അവലോകനം | RK Juice | 29 Nov 2018
Ph – 9847254141
Timings: 9 AM to 10 PM

ഒരു ഉച്ച സമയം കഴക്കൂട്ടത്തിൽ നിന്ന് പോങ്ങുമൂട്‌ വഴി വിട്ടു വരികെ ആയിരുന്നു കൊച്ചുള്ളൂര് ATM കഴിഞ്ഞു bus സ്റ്റോപ്പിന് opposite ആയി വലതു വശത്തു ഒരു മലക്കറി കട + പഴ കട കാണാം. അതിനോട് ചേർന്ന് RK ജ്യൂസ് കാണാം.

16 വർഷം മുൻപ് തുടങ്ങിയത് ആണ് ഈ മലക്കറി കട. തുടക്കത്തിൽ Whole sale കട ആയിട്ടായിരുന്നു. അന്ന് അടുത്തുള്ള പല margin ഫ്രീകളിലും കിട്ടിയിരുന്ന മലക്കറികൾ പലതും ഇവിടെ നിന്നാണ് കൊണ്ട് പോയിക്കൊണ്ടിരുന്നത്. വർഷങ്ങൾ കഴിയവേ Whole sale ൽ നിന്ന് retail ലേക്ക് മാറി.

2.5 വർഷം മുൻപാണ് RK Juice തുടങ്ങിയത്. അകത്തു ഒരു 10 – 12 പേർക്ക് ഇരിക്കാം.

പലപ്പോഴും ഇത് വഴി കടന്നു പോകുന്നത് ഉച്ചയ്ക്കാണ്. ഉച്ചയ്ക്കത്തെ ഭക്ഷണത്തെ ബാധിക്കുമെന്നതിനാൽ കട്ലെറ്റും സർബത്തും പല നാളായി കേൾക്കുണ്ടെങ്കിലും വേണ്ടന്നു വയ്ക്കേണ്ടി വന്നു. എങ്കിലും ഇപ്രാവശ്യം എന്തായാലും കഴിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു അവിടെ കയറി.

ചിക്കൻ കട്ലെറ്റ് (₹ 30) ആണ് ആദ്യം പറഞ്ഞത്. ഇത്ര വലിയ കട്ലെറ്റ് ഇതിനു മുൻപ് കഴിച്ചിട്ട് ഇല്ല. വലിപ്പം മാത്രം അല്ല നല്ല ടേസ്റ്റും ഉണ്ട്. ചിക്കൻ പീസുകൾ എല്ലാം നല്ല രീതിയിൽ ഫിൽ ചെയ്തിട്ടുണ്ട്.കട്ലെറ്റ് പ്രേമികൾ ഒരിക്കലും നിരാശപ്പെടില്ല. 30 ആണ് വിലയെങ്കിലും അതിനും മുകളിൽ ഉണ്ട്.

അടുത്തതായി സർബത്ത് അവതരിച്ചു. Strawberry സർബത്ത് (₹ 40) നൊട്ടി നുണയാൻ പറ്റിയ കിടു സർബത്ത്.

എല്ലാം ഒന്നിനൊന്നു മെച്ചം.

ഇറങ്ങാൻ നേരം എനിക്കും വീട്ടുകാർക്കും ഉൾപ്പടെ 4 കട്ലെറ്റും പിന്നെ 4 മണവാട്ടിയും (₹ 30) പൊതിഞ്ഞു ഇങ്ങ് വാങ്ങിച്ചു. മണവാട്ടിയും പൊളിച്ചടുക്കി. വില തുച്ഛം, ഗുണം മെച്ചം. ടേസ്റ്റിനു ടേസ്റ്റും. ക്വാണ്ടിറ്റിയും നിരാശപ്പെടുത്തില്ല. എന്തു കൊണ്ടും കഴിച്ച കട്ലെറ്റുകളിൽ തിരുവനന്തപുരത്തെ മികച്ച ഒന്ന്.

ഒരേ ഒരു കുഴപ്പം മാത്രം. എനിക്ക് അന്ന് ഉച്ചയ്ക്ക് ചോറ് മര്യാദയ്ക്കു കഴിക്കാൻ പറ്റിയില്ല വയറു നിറഞ്ഞതു കാരണം.

Note: ഇന്ന് വീണ്ടും കേറി ഭാര്യയും മോളുമായി. വയർ നിറഞ്ഞിരുന്നത് കാരണം 2 സർബത്ത് മാത്രം വാങ്ങിച്ചു. മുൻപ് strawberry ആയിരുന്നെങ്കിൽ ഇപ്രാവശ്യം മാങ്ങയുടെ flavour ആണ് വാങ്ങിച്ചത് ( ₹ 40). സർബത്ത് വീണ്ടും പൊളിച്ചു. പൈനാപ്പിൾ, കപ്പലണ്ടി, cashewnut, ആപ്പിൾ, ചെറി, പപ്പായ, tutti frutti, ഓറഞ്ച്, നറുനീണ്ടി, വെർമസിലി,…. എല്ലാം കൂടി ചേർത്ത ഒരു കിടിലൻ സർബത്ത്…

LEAVE A REPLY

Please enter your comment!
Please enter your name here