ഈ ഭക്ഷണയിടം ഇപ്പോൾ നിലവിലില്ല
Theevandi Restaurant
Date: 8/11/2018
Location: Kannettumukku, opposite BhoothaNadha Temple
Contact No: 9074813401
രാത്രി ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റിലോട്ട് ഇറങ്ങിയതാണ്. ഹോസ്പിറ്റൽ സന്ദർശനം കഴിഞ്ഞപ്പോൾ ഒരു സമയമായി. വിശപ്പിൻ്റെ വിളി എനിക്കും ഭാര്യയ്ക്കും. അപ്പോഴാണ് പുതിയതായി തുടങ്ങിയ തീവണ്ടി ഓർമയിൽ വന്നത്. നേരെ അങ്ങോട്ട് വച്ച് പിടിച്ചു. പാർക്കിംഗ് രാത്രി വലിയ സീൻ ഇല്ല. പക്ഷേ പകൽ അത് ഒരു പ്രശ്നമാകാൻ സാധ്യതയുണ്ട്. രുചിയുണ്ടെങ്കിൽ വയറ് ഭക്ഷണത്തെ തേടി വരും എന്ത് പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും എന്ന തത്വത്തെ സ്മരിച്ചു അകത്തു കടന്നു ആസനസ്ഥരായി.
ആംബിയൻസ് കൊള്ളാം. ചുറ്റുമുള്ള പടങ്ങളൊക്കെ കണ്ടോണ്ടു ഇരിക്കാൻ ഒരു രസം ഉണ്ട്.
മെനുവാണ് ആദ്യം കയ്യിൽ കിട്ടിയത്. അത് just photo എടുത്തു. അല്ലാതെ അതിൽ ഒന്നും നോക്കിയില്ല. Special ചോദിച്ചപ്പോൾ സുരാജിൻ്റെ പടമുള്ള കോംബോയുടെ പേപ്പർ കൊണ്ട് തന്നു. ചെറിയ വയറുകൾ ആയത് കൊണ്ട് നമ്മൾ 125 ൻ്റെ combo ആണ് choose ചെയ്തത്.
3 Parotta + Beef fry + Chicken Curry + Lime Juice ഹാജർ.
ബീഫ് ഒരു പൊടിക്ക് കൂടി വെന്താൽ കൊള്ളാമെന്നു തോന്നി. ചിക്കനും ബീഫും ടേസ്റ്റ് ഉണ്ടായിരുന്നു. കൊള്ളാം. Excellent ലെവലിൽ ഒന്നും എത്തിയില്ല. പക്ഷേ കൊള്ളാം. നല്ല fresh lime juice. Extra 1 പെറോട്ടയും (8 ₹), 2 അപ്പവും (per 7 ₹) കൂടി വാങ്ങിച്ചു. പെറോട്ട, അപ്പം ഒന്നും നിരാശപ്പെടുത്തിയില്ല.ക്വാണ്ടിറ്റിയിൽ ധാരാളിത്തം ഒന്നുമില്ല. ആവശ്യത്തിനുള്ള ക്വാണ്ടിറ്റി മാത്രം.
Totally ok. കഴിച്ചു കഴിഞ്ഞു, വെറുതെ മുകളിലൊക്കെയൊന്ന് കേറി നോക്കി. മുകളിൽ 8 ടേബിളും, താഴെ 7 ടേബിളും ഉണ്ട്. മുകളിൽ കുറച്ചു conjusted ആയി തോന്നി. താഴെ ടേബിളുകൾക്കടിയിൽ ആവശ്യത്തിന് നല്ല space ഉണ്ട്. 4 പേർ വച്ച് ഒരു ടേബിളിൽ, അങ്ങനെ നോക്കുമ്പോൾ ഒരു 60 പേർക്ക് ഒരേ സമയം ഇരിക്കാം. ഇത് കൂടാതെ മുകളിൽ ഒരു party hall കണ്ടു. 60 പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാളിനു പ്രത്യേകം charge ഈടാക്കില്ല എന്ന് അറിഞ്ഞു. അതിൻ്റെ പണി നടന്നു കൊണ്ട് ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പാർട്ടി ഹാളും കൂടി പൂർത്തിയായാൽ ഒരേ സമയം 120 പേർക്ക് ഇവിടെ ഇരിക്കാം. പുറമേ കണ്ടിടത്തോളം വൃത്തിയുണ്ട്. നമുക്ക് കിട്ടിയ സർവീസും നല്ലതായിരുന്നു.
Timings രാവിലെ 6.00 മുതൽ രാത്രി 2.00 വരെ. പലർക്കും ഒരു അനുഗ്രഹം ആയിരിക്കും.
Mixed ആയിട്ടുള്ള അഭിപ്രായങ്ങൾ ആണ്, പല സ്ഥലത്തു നിന്നും കേട്ടത്. കുറവുകൾ ഉണ്ടെങ്കിൽ അതൊക്കെ പരിഹരിച്ചു, തീവണ്ടി നല്ല രീതിയിൽ മുന്നേറട്ടെ.
തീവണ്ടിക്കു എല്ലാ ആശംസകളും.
Note : ഇടയ്ക്കു പകൽ ഞാൻ അത് വഴി പോയപ്പോൾ എടുത്ത കുറച്ച പടവും അവസാനം കൊടുത്തിട്ടുണ്ട്. പകൽ ആണോ രാത്രി ആണോ എന്നുള്ള തർക്കം വരാതിരിക്കാൻ എടുത്തു പറഞ്ഞതാ.