Date: 19/10/2018

ഇപ്പോൾ ഈ ഭക്ഷണയിടം നിലവിലില്ല

Sip A coffee സ്ഥിതി ചെയ്തിരുന്നത് കുറവങ്കോണമാണ്. പട്ടം – മരപ്പാലത്തു – നിന്ന് വരുമ്പോൾ കുറവങ്കോണം ജംഗ്ഷൻ എത്തുന്നതിനു മുൻപായി സുപ്രീം ബേക്കറിയുടെ അടുത്തുള്ള Federal bank ATM ന്റെ ഓപ്പോസിറ്റ് ആയി വരും ഇടതു വശത്തു. 33 പേർക്ക് ഇവിടെ ഇരിക്കാം. Toilet അകത്തില്ല, ഡോറിനു ഓപ്പോസിറ്റ് ഉള്ള സ്റ്റെയർകേസ് കയറണം. So അത് ഒരു seperate space ആയി നിൽക്കുന്നത് ഒരു സൗകര്യമായി എടുക്കാം

ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഇവിടെയുള്ള ambience നമ്മൾ ആസ്വദിക്കും സ്‌ക്രീനിൽ മാറി മറിയുന്ന ചിത്രങ്ങളും സംഗീതവും ആകർഷകം ആണ്. അതോടൊപ്പം കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഒരു fooseball ഉണ്ട്. ഗെയിംസുകൾ കൂട്ടാം. പല കാർഡ് ഗയിംകളും കൊണ്ട് വരാം. അത് പോലെ ബുക്‌സകളും ഉണ്ട്, എങ്കിലും അതും വിപുലമായ രീതിയിൽ കൊണ്ട് വന്നാൽ പുസ്തക പ്രേമികൾക്ക് ഓരോ കോഫിയും സിപ് ചെയ്തു വായിച്ചിരിക്കാൻ ഒരു മുതൽ കൂട്ടാകും

3. French Fries
സോസിൽ മുക്കി കഴിച്ചു ആസ്വദിച്ചു. അവർ ഉണ്ടാക്കിയ ആ സോസ് എനിക്ക് ഇഷ്ടപ്പെട്ടു. ഇടയ്ക്ക് ചില ഫ്രഞ്ച് ഫ്രൈസിൽ ഉപ്പ് കുറച്ചു കൂടുതൽ ആണോന്നു ഒരു സംശയം എനിക്ക് തോന്നി. എല്ലവർക്കും ഇത് അനുഭവപ്പെട്ടില്ല.

4. Chicken Club Sandwich | 5. Chicken Sandwich
ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം. Chicken Club Sandwich ചെറിയ ചെറിയ പീസുകൾ ആക്കിയാണ് തരുന്നത്. Chicken Sandwich വലിയ ബ്രഡ് പീസിൽ ആയിട്ടും. നടുക്കുള്ള Chicken ചില സ്ഥലത്തു ചെയ്യുന്നത് പോലെ പൊടിപൊടിയായി ചേർക്കുന്നിതിന് പകരം ഒരു വലിയ കഷ്ണം Chicken പീസ് നടുക്ക് വച്ച് തരും. പൊടി ആക്കുന്നതിനു പകരം പീസാക്കി തന്നത് ഇഷ്ടപ്പെട്ടു.

Chicken Club Sandwich ഒരു ഒന്ന് ഒന്നര sandwich ആയിരുന്നു. സംഭവം പൊളിച്ചു അടുക്കി. പക്ഷേ Chicken Sandwichile ആ നടുക്കത്തെ പീസ് കട്ടിയായി പോയി. ഇത് എല്ലാർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല. അത് Tharihinode സംസാരിച്ചു. നമ്മൾക്ക് വേണ്ടി പെട്ടന്ന് തയ്യാറാക്കിയത് കാരണം frying പാനിൽ ഇട്ടു ചെയ്യുന്നതിന് പകരം direct എണ്ണയിൽ ഇട്ട് പൊരിച്ചു എടുക്കകയായിരുന്നു. ഇനി അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കാം എന്ന് പറഞ്ഞു.

8. Chicken Salad
ഇങ്ങനെ ഒരു സംഭവം ആദ്യം ആയിട്ടാണ് കാണുന്നത് . തോരൻ മാതിരിയാണ് ഇരിക്കുന്നത്. എല്ലാവർക്കും വളരെ speciality ആയി ഫീൽ ചെയ്‌തെങ്കിലും എനിക്കും സ്മിതക്കും Good എന്നാണ് തോന്നിയതു. ടേസ്റ്റ് കൊള്ളാം.

9. Veg Salad
ഇടയ്ക്കു ഇറച്ചി ഒന്നും ഇല്ലാതെ വെജിറ്റബിൾ മാത്രം കഴിക്കുന്നത് നല്ലതാണ്. അതും വിട്ടില്ല. കുറച്ചു എടുത്തു.

11. Dates Shakes | 12. Oreo ShakeDates Shakes
എല്ലാവർക്കും ഇഷ്ടപെട്ടുവെങ്കിലും എനിക്കും സ്മിതക്കും മുൻ അനുഭവങ്ങൾ വച്ച് കൊറേ കൂടി excellent levalikke അത് മാറണം എന്ന് തോന്നി. But Oreo Shake അക്ഷരാർത്ഥത്തിൽ നമ്മളെ കീഴ്‌പ്പെടുത്തി കളഞ്ഞു. കിടു ടേസ്റ്റ്.

13. Strawberry Mocktail
Strawberry mocktail ഇനിയും പുരോഗമിക്കേണ്ടി ഇരിക്കുന്നു..

14. Lime/Mint Crushes
അതിന്റെയും ടേസ്റ്റ് അളന്നു. Crush കൊള്ളാം.

16. Bombay Falooda
എന്റെ ലിസ്റ്റിൽ എനിക്ക് വളരെ ഇഷ്ടപെട്ട ഫലൂഡകളിൽ ഇതിനെയും ഉൾപ്പെടുത്തി.

Sip A Coffee യിലെ ആമ്പിയൻസ് വളരെ ഹൃദ്യമായ അനുഭവം ആണ്. Totally ഫുഡും കൊള്ളാം. എന്നെ സംബന്ധിച്ച് തീർച്ചയായും വളരെ recommended ആയിട്ടുള്ള സ്ഥലം.

LEAVE A REPLY

Please enter your comment!
Please enter your name here