Date – 25/01/2019
Location: Womens Club, കവടിയാർ
Contact Number: 9995288457,8891231977, 8848088964

ഗ്രൂപ്പിൽ വന്ന Adv കണ്ടാണ് ആലോചിച്ചത് Rasoyia ക്ക് ഒന്ന് പോയാലോ എന്ന്. ബിരിയാണി ആണ് ഉന്നമിട്ടത്. Sheeba La Fleur ന്റെ കൈപ്പുണ്യവും അറിയാം. എന്റെ അറിവ് അനുസരിച്ചു തിരുവനന്തപുരത്തെ ടോപ്പ് ഹോം ഷെഫുകളിൽ പ്രധാനി.

ദാ ദാ ബിരിയാണികൾ ഓരോന്നായി അപ്രത്യക്ഷം ആകുന്നു. ഷീബയുടെ കയ്യ് കൊണ്ട് തന്നെ ബിരിയാണി കിട്ടണമെന്നുണ്ടെങ്കിൽ ഇന്ന് കിട്ടില്ല എന്ന് ഉറപ്പാക്കിയ ഞാൻ ചാടി വീണു ഒരു മട്ടൺ ബിരിയാണി കരസ്ഥമാക്കി. ക്യാഷ് കൊടുത്തു, ഷീബയോടു യാത്ര പറഞ്ഞു ഇറങ്ങി. (Take Away only)

ഷീബയുടെ സ്റ്റാളിന് അടുത്തായി Swapna Rakesha ന്റേതു കണ്ടു. പുള്ളിക്കാരിയും വളരെ ബിസി ആയിരുന്നു. ചറ പറ ആഹാര വിഭവങ്ങൾ എടുത്തു കൊടുക്കുന്നത് കണ്ടു. അവിടെ ഏകദേശം എല്ലാം കഴിഞ്ഞു.

ഷീബ ഫുഡ് ഐറ്റംസ് എല്ലാം കൊണ്ട് വന്നപ്പോൾ അതൊക്കെ അടുക്കി വയ്ക്കാൻ സഹായിച്ചത് Priya Kolassery ആയിരുന്നു. ഹോം ഷെഫുകൾ എല്ലാം വളരെ സഹകരണത്തോടെ ഒരുമിച്ചു പ്രവൃത്തിക്കുന്നത് കണ്ടു ഒരു സന്തോഷം തോന്നി.

ബിരിയാണിയെ കുറിച്ച്, Dum Mutton Biriyani – ₹ 250.
കൊള്ളാം, എനിക്ക് ഇഷ്ടപ്പെട്ടു. നല്ല വെന്ത മട്ടൺ കഷ്ണങ്ങളും ബിരിയാണി ചോറും. കഷ്ണങ്ങൾ ഒക്കെ നല്ല പോലെ ഉണ്ട്, നല്ല ടേസ്റ്റും. വീട്ടിൽ വച്ച മട്ടൺ ബിരിയാണിയുടെ ശുദ്ധിയും രുചിയും അറിയണം എന്നുണ്ടെങ്കിൽ ഒരു പേര് ഓർമിക്കുക – Sheeba La Fleur.

Rasoyia വെറുതെയായില്ല – രുചികളുമായി അവർ നിങ്ങളെ കാത്തിരിക്കുന്നു.അതോ നമ്മൾ അവർക്കു വേണ്ടിയോ …

LEAVE A REPLY

Please enter your comment!
Please enter your name here