Date: 16/09/2018
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.

പേയാടിനും തിരുമലയ്ക്കും ഇടയ്ക്കാണ് ഈ കട. തിരുമലയിൽ നിന്ന് വരുമ്പോൾ പള്ളിമുക്കുള്ള പെട്രോൾ പമ്പിന് മുൻപായി, St.Xaviers സ്കൂൾ എത്തുന്നതിന് മുൻപുള്ള ഒരു ചെറിയ കട. പുറത്തു ഹോട്ടലിന് മുന്നിലായി ഒരു 8 പേർക്ക് വേണമെങ്കിൽ ഇരിക്കാം. 2 ടേബിളിലായി.

ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്കുള്ള ആഹാരം വീട്ടിൽ ആയിട്ടില്ല എന്ന് അറിഞ്ഞു ഇവിടെ കേറിയതാണ്. ദോശ, പെറോട്ട, രസവട, ഓംലറ്റ്, ചമ്മന്തി, സാമ്പാര്‍, മുളക് കറിയെല്ലാം ഉഗ്രൻ, ഇഷ്ടപ്പെട്ടു. എക്സ്ട്രാ ബീഫ് കറിയും മേടിച്ചു. ബീഫ് കറി അത്ര ടേസ്റ്റ് തോന്നിയില്ല. അത് അവിടെ പറയുകെയും ചെയ്തു. ബീഫാണ് അവിടെ കൂടുതൽ ചിലവാകുന്നത് എന്നാണ് മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞത് . ഇനി വേറെ ഒരു ദിവസം കേറി ബീഫ് കറി ഒന്ന് കൂടെ കഴിച്ചു നോക്കണം.

ഭർത്താവും ഭാര്യയും കൂടി ചേർന്നാണ് ഈ കട നടത്തുന്നത് , 2017 ജനുവരി ഒന്ന് മുതൽ. രാത്രി വൈകി വന്നിട്ടും ആളുകൾ ഉണ്ടായിരുന്നു. ബില്ല് പരിപാടി ഇല്ല, ഞാൻ റേറ്റ് കുറിച്ച് വയ്ക്കാനും വിട്ടു. കുറച്ചു ദിവസം ആയതു കാരണം exact rate ഓർമ്മ വരുന്നില്ല. റേറ്റ് എല്ലാം സാധാരണ തട്ടുകട സെറ്റപ്പ് റേറ്റ്സ് ആണ്. കൂടുതൽ അല്ല.

LEAVE A REPLY

Please enter your comment!
Please enter your name here