Date 13 /10/2018

Location: വഴിമുക്ക് ജംഗ്ഷൻ കഴിഞ്ഞു വരുമ്പോൾ വലതു വശത്തു, അബാദ് ഹൈവേ റെസ്റ്റോറന്റ്. മുസ്ലീം പള്ളി എത്തുന്നതിനു മുൻപായി. ഒരു കിലോമീറ്റർ കഴിഞ്ഞാൽ ബാലരാമപുരം.

ഒരു ദിവസം മൂന്നു നേരവും ഹോട്ടലിൽ അർപ്പിച്ച ഒരു ദിവസം. അത്താഴത്തിന് Abad Highway Restaurant ൽ എത്തി.

കേറി ചെന്നപ്പോൾ ഹോട്ടലിനു അകത്തു ഇരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു ഭക്ഷണം കഴിക്കുന്നു. പിന്നെ പുറത്തു ജ്യൂസ് ഇരുന്നു കഴിക്കാൻ പറ്റിയ കുടക്കീഴുകൾക്കുള്ളിൽ അഭയം പ്രാപിച്ചു. ചെറിയ ഒരു പ്രാർത്ഥനയും മഴയൊന്നും പെയ്യരുതേ എന്നും.

ചപ്പാത്തി നല്ല നൈസ് ചപ്പാത്തി. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ചില്ലി ചിക്കനും കൊള്ളാം. മട്ടൺ കറി വേറെ ഒരു ടേസ്റ്റ് ആണ്. Chef നോട് സംസാരിച്ചപ്പോൾ കോട്ടയം സ്റ്റൈലിൽ ആണ് വയ്ക്കുന്നതെന്നു പറഞ്ഞു. നമ്മൾ തിരുവനന്തപുരത്തുക്കാർക്ക് എല്ലാവർക്കും ഇഷ്ടപെടുമോന്നു അറിഞ്ഞൂടാ. കാത്തിരുന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here