തിരുവനന്തപുരത്തു എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല ബിരിയാണി എന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്ന ഒരു പേരുണ്ട്. അജ്‌വ (AJWA Thalassery Dum Biriyani Restaurant) പനവിളയിലെ മട്ടൺ ബിരിയാണി. Swiggy യിൽ കണ്ടു വില – 255 , after 50% discount offer – 151
ബിരിയാണി പൊതി തുറന്നു നോക്കിയപ്പോൾ കണ്ടത് വെന്തു കുഴഞ്ഞ ബിരിയാണി ചോറ്. ചോറ് കുറച്ചു വേവ് കൂടുതൽ ആണെങ്കിൽ ഞാൻ അത് കഴിയുന്നതും കഴിക്കില്ല. ഹോട്ടലിൽ ആയിരുന്നെങ്കിൽ അത് അപ്പോൾ തന്നെ കാണിച്ചു മാറ്റി വാങ്ങിക്കാൻ ഉള്ള സ്കോപ്പ് നോക്കാമായിരുന്നു. ഇത് അതിനും വകുപ്പില്ല. പിന്നെ നല്ല വിശപ്പ്. ബിരിയാണി ആയതു കൊണ്ട് കഴിച്ചു. കഷ്ണങ്ങൾ എല്ലാം ഓക്കേ, നല്ല ടേസ്റ്റും ഉണ്ടായിരുന്നു. അജ്‌വയോടുള്ള ഇഷ്ടമൊന്നും മാറിയിട്ടില്ല. ഇനിയും വാങ്ങിക്കും, കഴിക്കും. പക്ഷേ ഇത് ചെറിയ ഒരു പണിയായി പോയി.