Date: 16/06/2018
Location: Vellayambalam
Chicken Sizzler & Chicken Mugalayi

വെള്ളയമ്പലത്തിന്റെ തുടക്കത്തിൽ നിന്ന് ശാസ്തമംഗലത്തോട്ടു പോകുന്ന വഴിയിൽ സാൽവ dine ne തൊട്ടരികിലാണ്Rashaj Al Noor De Paris.

കാർ അഡ്ജസ്റ്റ് ചെയ്തു റോഡിൽ പാർക്ക് ചെയ്തു കേറി ചെന്നു. ആമ്പിയൻസ് കൊള്ളാം. അവിടെ ഇരിക്കാൻ ഒരു സുഖമൊക്കെ ഉണ്ട്. തുടക്കത്തിൽ തന്നെ ചെറിയ കാണാൻ ഭംഗി ഉള്ള ഒരു ഗ്ലാസിൽ വെൽക്കം ഡ്രിങ്ക് സുലൈമാനി കിട്ടി. ക്ഷ ബോധിച്ചു.

മെനു just ഒന്ന് നോക്കിയിട്ട് അവിടത്തെ സ്പെഷ്യൽ ചോദിച്ചപ്പോൾ അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ലെന്നു വെയിറ്റർ പയ്യൻ പറഞ്ഞു. പിന്നെ പുള്ളി ചോദിച്ചു ചിക്കൻ മുഗളായി എടുക്കട്ടെയെന്ന്. ശരി മുഗളായി എങ്കിൽ മുഗളായി. ഒരു ഡിഷ് കൂടി പറഞ്ഞാലോ – ബീഫ് ചോദിച്ചപ്പോൾ ഇല്ല. പിന്നെ എന്ത് വേണം എന്ന് ആലോചിച്ചിരിക്കെ വേറെ ഒരു വിദ്വാൻ വന്നിട്ട് പറഞ്ഞു Chicken Sizzlerഉണ്ടെന്നു. സംഭവം ഞാൻ ആദ്യം കേൾക്കുകയാണ് ഇത് പലർക്കും അറിയാവുന്നതാണെങ്കിലും. ശരി അതും പോരട്ടെയെന്നു പറഞ്ഞു.

പക്ഷേ നിർദേശിച്ച ആള് തന്നെ പറയുകയാണ് അത് ഒരു 20 മിനിറ്റ് എടുക്കുമെന്ന്. കുഴപ്പമില്ല നിങ്ങൾ മുഗളായി ആദ്യം കൊണ്ട് വാ. അതും ബട്ടർ നാനും ഒക്കെ കഴിച്ച് ഒരു 20 മിനിറ്റ് നമ്മൾ maintain ചെയ്തോളാം എന്ന് പറഞ്ഞു.

ചിക്കൻ മുഗളായി തന്നെ കിട്ടാൻ ഒരു 20 മിനിറ്റ് എടുത്തു. വിശപ്പുണ്ടായിട്ടും എന്തോ fb ചാറ്റും, പിള്ളേരും wifeum ആയി സംസാരിച്ചിരുന്നത് കൊണ്ടും പിന്നെ പുതിയ സ്ഥലം ആയതു കൊണ്ടാണോ എന്നും അറിയില്ല വലിയ ബുദ്‌ധിമുട്ടു ഒന്നും തോന്നിയില്ല.

ഫ്രഷ് ക്രീമും, മുട്ടയും, ചിക്കനും എല്ലാം കൂടി മുഗളായിയിൽ നിറഞ്ഞു വിലസി അപാര ടേസ്റ്റ്. ഒരു കിടുക്കാച്ചി തകിധിമി സാധനം. പൊളിച്ചു അടുക്കി കളഞ്ഞു.

കുറച്ച് നേരം കാത്തിരുന്ന വിഷമം ഉണ്ടെങ്കിൽ അതെല്ലാം മുഗളായി മായിച്ചു കളഞ്ഞു. സംഭവം വലിയ ഒരു ബൗളിൽ ആണ് കൊണ്ട് വന്നത്. നല്ല thick ഗ്രേവിയും ഉണ്ട്. പിന്നെ ബട്ടർ നാൻ കഴിഞ്ഞു പെറോട്ടയാണ് മേടിച്ചതു വലിയ പെറോട്ട അതായതു പാത്രം നിറഞ്ഞു കിടക്കും. കഴിക്കാനുള്ള sizzlerum വെയിറ്റ് ചെയ്തു പെറോട്ട പിച്ചി പിച്ചി ഇരുന്നു.

പിന്നെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഈ Chicken Sizzler in Trivandrum വേറെ സ്ഥലത്തു കിട്ടുമെന്നുള്ളത് Zam Zam, Kings, Imperial Kitchen, Supreme എന്നിവിടങ്ങളിലാണ്. സുഹൃത്തുക്കളെ നിങ്ങളുടെ അറിവിൽ വേറെ സ്ഥലത്ത് കിട്ടുമെന്നത് അറിയാമെങ്കിൻ കമന്റ ആയി ഇടുക..

Chicken Sizzler

ഒരു 2 മിനിറ്റ് എന്ന് പറഞ്ഞു ആശാൻ പോയിട്ട് 10 മിനിറ്റായി. Chicken Sizzler കൊണ്ട് കൊണ്ട് വന്നപ്പോഴുള്ള ഒരു മേളം കാണണം ആയിരുന്നു. എണ്ണയിൽ വെള്ളം വീഴുമ്പോഴുള്ള ഒച്ചപ്പാടും പിന്നെ പുകയും.അവിടെ ഉള്ള എല്ലാവരുടെയും ശ്രദ്ധ നമ്മളുടെ അടുത്ത് ആയി.

പടത്തിൽ ഉണ്ട് 2 cabbage പകുതിയിലായി ഒന്നിൽ ചിക്കൻ കഷ്ണങ്ങളും മറ്റേതിൽ കുറച്ച് വെജിറ്റബിൾസും മുതലായവ (ഉരുളക്കിഴങ്ങ്, ബീൻസ്;, cauliflower, mushroom, carrot , കുറച്ച് ചോറും ) കൊണ്ട് അലങ്കരിച്ച 2 ഘടാഘടിയന്മാർ മുമ്പിൽ ഞെളിഞ്ഞു ഇരുന്നു.

ഞാൻ വിചാരിച്ചതു ഇനിയും താമസിച്ചാൽ പ്രശ്നമാകുമോ എന്ന് വിചാരിച്ചു പുള്ളി അടുപ്പത്തു നിന്ന് അതേ പടി എടുത്തു ഇങ്ങു കൊണ്ട് വന്നെന്നും ബാക്കി ഇവിടെ ഇരുന്നു വേവാൻ വേണ്ടിയായിരിക്കും എന്ന്. പുകയൊക്കെ കൂടി കണ്ടപ്പോൾ അങ്ങ് തെറ്റിധരിച്ചു പോയതാണ്. കല്യാണരാമനിലെ നീ ഇനി ഇത് തിന്നിട്ടു പോയാ മതി അതാണ് ഓർമ്മ വന്നതു.

ആൾക്കാരുടെ ശ്രദ്ധയെല്ലാം ഇപ്പോഴും ഇവിടെ തന്നെ. Sizzler ആശാൻ അങ്ങ് ഞെരിച്ചു. Show ഒക്കെ കൊള്ളാം. കഴിച്ചു നോക്കട്ടെ. ഒന്നും പറയണ്ട, കിക്കിടു. ഇതും പൊളിച്ചു. ദൈവമേ ഇന്ന് കണി കണ്ടവനെ തന്നെ എല്ലാ ദിവസവും കാണണേ.

രണ്ടും രണ്ടു ടേസ്റ്റ് ആണ്. മുഗളായിയും sizzlerum പക്ഷേ രുചിയുടെ കാര്യത്തിൽ ഏതു കൊള്ളാം എന്ന് ചോദിച്ചാൽ ചുറ്റി പോകും. രണ്ടും കൊള്ളാം . ഒന്ന് ഗ്രേവി ടൈപ്പിൽ അലിഞ്ഞു ചേർന്നത്, മറ്റേതു ചിക്കന്റെ വലിയ പീസ്. ഒരു പ്രത്യേക തരം മുളക് അരപ്പും.

ജ്യൂസ് വാങ്ങിക്കേണ്ടി വന്നില്ല Sizzler ന്റെ കൂടെ crusher ആണ് കിട്ടിയത്. പിള്ളേർക്ക് അത് മതി കുറച്ചു നമ്മൾക്കും കിട്ടി. സ്ട്രോബെറി, 7 up, കിവിയും നാരങ്ങയും, പുതിനയിലയും ചേർത്ത തണുത്ത മധുരമുള്ള സൊയമ്പൻ സാധനം.

ഇതിനിടയിൽ മുമ്പിൽ ഇരുന്ന ഫാമിലി ടീം നമ്മുടെ അത്ര നേരം പോലും കാത്തിരിന്നില്ലെങ്കിലും കുറച്ച് നേരം ആയത് കാരണം ഇറങ്ങി പോയി. പിന്നെ ഒരു പയ്യന്മാർ സെറ്റും എഴുന്നേറ്റ് പോകുന്നത് കണ്ടു. ഫുട്ബോൾ ആയിരിക്കുമോ വില്ലൻ എന്ന് അറിയില്ല. നേർത്തെ വച്ചുണ്ടാക്കി അത് ചൂടാക്കി കൊടുത്താൽ ചിലർക്ക് അത് പ്രശ്നം. അപ്പോൾ ഉണ്ടാക്കി കൊടുക്കന്നത് കാത്തിരിക്കാനും ചിലർക്ക് വയ്യ ഇത് രണ്ടും കൂടി ഹോട്ടലുകാർ എങ്ങനെ മാനേജ് ചെയ്യും. എന്ത് പറയാൻ, വിശപ്പിന്റെ വിളിയാണല്ലോ പ്രധാനം.

സഹധർമ്മണിക്കു 2 വീലർ വാങ്ങിച്ച ദിവസം അതിന്റെ സന്തോഷത്തിന്റെ മാറ്റു കുറയ്ക്കാത്ത ഒരു നല്ല ആ ആഹാരം കൂടി കഴിച്ച സംതൃപ്തിയോടും കൂടിയാണ് അവിടെ നിന്നു ഇറങ്ങിയത്.

Google Map:
https://goo.gl/maps/jGptNABCY9xBZf7CA

LEAVE A REPLY

Please enter your comment!
Please enter your name here