Date – 11/09/2018

ഗ്രൂപ്പിലെ ഒരു റിവ്യൂ കണ്ട് ബേക്കറി ജംഗ്ഷനിൽ ഒരു ബിരിയാണി ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചതാണ് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന്.

കോട്ടൺഹിൽ സ്കൂൾ കഴിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ Xpertz Towerz ന്റെ താഴെയായി പൊതിച്ചോറുമായി ഒരു ചേട്ടൻ ഇരിക്കുന്നത് കണ്ടു. മീൻ പൊരിച്ചത്, മീൻ കറി, മരിച്ചീനി, കറികളും എല്ലാം ചേർത്ത് 60 Rs. ഒരു മിന്നായം പോലെ കണ്ട് ആ സ്ഥലവും കഴിഞ്ഞങ്ങു പോയി. വിമൻസ് കോളേജിന്റെ മുന്നിലെ ട്രാഫിക് ജംഗ്ഷനിൽ എത്തിയപ്പോൾ ആലോചിച്ചു തിരിച്ചു പോയാലോ, പുള്ളിക്ക് ഒരു ഉപകാരമാവും, വഴിയിൽ ഇരിക്കുന്നത് അല്ലേ. വണ്ടി തിരിച്ചു വിട്ടു.

ഒരു ചേട്ടനും അനിയത്തിയും അളിയനും കൂടി ഒരുക്കുന്നതാണ് ഈ പൊതിച്ചോറ് . ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ലാഭത്തിനേക്കാൾ ഉപരി മനുഷ്യത്വം ആണ് നോക്കുന്നത്. അത് ആ പൊതി ചോറിലും ഉണ്ട്. നല്ല രുചിയുള്ള പുഴുക്കലരി ചോറ്. രണ്ട് തോരൻ. രണ്ടും നല്ല രുചി ഉണ്ട്. കാബേജും ചക്കക്കുരുവും മുരിങ്ങക്കയൊക്കെ വരും ചേരുവുകളിൽ. കൊഴിയാള ഫ്രൈ, അത്യാവശ്യം വലിപ്പം ഉണ്ട്. മീൻ കറി, കപ്പ – ഞാൻ വാങ്ങിച്ച ദിവസം ഇല്ലായിരുന്നു. അതും കൂടി ചേർത്താണ് 60 Rs. എക്സ്ട്രാ റേറ്റ് ഇല്ല. പരിപ്പ് ഇല്ലായിരുന്നു. സാമ്പാറും കൈതചക്കയിട്ട പുളിശ്ശേരിയും നല്ലത് പോലെ ഇഷ്ടപ്പെട്ടു. അച്ചാറും കൊള്ളാം. എന്നെ സംബന്ധിച്ചു, ചോറ് കൂടുതൽ; മിച്ചം വന്നു.

ഞാൻ പറഞ്ഞു ചേട്ടാ ഒരു ബിരിയാണി വാങ്ങിക്കാൻ ഇറങ്ങിയതാണ്. എങ്കിലും ഇത് കണ്ടപ്പോൾ വാങ്ങിച്ചു. ബിരിയാണി നാളെ ഉണ്ട് വന്നോളൂ 60 Rs, ചിക്കൻ ബിരിയാണി ആണ്. ഒരു പീസ് ഉള്ളത്. അതും നോക്കണം ഒരവസരം വരട്ടെ. DPI ജംഗ്ഷനിലും വില്പന ഉണ്ടെന്നു പറഞ്ഞു.

ഫോൺ നമ്പർ ചോദിച്ചു മേടിച്ചു – 9567439756

ഫോട്ടോ എടുക്കാൻ നേരം ചേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു എന്താ കാര്യം.

ഒന്നുമില്ല ചേട്ടാ നമുക്ക് ഈ കമ്പ്യൂട്ടറിലൊക്കെ ഇടുമ്പോൾ അത് കാണുന്ന ആൾക്കാർ ഇത് വഴി ഊണിനു പോകുമ്പോൾ ഈ പൊതി ചോറ് ഒന്ന് ട്രൈ ചെയ്താലോ. അവർക്കും ഒരു സംതൃപ്തി. ചേട്ടന്റെ കാര്യങ്ങളും നടക്കും. പിന്നെ പൊതി ചോറ് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാൻ ഇതിനെ പറ്റി ഇടോളൂ കേട്ടോ. നല്ല ബെസ്റ് ഊണായിരിക്കും, സർ കഴിച്ചു നോക്ക്. എന്നിട്ടു വിളി. ആ വാക്ക് സത്യം ആയിരുന്നു. എന്റെ വാക്കും വെറും വാക്കായില്ല. റിവ്യൂ ദാ ഇട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here