Date: 21 Sep 2018
നിലവിൽ ഇതിൽ പറയുന്ന സ്ഥലത്തു നിന്ന് കുറച്ചു മുന്നോട്ടു മാറിയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ ലിങ്കിൽ ചെയ്താൽ ആ വിശേഷങ്ങൾ അറിയാം.
1946 ലെ കട.. ഇത് പേരില്ലാത്തൊരു കട … ഇപ്പോൾ പേരുണ്ട് https://mytravelmytaste.com/2021/10/02/1946-ലെ-കട-ഇത്-പേരില്ലാത്തൊരു/

ഫുഡി ഗ്രൂപ്പ്സിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന പേര്. കൊച്ചണ്ണൻ സാഹിബിന്റെ പേരില്ലാത്ത കട.
അങ്ങനെ ഒരു ദിവസം ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഇറങ്ങി. പൂജപ്പുരയിൽ നിന്ന് കരമനയിലോട്ട് പോകുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ പെട്രോൾ പമ്പ് കാണാം പിന്നെ വലത് വശത്ത് താഴോട്ട് പോകുന്നതിന് പകരം ഇടത്തോട്ട് കുറച്ച് മുകളിലോട്ട് പോകണം. അവിടെയാണ് കൊച്ചണ്ണൻ സാഹിബിന്റെ കട. ഇനിയും അറിയാത്തവർക്ക് വേണ്ടി പറഞ്ഞതാണ്.

ഉച്ചയ്ക്ക് പെറോട്ട സാധാരണ കഴിക്കാറില്ല. എങ്കിലും മട്ടൺ റോസ്റ്റിനാണല്ലോ (120 Rs, വിലവിവര പട്ടിക ചിത്രത്തിൽ) ഇവിടെ പേര്. അപ്പോൾ അതിന്റെ കൂടെ പെറോട്ട (6 Rs) തന്നെ പറഞ്ഞു.
വളരെ പ്രതീക്ഷയോട് കൂടിയാണ് പോയത്. എന്നിട്ടെന്താ ആ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. കൊച്ചണ്ണന്റെ കട മാസ്സല്ല, മരണ മാസ്സാണ്.

Google Map:
https://goo.gl/maps/E3yMABoHXUusqhPp7