തട്ടു കടകളിലെ ഭക്ഷണത്തിന്റെ രുചികൾക്ക് ഒരു വ്യത്യസ്തത ഉണ്ട്. എന്താണ് കാരണം. നമ്മുടെ കൺമുന്നിൽ നല്ല ഫ്രഷായി ഉണ്ടാക്കുന്നത് തന്നെ. എങ്കിലും വൃത്തിയും റോഡിലെ പൊടിയും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉദാഹരണത്തിന് എനിക്ക് അറിയാവുന്ന ഒരു തട്ട് കടയുണ്ട് (പേയാടല്ല). ഉച്ചയ്ക്കേ അവർ പണി തുടങ്ങും. രാത്രിയാണ് അവർ active ആകുന്നത്. ഒരു പാട് ജനങ്ങൾ daily അവിടെ വന്ന് തട്ടുന്നുമുണ്ട്. ഉച്ച മുതലുള്ള പൊടി അവിടെ അടിച്ച് കേറുന്നുണ്ട് ആ കറികളിൽ. അത് ദിവസവും കാണുന്നുണ്ട് ഞാൻ. അത് കൊണ്ട് അവിടെ നിന്ന് വാങ്ങിക്കാൻ മടിച്ചിട്ടുണ്ട്. അത് മാത്രമല്ല ഒരിക്കൽ തറ വൃത്തിയാക്കിയ തുറപ്പ ( ചൂല് ) കൊണ്ട് തന്നെ ദോശക്കല്ല് തുടച്ചതും നേരിൽ കണ്ടു. ഒരു പക്ഷേ ഇതൊന്നും അറിയില്ലായിരുന്നെങ്കിൽ കേറി കഴിച്ചേനെ. അപ്പോൾ പറഞ്ഞ് വന്നത് ഒരു ഉദാഹരണം മാത്രമാണ്. തട്ട് കടകളിലെ ആഹാരമൊക്കെ പൊളി തന്നെ. പക്ഷേ പൊടിയും വൃത്തിയും അവരും നമ്മളും ഒന്ന് ശ്രദ്ധിക്കണം
ഒരു യാത്ര കഴിഞ്ഞു സുഹൃത്തും കുടംബവും നമ്മുടെ കുടംബവും ആയി പേയാടിലെത്തി. ഉച്ചയ്ക്ക് പുറത്ത് ഹോട്ടലിൽ നിന്നാണ് കഴിച്ചത്. രാത്രി തട്ടുകടയാണ് എല്ലാവരുടെയും ശുപാർശ. യാത്ര കഴിഞ്ഞ ക്ഷീണം കാരണം പുറത്ത് പോകാൻ ആർക്കും വയ്യ. ഞാൻ സുഹൃത്തുമായി പുറത്തോട്ട് ഇറങ്ങി. തട്ടു കടകളും തേടി. പേയാട് ചെറിയ ഒരു സ്ഥലമാണെങ്കിലും ഹോട്ടലുകൾക്കും തട്ട് കടകൾക്കും ഒരു ക്ഷാമവുമില്ല.
അങ്ങനെ മുൻപും വാങ്ങിച്ചിട്ടുള്ള ഈ തട്ടുകടയിൽ എത്തി. സ്ഥലം പറയുകയാണെങ്കിൽ പേയാട് ജംഗ്ഷനും തടിമില്ലും കഴിഞ്ഞു വലത് വശത്ത് ATM ഉം SBI Bank ഉം ചേർന്ന ഒരു സ്ഥലം വരുന്നതിന് മുമ്പായി ഒരു Hero യുടെ ഷോറൂം കാണാം. ആ ഷോറൂം അടച്ച് കഴിഞ്ഞ് അതിന് മുമ്പിലായാണ് പ്രവർത്തനം. ദോശയും ചമ്മന്തിയും സാമ്പാറും മുളക് കറിയും ഓംലെറ്റും എല്ലാം കൊള്ളാം. രസവട മാത്രം കിട്ടിയില്ല. കൂട്ടുകാരനെ കടയിലാക്കി ഞാൻ രസവട തേടി യാത്രയായി. ചന്തമുക്കുള്ള AL-MADEENA fresh juice & tea കിട്ടുന്ന ചെറിയ ഒരു ഫുൾ ടൈം കടയാണ്. രാത്രി തട്ടുകടകളിൽ ഉള്ള പോലെ ആഹാരവും കിട്ടും. എനിക്ക് രസവട മാത്രമായിരുന്നു ആവശ്യം. അത് കിട്ടി.
വീട്ടിൽ കൊണ്ട് വന്നു നമ്മൾ മുതിർന്നവർ 4 പേരും കുട്ടികൾ 3 പേരും സംതൃപ്തിയോടെ തട്ടി. എല്ലാം ഒന്നിനൊന്നു മെച്ചം.
ഒരു കാലത്ത് തിരുവനന്തപുരത്തെ പല തട്ടുകടകളിലും കേറി കഴിച്ചിട്ടുള്ള ഓർമ്മകൾ മിന്നിമറഞ്ഞ് പോയി. വൃത്തിയും പൊടിയുമൊക്കെ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ തട്ടുകടകളിലെ ആഹാരം ഒന്നു വേറെ തന്നെ.