല്ലായിടത്തും ആ കണ്ണുകൾ എത്തുന്നുണ്ട്..

എന്ത് കൊണ്ടും ഒരു Budget Hotel തന്നെയാണു. വീണ്ടും പല തവണ ഇവിടെ കേറി ഇറങ്ങേണ്ടി വരും മട്ടൺ ബ്രെയിൻ, കൊഞ്ച് ഭീകരൻ അങ്ങനെ ഉരുപാട്‌ item സുകൾ പ്രലോഭിപ്പിച്ചു നില്പുണ്ട്.

Low Budget ഇൽ പൊളിച്ചടുക്കാൻ – ഒരു വടക്കൻ തട്ടു കട

LEAVE A REPLY

Please enter your comment!
Please enter your name here