ഇന്നലത്തെ എന്റെ ദിവസം (07/02/2019) ഒരിക്കലും മറക്കാൻ പറ്റില്ല. അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയായിരുന്നു. അതിൽ ഒന്ന് Hima’s Chappathi casa യുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ബുധനാഴ്ച (06/02/2019) തന്നെ വിളിച്ചു പറഞ്ഞ്, 499 രൂപയുടെ ഒരു ഫുൾ കോംബോ ബുക്ക് ചെയ്തിരുന്നു. 6 മണിക്കൂർ കോഴിയെ കളിമണ്ണിൽ ചുട്ടു എടുക്കുന്നത് ഉൾപ്പെടെ മൊത്തത്തിൽ ഒരു 8 മണിക്കൂർ നീളുന്ന ഒരു ‘കലാ പരിപാടിയാണ്’. അല്ലാതെ നേരെ ചെന്ന് ഒരു കോഴി എന്ന് പറയുമ്പോൾ വെളിച്ചെണ്ണയിൽ വറുത്തു കോരി എടുത്തു തരുന്ന സംഭവം അല്ല. അത് കൊണ്ടാണ് തലേ ദിവസം തന്നെ book ചെയ്തത്. ആദ്യത്തെ ദിവസം ഫുൾ കോംബോ മാത്രമേ ഉള്ളുവെന്ന് പറഞ്ഞിരുന്നു.
എണ്ണ ഉപയോഗിക്കാത്ത ചപ്പാത്തിയും, എണ്ണ ഉപയോഗിക്കാത്ത കോഴിയും. കോഴി എന്ന് വച്ചാൽ ചന്നം പിന്നം കിടുക്കാച്ചി. അതും മായമില്ലാതെ നല്ല രുചിയിൽ, നിറവിൽ.
ചപ്പാത്തിയിൽ കിട്ടിയ flavour റുകൾ മുരിങ്ങയ്ക്ക, കാരറ്റ്, പച്ച ചീരയും. പേപ്പർ പോലത്തെ ചപ്പാത്തിയല്ല. നല്ല ഗുണവും രുചിയും ആവശ്യത്തിന് കട്ടിയുള്ള ചപ്പാത്തികൾ.
കൂടെ നല്ല കോഴി ക്കറിയും. ഗ്രേവി എന്നല്ല കറി എന്ന് തന്നെ പറയാം, അത്ര മാരകം.
കോഴിയ്ക്കകത്തു ഉള്ളടക്കം ചെയ്ത വെന്തു തുളുമ്പിയ മരിച്ചീനിയും. സൊയമ്പൻ പായസവും എല്ലാം കൂടി ചേർന്ന അത്യുജ്ജല കോമ്പിനേഷൻ.
കോഴിയിലെ മസാലയുടെ രുചിയും, കാന്താരി മുളകും ഒന്നും പറയണ്ട, എല്ലാം കൊണ്ടും രുചിയുടെ പെരുമ്പറ നാദം കൊണ്ട് പൊളിച്ചു അടുക്കി കളഞ്ഞു. പിള്ളേർക്ക് കൊടുക്കുമ്പോൾ ആ മുളക് ഒന്ന് ശ്രദ്ധിച്ചോണം.
വലിച്ചെറിയുമ്പോഴും പാഴ് വസ്തുവാകാതെ പ്രകൃതിക്കു തണലായി മാറുന്ന കടലാസ്സിൽ ഉണ്ടാക്കിയ വിത്ത് അടങ്ങിയ പേനയും കോംബോയോടൊപ്പം കിട്ടിയത് ഇഷ്ടപ്പെട്ടു.
ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിദാനം ചെയ്യുന്ന വളരെ കുറച്ചു ഭക്ഷണയിടങ്ങൾ അതായത് രുചിയോടൊപ്പം തന്നെ ഭക്ഷണം ഉണ്ടാക്കുന്നതിലെ വൃത്തിയും അതോടൊപ്പം തന്നെ മായമില്ലാതെ ഭക്ഷണം കൊടുക്കണം എന്നുള്ള നിർബന്ധ ബുദ്ദിയും കൈ മുതലായി ഉള്ളവർ. അതിൽ വിശ്വസിക്കാവുന്ന ഒരു പേര് ആണ് – Hima Manikandan T അഥവാ Chappathi Casa.
ഭക്ഷണ സംസ്കാരത്തോടു ചേർന്ന് കിടക്കുന്ന ഒന്നാണ് പെരുമാറ്റ സംസ്കാരവും. അത് ഹിമയ്ക്കു വേണ്ടുവോളം ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞടത്തോളം. ഹിമയുടെ താങ്ങും തണലും ആയി നിൽക്കുന്ന 2 പേർ ഹിമയുടെ അമ്മയും, ഭർത്താവുമാണ്. അമ്മയുടെ ആ ലാളിത്യവും വിനയവും മകൾക്കുംകിട്ടിയിട്ടുണ്ട്. ഭർത്താവ് Praveen S ഭാര്യയുടെ ഒപ്പം എല്ലാ കാര്യത്തിനും ഹൃദയം കൊണ്ട് കൂടെ നില്ക്കുന്നത് പല ദമ്പതികൾക്കും ഒരു പാഠപുസ്തകമാണ്.
ഗ്രൂപ്പിലെ അനൗൺസ്‌മെന്റ് കണ്ട് ഉദ്ഘാടനത്തിനു ഞാനും പോയിരുന്നു. ഉദ്ഘാടകനായ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയെ നേരിൽ കാണാൻ ഉള്ള ഒരു അവസരവും ഉണ്ടായി.
സ്ഥലം : തൈക്കാട് മേട്ടുകാട് ജംഗ്ഷൻ കഴിഞ്ഞു വളവിലുള്ള അമൃത ഹോട്ടലും കഴിഞ്ഞു ഇറക്കം ഇറങ്ങി (Thycaud Govt Hospital Road, Metro scan diagonally opposite) കുറച്ചു വരുമ്പോൾ വലതു വശത്തായി കാണാം ..ആ രണ്ടു വാക്കുകൾ …Chappathi Casa.
Contact No: 9188721840
Timings: 8:00 AM – 9:00 PM
Live link:
https://www.facebook.com/groups/2064955313829034/permalink/2301287263529170/