Date: 03/10/2018
Location: Plamood
Contact no: 95620 04006
Timings 11:30 AM to 8:00 PM

അങ്ങനെ ബിരിയാണി ഹട്ടിലും.

ഉച്ചയ്ക്ക് ബിരിയാണി അന്വേഷിച്ചു ഇറങ്ങിയതാണ്

ബിരിയാണി ഹട്ട് എന്നുള്ള പേര് ആണ് ഓർമയിൽ വന്നത്. ചെന്ന് നിന്നതു PMG വൺവേ ഇറക്കം ഇറങ്ങി പ്ലാമൂട്. ട്രാഫിക് സിഗ്‌നലിന്റെ അടുത്തായി ഇടത് വശത്ത്, ചിലപ്പോൾ പെട്ടന്നു കണ്ണിൽ പെടില്ല. ചെറിയ ഒരു കടയാണ്. അത്യാവശ്യം 12 പേർക്ക് ഇരിക്കാം. ഹെൽമെറ്റ് അല്ലെങ്കിൽ വലിയ ബാഗ് എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ, ആളുകൾ ഹോട്ടലിൽ ഫുൾ നിറഞ്ഞു ഇരിക്കുക ആണെങ്കിൽ, ഇതൊക്കെ വയ്ക്കാൻ സ്ഥലം കണ്ട് പിടിക്കേണ്ടി വരും.

നമുക്ക് ബിരിയാണിയിലേക്കു പോകാം വെറും 69 രൂപ with Unlimited rice – മലബാർ ചിക്കൻ ബിരിയാണി. (Unlimited കഷ്ണം ഇല്ല)

അന്യായ രുചി ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു പ്രത്യേക ഫീലിംഗ് ഉണ്ട് അത് കഴിക്കുമ്പോൾ. TVM കിട്ടുന്ന നല്ല ബിരിയാണികളുടെ കൂടെ ഇടിച്ചു നിൽക്കും. വില കുറവ് നോക്കണ്ട, കയറിക്കോളൂ ധൈര്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here