കഴിഞ്ഞ വർഷമാണ്, കൃത്യമായി പറഞ്ഞാൽ 5 May 2018 കുഞ്ചാലംമൂട് പാലത്തിനടത്തുള്ള ബീഫിന് പുകൾപെറ്റ Good Morning ഹോട്ടലിൽ അവസാനമായി പോയത്.

വീണ്ടും ഒരു പ്രഭാത സന്ദർശനം. 20 Jan 2019. ഇപ്രാവശ്യം ഭാര്യയെ മാത്രമല്ല മക്കളെയും കൂട്ടി. അവിടത്തെ സ്വാദ് അവരും ഒന്ന് അറിയട്ടെ. വന്നിരുന്നു – നാല് സ്റ്റൂളുകളിൽ സ്ഥാനം പിടിച്ചു. 2 ബീഫ് ഒരു പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തി. കൂടെ പെറോട്ടയും. കുറച്ച് നിശ്വാസങ്ങൾക്കൊടുവിൽ വടിച്ചു നക്കിയ പ്ളേറ്റും മുമ്പിൽ ആ സുലൈമാനിയും മാത്രം. അതും അമീർ ഇക്കയുടെ കൈ കൊണ്ട്. നമ്മുടെ സുകൃതം.

സംസ്ക്കാരം മാതാപിതാക്കളിൽ നിന്ന് മക്കളിലോട്ട് പകർന്ന് കിട്ടും എന്നുള്ളതിന് സാക്ഷിയായ ഒരു ദിവസം. Good Morning തുടങ്ങി വച്ച Ameeer ഇക്ക, തിരക്കുകൾക്കിടയിലും 4 വയസ്സുള്ള എന്റെ ഇളയ മകൾ നിരജ്ഞനയോട് പൊന്നാരം ചൊല്ലാനും, അവൾക്ക് പെറോട്ട പിച്ചി കൊടുക്കാൻ എന്നോട് പറയാനും അപരിചതത്വം ഒന്നും തടസ്സമായില്ല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. Owner Shibu Ameer എങ്ങനെയാണ് customers നെ വളരെ നന്നായി deal ചെയ്യുന്നത്. എവിടെ നിന്നാണ് ഇതൊക്കെ പഠിച്ചതെന്ന്. സംസ്ക്കാരത്തനിമ പകർന്ന് കിട്ടയതാണെന്നന്നുള്ള ഉത്തരം അന്ന് നേരിട്ട് അനുഭവിച്ചറിയാൻ പറ്റി.

വിറകടുപ്പിനായുള്ള വിറക് പിന്നാമ്പുറത്ത് കൂടിക്കിടക്കുന്നത് ഫോട്ടോ എടുത്ത് കൊണ്ടിരിക്കുമ്പോൾ 39 വർഷങ്ങളായി Good Morning തുടങ്ങി വച്ച അനുഭവങ്ങളുടെ ചൂരുള്ള മനുഷ്യൻ – അമീർ ഇക്ക, അടുത്ത് വന്നു, സംസാരിച്ചു. കൂട്ടത്തിൽ കുറച്ച് സ്വകാര്യപരമായ കാര്യങ്ങളും വളരെ അടുപ്പമുള്ള വ്യക്തി എന്ന പോലെ പങ്ക് വച്ചു. പിന്നെയും കുറേയേറെ നമ്മൾക്ക് അന്യോനം. സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും Good Morning ലെ തിരക്കുകൾക്കിടയിൽ അദ്ദേഹം ഊളിയിട്ടിറങ്ങി.


പതിവ് പോലെ ആഹാരത്തിന്റെ ഫോട്ടാകളൊക്കെ ഇട്ടിട്ടുണ്ട്. പിന്നെ സംസാരങ്ങൾക്കിടയിൽ അമീർ ഇക്കയോടൊപ്പം എടുത്ത ഒരു സെൽഫിയും. എന്നെ സംബന്ധിച്ച് വെള്ളിത്തിരയിൽ കാണുന്ന സെലിബ്രറ്റികളുടെ കൂടെ നിന്ന് എടുക്കുന്നതിനേക്കാളും പ്രിയപ്പെട്ടത്….
ഗുഡ് മോർണിംഗ് നെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ