കാത്ത് കാത്തിരുന്ന് …..
ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും

മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം.

ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് – 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും അകത്തു 4 ടേബിളിലുമായി 16 പേർക്ക് ഇരിക്കാം
സർവീസ് കൈങ്കേമം. പാചക വൈദഗ്ധ്യമേറുന്ന ഉപ്പയും, സ്നേഹത്തോടെ ഉമ്മയും എല്ലാത്തിനും ചുക്കാൻ പിടിക്കാൻ മുഹമ്മദ് ഷാനിന് കൂട്ടായുണ്ട്

സ്ഥലം: പോത്തൻകോട് നിന്ന് മംഗലാപുരം പോകുന്ന വഴി പഞ്ചായത്ത് ഓഫീസിനും മഹാദേവ ക്ഷേത്രത്തിനും ഇടയ്ക്ക് അല്ലെങ്കിൽ ഇടതു വശം നോക്കി വിട്ടാൽ മതി ബോർഡ് കാണാം
കരൂർ തെക്കേവിളയിലുമായി ബന്ധപ്പെട്ട വേറെ പോസ്റ്റുകൾ