സ്ഥലം: പേയാടിനും തിരുമലയ്ക്കും ഇടയിൽ, വലിയവിള ജംഗ്ഷൻ SBI ATM ന്റെ അടുത്ത്.
തീയതി: 07/12/2018
Phone: 7356665732

തിരുവനന്തപുരത്തെ ബീഫിന്റെ രുചിയിൽ പുളകം കൊള്ളിച്ച് എന്നെ മിന്നിച്ച് നിർത്തിയ നാല് ഹോട്ടലുകളുണ്ട്, അതുമായി താരതമ്യം ചെയ്യാൻ പറ്റില്ല. അല്ലാതെ പലയിടത്തും ബീഫിന്റെ രുചി തേടിപ്പോയിട്ട് സംതൃപ്തി കിട്ടാതെ പോയിട്ടുണ്ട്. അതിവിടെ ഉണ്ടായില്ല. ബീഫ് ഇഷ്ടപ്പെട്ടു. നല്ല ടേസ്റ്റ്. കൊള്ളില്ല എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.

അടുത്ത ബന്‌ധുവായ ചേട്ടൻ പറഞ്ഞാണ് ഇവിടെ പോയത്. പ്രവീണെ ഇവിടെ ബീഫ് അടിപൊളിയാണെന്ന് പറഞ്ഞിട്ട്. പറഞ്ഞത് തെറ്റിയില്ല. മുൻപ് കുണ്ടമൺകടവ് ക്ഷേത്രത്തിന്റെ അടുത്തായിരുന്നു, 7 വർഷം. ഇങ്ങോട്ട് മാറിയിട്ട് അധികനാൾ ആയില്ല.

രാവിലെ 5 മണിക്ക് തുറക്കും. ഇടിയപ്പം, പുട്ട്, അപ്പത്തിലാണ് തുടക്കം. പിന്നെ കുറേക്കൂടി കഴിയുമ്പോൾ ദോശ, പെറോട്ടയുടെയൊക്കെ വരവ് ഉണ്ട്. ഉച്ചയ്ക്ക് ഊണും ബിരിയാണിയും.

ഞാൻ കഴിച്ചത് ബീഫ് ഫ്രൈയും (₹ 70) പെറോട്ടയും (₹ 7) ചായയും (₹ 7). Consistency നോക്കാൻ ഇന്നലെ വീണ്ടും പാർസൽ വാങ്ങി ബീഫും പെറോട്ടയും. മുൻപ് ചെന്നപ്പോൾ ഗ്രേവി തീർന്നിരുന്നു. പാഴ്സൽ വാങ്ങിച്ച സമയം അതുണ്ടായിരുന്നു. ചിക്കൻ ഗ്രേവിയാണ് കൊടുക്കുന്നത്. കൊള്ളാം നല്ല ഗ്രേവി. ആമ്പിയൻസ് അങ്ങനെ പറയാൻ ഇല്ല. ചെറിയ കടയാണ്. അല്ലെങ്കിലും പലപ്പോഴും അനുഭവം ഉണ്ടായിട്ടുള്ളത് ചെറിയ കടകളിലാണ് രുചി ഒളിത്തിരിക്കുന്നത്….

LEAVE A REPLY

Please enter your comment!
Please enter your name here