Date: 29-08-2018
Contact No – 6235891112

ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.

ഇത് രണ്ടാം തവണ ആണ് Al Azhaar നെ പറ്റി.

ആദ്യം പോയത് ഒരു രാത്രി സമയം പ്രിയതമയും ഒത്താണ് പോയത്.

ഇപ്രാവശ്യം പരിവാരങ്ങൾ എല്ലാവരും ആയി ഒരു ഉച്ചയ്ക്ക് പോയി. വീടിനു അടുത്ത് ആകുമ്പോൾ പോകാനും എളുപ്പം ഉണ്ട്.

മുൻപ് വാങ്ങിച്ച അതേ ഐറ്റം മട്ടൺ ബിരിയാണി (160 Rs) ആണ് വാങ്ങിച്ചത്. പിള്ളേരുടെ സങ്കടം മാറ്റി കളയാം, മുൻപ് കഴിക്കാത്തതിന്റെ. അതോടൊപ്പം നമുക്ക് consistency ഒന്ന് പരിശോധിക്കുകയും ചെയ്യാം. മട്ടൺ ബിരിയാണി വീണ്ടും പൊളിച്ചു. ഒരു പൊടിക്ക് മട്ടന് കുറച്ചു കട്ടിയുണ്ടായിരുന്നോ എന്ന് ഒരു സംശയം. പിള്ളേര് കഴിക്കുന്നത് ആണെല്ലോ. വലിയവർക്കു കുഴപ്പമില്ല. അത് അവിടെ പറയുകയും ചെയ്തു. രുചിക്ക് ആ തനതു രുചി തന്നെ. ഒരു മാറ്റവും ഇല്ല. കൂടെ അൺലിമിറ്റഡ് നാരങ്ങാ വെള്ളവും.

30 പേർക്ക് (14 പേർ ഫാമിലി റൂമിൽ) ഒരേ സമയം ഇരിക്കാം. പേയാട് ജംഗ്ഷനിൽ നിന്ന് തിയേറ്ററും കഴിഞ്ഞു, വിളപ്പിൽ ശാല പോകുന്ന വളവു തിരിയുന്ന സ്ഥലത്തു. വളവു കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയാൽ ‘Car Parking ‘ നുള്ള സ്ഥലവും ഉണ്ട്.

പേയാട് വഴി പോകുന്നവർ ഒരിക്കൽ എങ്കിലും ഇത് കേറി ഒന്ന് കഴിച്ചു നോക്കിയാൽ നാവിനു കൊതിയൂറുന്ന ഒരു മട്ടൺ ബിരിയാണിയെ പരിചയപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here