Date: 19/11/2018

അടുത്ത ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി തിരിച്ച് വരികെ Famous Chappathi Corner കടയിൽ കയറി ചപ്പാത്തിയും കോഴിക്കറിയും വാങ്ങിക്കാൻ.

അപ്പോഴാണ് ആ കുഞ്ഞ് കട ശ്രദ്ധയിൽ പെട്ടത്. അതും നെയ്യപ്പമാണ് ആദ്യം എന്റെ കണ്ണിൽ പെട്ടത്. വളരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കും. നെയ്യപ്പം മാത്രമല്ല മുറുക്ക്, അച്ചപ്പം, മുന്തിരിക്കൊത്ത് എല്ലാം ഉണ്ട്. കൊള്ളാലോ. ഒരു അഞ്ച് നെയ്യപ്പം (35 Rs) പൊതിഞ്ഞ് എടുക്കാൻ പറഞ്ഞു. അവരോട് ചോദിച്ച് കുറച്ച് ഫോട്ടായും എടുത്തു.

പേയാട് നിന്ന് പോകുമ്പോൾ തച്ചോട്ട്ക്കാവ് ജംഗ്ഷനിൽ വലത് വശത്തായിട്ട് വരും. Famous Chappathi Corner കടയുടെ വലത് വശത്തായി. ഒരു കുഞ്ഞ് കട. വൃത്തിയുണ്ട്. വീട്ടിൽ ഉണ്ടാക്കുന്നത് പോലെയുള്ള നല്ല മൊരിഞ്ഞ നെയ്യപ്പം കിട്ടും. മൂന്ന് വർഷമേ ആയിട്ടുള്ളു ഈ കൈപുണ്യത്തിന്റെ സ്വാദ്.

നെയ്യപ്പം വാട്സ് ആപ്പ് ഗ്രൂപ്പിൽ കണ്ട കൂട്ടുകാരിയുടെ കമന്റ് “അയ്യോ ഇതിനും റിവ്യൂ ഇടുമോ? ഞാനൊക്കെ എപ്പോഴും മുറുക്കും അച്ചപ്പവുമൊക്കെ വാങ്ങിക്കുന്ന കടയാ”. തിരിച്ച് അപ്പോൾ ഒന്നും പറയാൻ സമയമില്ലായിരുന്നു. മനസ്സിൽ പറഞ്ഞു, പേയാട് താമസിക്കുന്ന എനിക്ക് അറിയില്ലായിരുന്നു ഈ കട. തച്ചോട്ട്ക്കാവിലെ ഈ കട പേയാട് നിന്ന് കൂടി പോയാൽ ഒരു കിലോമീറ്ററ് കാണും. മാർജിൻ ഫ്രീയിലും പല കടകളിലും പായ്ക്ക് ചെയ്തിരിക്കുന്ന നെയ്യപ്പത്തിനേക്കാളൊക്കെ എത്രയോ രുചി ഉണ്ട് നമ്മുടെ കണ്മുന്നിൽ ചുട്ടെടുക്കുന്ന ഈ നെയ്യപ്പം. അതേ സത്യം നല്ല രുചിയുള്ള ചൂടുള്ള നെയ്യപ്പം. ഒരു വരി ആ കൂട്ടുകാരി എവിടെയെങ്കിലും കുറിച്ചിരുന്നെങ്കിൽ ഞാൻ എപ്പോൾ വാങ്ങിച്ചെന്ന് ചോദിച്ചാൽ മതിയായിരുന്നു.

അതേ അപ്പോൾ ഞാൻ ഇവിടെ കുറിക്കുകയാണ് പലർക്കും വേണ്ടി. മലയൻകീഴ്, കാട്ടാക്കട പോകുന്നവർ ഒരുപാടുണ്ട് തച്ചോട്ട്കാവ് വഴി. ഇവിടെ വണ്ടി ഒന്ന് ചവിട്ടാൻ മടിക്കണ്ട. വാങ്ങിച്ച നമ്മുടെ മനസ്സും വയറും സംതൃപ്തിയാകും. ആ അമ്മയ്ക്കും മകൾക്കും സന്തോഷവും.

LEAVE A REPLY

Please enter your comment!
Please enter your name here