മുർത്തബ ഒരാളല്ല ഒരു വിഭവമാണ്. വ്യത്സത രീതിയിൽ തയ്യാറാക്കുന്ന ആസ്വാദ്യകരമായ ഒരു വിഭവം. ആദ്യകാലങ്ങളിൽ സിംഗപ്പൂർ മലേഷ്യയിൽ പോയവർ അവിടെ നിന്ന് കൊണ്ട് വന്ന ഒരു വിഭവമാണ് ഇത്.
മൈദാ മാവ് വീശി പരത്തി അതിനകത്ത് സവാള, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, എല്ലില്ലാത്ത വേവിച്ച ചിക്കൻ തുടങ്ങിയവ ചേർത്ത് സാമാന്യം വലിയ ഒരു ഉരുള ആക്കി എടുക്കും (പടം ഉണ്ട്). അത് വലിയ ഒരു പരന്ന കല്ലിൽ വച്ച് ഒരു പരുവത്തിന് ചൂടാക്കും.
പിന്നെ അത് കൊത്തി ഇളക്കാൻ തുടങ്ങും, അത് ഒന്ന് റെഡിയായി വരുമ്പോൾ മുട്ട, അണ്ടിപരിപ്പ്, നെയ്യ്, കടുക്, ആവശ്യത്തിന് മസാല ചേർത്ത് വീണ്ടും കൊത്തി ഇളക്കി എടുത്ത് തരും.
വർക്കല ഇടവയിൽ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി 12 ആം തീയതി അതായത് നാളെ വരെ ലഭ്യമാണ് ഈ വിഭവം. നാളെ ഉത്സവമായതിനാൽ നാളെ രാത്രി മുഴുവൻ ഉണ്ടാകും. ഇന്ന് വൈകുന്നേരം 3 മുതൽ രാത്രി 10 വരെ ഉണ്ട്.
ഒരു പ്ളേറ്റ് ₹ 50.
ഇടവയിലെ മനോഹരമായ കായൽ, കാപ്പിൽ ബോട്ട് ക്ലബ്ബ്, ശാന്തത നിറഞ്ഞ സുന്ദരമായ കടൽ കാണാൻ പറ്റി.