Date : 28-09-2018
Contact No – 8943764996
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.

അങ്ങനെ ബിരിയാണി തപ്പി Food Box ലും എത്തി. തലശ്ശേരി ചിക്കൻ ബിരിയാണി ആണ് വാങ്ങിച്ചത്.
ഇടപ്പഴഞ്ഞി സ്ഥലം അടുത്ത് ആയത് കൊണ്ടാണോ എന്ന് അറിയില്ല എനിക്ക് കിട്ടിയത് 150 രൂപയ്ക്ക് ആയിരുന്നു. 160 രൂപ കൊടുത്തപ്പോൾ 10 രൂപ തിരികെ തന്നു.

നല്ല നെയ്യിന്റെ രുചിയുള്ള ക്വാളിറ്റി ചോറ്. ക്വാണ്ടിറ്റിയും ആവശ്യത്തിന് ഉണ്ട്. മണം തന്നെ വളരെ ഹൃദ്യം. മുട്ട, പപ്പടം ഇല്ലെങ്കിലും ആ കുറവ് അറിയില്ല. വളരെ നല്ല സാലഡ്. അച്ചാറും നല്ല ടേസ്റ്റ് .
ഉച്ചയ്ക്ക് ഓഫീസിൽ ഇരുന്ന് കഴിക്കാൻ ആണ് പാഴ്സൽ വാങ്ങിച്ചത്. അടുത്തുണ്ടായിരുന്ന സുഹൃത്തിനും കൊടുത്തു. സുഹൃത്തും നല്ല അഭിപ്രായം ആണ് പറഞ്ഞത്.
പാഴ്സൽ സൗകര്യം മാത്രമാണ് നിലവിൽ ഉള്ളത്. സമയക്രമങ്ങൾ കറക്റ്റ് ആയി പാലിക്കുന്നുണ്ട്. താമസിയാതെ നന്തൻകോട് ഒരു takeaway counter തുടങ്ങാൻ പോകുന്നതായി അവരുടെ ഫേസ് ബുക്ക് Foodbox Thalassery Biriyani യുടെ പേജിൽ നിന്ന് അറിയാൻ കഴിഞ്ഞു.
ഡാൽഡ ഉപയോഗിക്കില്ല. അത് പോലെ അവരുടെ കിച്ചണിൽ ചെന്ന് രുചിച്ച് നോക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അത് ഒരു നല്ല കാര്യം തന്നെ. 365 ദിവസവും ഇതിന്റെ പ്രവർത്തനം ഉണ്ട്. Birthday, Party orders, House warming പരിപാടികൾക്കും ഓർഡർ കൊടുക്കാം. വെജിറ്റിബൾ, മട്ടൺ ബിരിയാണിയും ലഭ്യമാണ്.
ജൂലൈ 12, 2018 മുതൽ ആണ് കവടിയാറിൽ ഈ സ്ഥാപനം അതിന്റെ പ്രവർത്തനം ആരംഭിച്ചത്. ജൂലൈ 28 മുതലാണ് ബിരിയാണിയുടെ രുചി അറിയിച്ച് തുടങ്ങിയത്.
തലശ്ശേരി ബിരിയാണിയുടെ രുചി അറിയാൻ അനന്തപുരിയിൽ ഒരു സ്ഥലം കൂടി ആയി.
Note: ഇതിന്റെ മുകളിലുള്ള രണ്ട് ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവരുടെ ഫേസ് ബുക്ക് പേജിലെ വിവരങ്ങൾ അടിസ്ഥാനമാക്കി പറഞ്ഞതാണ്. ഇതിൽ എന്തെങ്കിലും സംശയം ഉള്ളവർ contact number ൽ വിളിച്ച് സംശയം ദുരീകരിച്ച് കൊള്ളുക.