38 വർഷമായി വിഴിഞ്ഞത്ത് മീനിന് പേരു കേട്ട ഹോട്ടൽ, ആദ്യം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇരുന്ന സ്ഥലത്ത്, പോലീസ് സ്‌റ്റേഷൻ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. പിന്നെ 1999 മുതൽ ഫോർട്ട് വിഴിഞ്ഞം ഹാർബറിൽ. പേരില്ലാത്ത ആ ഹോട്ടൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം ഉസ്താദ് ഹോട്ടലായി.

ഉസ്താദിന്റെ പല പരിവേഷങ്ങളും പല പകർപ്പുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും “ഉസ്താദ് ഹോട്ടൽ” എന്ന പേര് നമ്മൾ നെഞ്ചോട് ചേർത്തത് ഇത് തന്നെയാണ്.

ഇപ്പോൾ പുതിയ സ്ഥലത്ത് – വിഴിഞ്ഞം ഫയർ സ്‌റ്റേഷന് സമീപം കോസ്റ്റ് ഗാർഡ് ഓഫീസിന്റെ അടുത്തോട്ട് മാറ്റിയിരിക്കുന്നു. ബെഞ്ചിലും കസേരകളിലുമായി ഒരു 52 പേർക്ക് ഇരിക്കാം. കാർ പാർക്ക് ചെയ്യാനൊക്കെ നല്ല സൗകര്യം ഉണ്ട്. സമയം രാവിലെ 5 മണി മുതൽ രാത്രി 1:30 വരെ. ഇന്നലെ മുതൽ (21/06/2019) പ്രവർത്തനം ആരംഭിച്ചു.

ഒന്നും പറയാനില്ല. നമ്മൾ ഇന്നലെ ചെന്ന് അടിച്ച് പൊളിച്ചു.

അപ്പം – ₹ 4 x 10 = ₹ 40
പെറോട്ട – ₹ 6 x 8 = ₹ 48
കണവ – ₹ 150
ചൂര – ₹ 120
കൊഞ്ച് – ₹ 230
സുലൈമാനി – ₹ 4 x 8 = ₹ 32
Mineral Water – ₹ 20
Total – ₹ 640
Note: മീനിന്റെ വില ലഭ്യത അനുസരിച്ച് മാറാം.

ആ പൊടിയുണ്ടല്ലോ പൊടി. മാരകം. രുചിയുടെ ഹൈലൈറ്റ്. ചിക്കൻ, ബീഫ്, മട്ടൺ തുടങ്ങിയവ എല്ലാം മറന്നു. എല്ലാം മീൻ രുചിയിൽ വഴി മാറി നിന്നു.

ഉസ്താദ് ഹോട്ടലിന് വേറെ ബ്രാഞ്ചുകൾ ഒന്നും ഇല്ല. ഒരേ ഒരു ഉസ്താദ് ഹോട്ടൽ. ഉസ്താദിന് പകരം ഉസ്താദ് മാത്രം.

Seating Capacity: 52
Timings: 5:00 AM to 1:30 AM
Phone-9995853502
https://goo.gl/maps/vFqrqNkzDWngpVWj7

ഉസ്താദ് ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here