മൂത്ത മകൾ മാളവികയ്ക്ക് പേയാട് ശ്രീ എം.ജി ശ്രീകുമാറിന്റെ സ്ഥാപനമായ സരിഗമ യുടെ ആഭിമുഖ്യത്തിൽ മലയം ശ്രീ ശിവ ക്ഷേത്രത്തിൽ കൂടെയുള്ള കുട്ടികളോടൊപ്പം കുറച്ച് പാട്ടുകളുള്ള ഒരു പരിപാടി. അതിന്റെ ഭാഗമായി കുടംബമായി മലയം എത്തിയതാണ്.

സ്റ്റേജിൽ മകളുടെ പ്രോഗ്രാം തുടങ്ങിയിട്ടില്ല. അവിടെ വില്പ്പാട്ട് നടന്ന് കൊണ്ടിരിക്കുന്നു. ഇളയ മകൾ നിരജ്ഞന വന്ന് കാതിൽ അടക്കം പറഞ്ഞു. അച്ഛാ വിശക്കുന്നു.

അവളെയും കൊണ്ട് പുറത്തിറങ്ങി. നോക്കിയപ്പോൾ പുറമേ കണ്ടാൽ ചായക്കട പോലെ തോന്നുന്ന ഒരു കട. കടിയല്ലാതെ കഴിക്കാൻ കാണുമോ, കേറി നോക്കാം. സംഭവം വിചാരിച്ച പോലെയല്ല, കഴിക്കാൻ പലതുമുണ്ട്.

എന്തായാലും Non veg കഴിച്ചിട്ട് അമ്പലത്തിൽ കയറുന്നില്ല. സ്റ്റേജ് അമ്പലത്തിന് വിളിയിലാണ്. അത് കൊണ്ട് തന്നെ നമ്മുടെ സംസ്ഥാന ഭക്ഷണം പറയാൻ മടിച്ചില്ല. പെറോട്ടയും (₹ 7) ബീഫും (₹ 80) ദാ മുന്നിലെത്തി. ബീഫ് കണ്ടപ്പോൾ തന്നെ പകുതി തകർന്നു, തെറ്റിദ്ധരിക്കണ്ട, വായിൽ വെള്ളം കൊണ്ട് തകർന്നു. പതിവ് പോലെ നാല് വയസ്സുള്ള ഇളയ കൊച്ച് കൊതിയും വിശപ്പും കടിച്ചമർത്തി ഇരിക്കുന്നു അച്ഛൻ ഫോട്ടോയെടുക്കുന്നത് ഒന്ന് തീർന്ന് കാണാൻ. ബീഫ് പെറോട്ടയിലോട്ടൊഴിച്ച് ആ ഗ്രേവിയിൽ നല്ല പോലെ ഒന്ന് കുതിർത്തു ബീഫ് കഷ്ണങ്ങൾ പെറോട്ടയിൽ ചേർത്ത് വച്ച് ഒരു പിടി. ഹാ ഹാ കൊള്ളാം. കിടുക്കാച്ചി. പിന്നൊന്നും നോക്കിയില്ല ഡയറ്റ് കാരണം 2 പെറോട്ടയിൽ തുടങ്ങിയത് 4 പെറോട്ടയിലങ്ങ് തീർത്തു. മോൾ 1 പെറോട്ടയിലും കുറച്ച് ബീഫ് കഷ്ണങ്ങളിലും അങ്ങ് തൃപ്തയായി. പിന്നെ നമ്മൾ രണ്ടും രണ്ട് fantastic ലൈറ്റ് ചായകളും കുടിച്ചു. ചൂട് ബീഫും പെറോട്ടയും കഴിച്ചിട്ട് അതിന്റെ കൂടെ ചൂട് ചായ കഴിക്കുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ ….

വിളപ്പിൽശാലയിലുള്ള സപ്ലയർ ചേട്ടൻ നല്ല ഉഷാർ. ചേട്ടനോട് ചോദിച്ചു, ചേട്ടാ ഈ ബീഫ് കൊള്ളാലോ, ആരാ ഇത് വച്ചത്. പുറത്ത് കസേരയിൽ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ആളാന്നെന്ന് മനസ്സിലായി. കൈയൊക്കെ കഴുകി കാശൊക്കെ കൊടുത്ത് നേരെ അങ്ങോട്ടായി അന്വേഷണം.

ശരിയായ പേര് ജയകുമാർ എന്നാണ്. ഇവിടെ എല്ലാവരും കുട്ടപ്പൻ എന്ന് വിളിക്കും. ഹോട്ടലിന്റെ പേര് മഹാദേവ ഹോട്ടൽ. മലയം ശിവ ക്ഷേത്രത്തിന്റെയടുത്ത് തുടങ്ങിയിട്ട് 15 വർഷമായി. 20 വർഷം മലയം ജംഗ്ഷനിലായിരുന്നു ഈ ഹോട്ടൽ. മൊത്തം 35 വർഷത്തെ പാരമ്പര്യം. കറികളെല്ലാം കുട്ടപ്പൻ ചേട്ടൻ തന്നെയാണ് വയ്ക്കുന്നത്. കൊള്ളാം ആ കൈത്തഴമ്പിന്റെ രുചിയാണ് ബീഫിൽ കണ്ടത്.

ഒരു പതിനഞ്ച് പേർക്കിരിക്കാവുന്ന ഹോട്ടൽ. രാവിലെ 4.30 മുതൽ 9 മണി വരെ കാപ്പി. വെജിറ്റേറിയൻ ഐറ്റംസ് മാത്രം. ഉച്ചയ്ക്ക് ഊണില്ല. Catering പരിപാടിയുണ്ട്. Contact ചെയ്യാൻ Kuttapan Malayam ചേട്ടനെ ഈ നമ്പറിൽ contact ചെയ്താൽ മതി – 9349620801.
രാവിലെ 9 കഴിഞ്ഞാൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8.30 വരെ കാണും നോൺ വെജ് വിഭവങ്ങളുമായി.

അമ്പലത്തിൽ വിൽപ്പാട്ട് തകൃതിയിൽ തന്നെ. മോളുടെ പാട്ട് പരിപാടി തുടങ്ങിയിട്ടില്ല. ഭാര്യയ്ക്കും മൂത്ത മകൾക്കും വിശപ്പായി. നേരെ ഇവിടെയെത്തി. ചായയൊക്കെ കാലിയായി. ബീഫും തീർന്നു. ചിക്കൻ ഫ്രൈ (₹ 140) കിട്ടി. ചിക്കൻ കറി ഗ്രേവിയായും കിട്ടി. ഞാൻ കഴിച്ചില്ല. ഭാര്യയും മകളും തെറ്റല്ലാത്ത അഭിപ്രായമാണ് പറഞ്ഞത്.

രുചിയിടങ്ങളിൽ ഒരിടം കൂടി

LEAVE A REPLY

Please enter your comment!
Please enter your name here