മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ
“തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും”
“ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും”
“കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും “
എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, 89 രൂപയ്ക്ക് തീർച്ചയായും മുതലാകും. മട്ടൺ പീസുകളും നിരാശപ്പെടുത്തിയില്ല. എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു ആസ്വദിച്ച് കഴിച്ചു.
സ്നേഹത്തോടെയുള്ള സന്തോഷത്തോടെയുള്ള സർവീസ് സഹിതം സാധാരണക്കാർക്ക് 89 രൂപയ്ക്കുള്ള ഈ മട്ടൺ ബിരിയാണി പോക്കറ്റിലെ കാശ് ചോരാതെ മുന്നിൽ എത്തും. പോയി കഴിക്കുന്നവർക്ക് അൺലിമിറ്റഡ് റൈസും കിട്ടും.
ഇത് കേട്ട് നിങ്ങൾ പറയുമായിരിക്കും.
“തന്നേ”.
“പിന്നല്ല”.
“എന്നാൽ ശരി, നോക്കട്ടെ”
നോക്കിക്കോളൂ 89 രൂപയ്ക്കു കൊടുക്കുന്ന കാശിന് വസൂൽ.
ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം.