Date:17, 18 Jan 2019
തിരുവനന്തപുരത്തെ No 1 ചിക്കൻ കട്ട്ലറ്റുകളിൽ ഒന്ന് എന്ന് എനിക്ക് തോന്നിയത്, ആസ്വദിക്കാൻ ഒരു സ്ഥലം സൊറമുക്ക്, ഉന്തുവണ്ടിയിൽ കട്ടനും കട്ട്ലെറ്റും.
കുണ്ടമൺ കടവ് പാലം കഴിഞ്ഞിട്ട് വരുന്ന ബസ്സ്റ്റോപ്പിന് അടുത്തായി Wimen എന്ന സ്ഥാപനത്തിന് മുന്നിലായാണ് ഈ കട.
ചിക്കൻ കട്ട്ലെറ്റ് 15 Rs അല്പം വില കൂടുതൽ അല്ലേ എന്ന് തോന്നുന്നവർക്ക് അതിനുള്ളിലെ ചിക്കൻ ഫില്ലിംങ്ങസും രുചിയൊക്കെ അനുഭവപ്പെടുമ്പോൾ പരാതിയൊക്കെ മാറുമെന്ന് മാത്രമല്ല ഒരു ഒന്ന് രണ്ടെണ്ണം കൂടെ വാങ്ങിച്ച് കഴിക്കാൻ തോന്നും. ഈ രുചിയുടെ പുറകിൽ കടയുടമസ്ഥൻറെ ഉമ്മ സോഫിയ ഉമ്മയാണ്. വീട്ടിൽ വച്ച് ഉണ്ടാക്കുന്ന കടലെറ്റിന്റെ ടേസ്റ്റ് ഇവിടെ കടയിൽ അറിയാം
പേര് കണ്ട് കട്ടനും കട്ട്ലറ്റിലും മാത്രം ഒതുങ്ങുമെന്ന് ധരിക്കണ്ട, നല്ല അടിപൊളി ചായയും കിണ്ണം കടികളും (₹ 7) നമ്മളെ കാത്തിരുപ്പുണ്ട്. 16 വർഷം തിരുമല കട നടത്തിയ മോഹനൻ ചേട്ടൻ ഇവിടെയുള്ളപ്പോൾ അതൊക്കെ ഗ്യാരന്റിയല്ലേ …
2018 September തിരുവോണം കഴിഞ്ഞാണ് ഈ കൊച്ചു ‘വലിയ’ കട തുടങ്ങിയത്. ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 7 വരെയാണ് സമയം.
അപ്പോൾ മടിക്കണ്ട വണ്ടി ധൈര്യമായി വിട്ടോളു, സംഭവം പൊളിച്ചിരിക്കും.