ജൂൺ മാസത്തെ പൊന്മുടി യാത്രയിലാണ് ഇവിടെ കയറിയത്. മഞ്ഞു കാണാൻ പോയ യാത്രയിൽ രുചിയും വിട്ടു കളയാൻ തോന്നിയില്ല.
1987 ജൂലൈ മാസം 20 നാണ് മലബാർ ഹോട്ടലിന്റെ തുടക്കം. ശ്രീ സൈനുദീൻ ആണ് ഹോട്ടൽ ഉടമസ്ഥൻ. 79 വയസ്സുള്ള ഇദ്ദേഹം 1952 കാലം മുതൽ വടക്കേ ഇന്ത്യയിൽ ആയിരുന്നു. വിവിധതരം ജോലികൾ ചെയ്തതിൽ 1 വർഷം ഹോട്ടൽ ജോലിയും നോക്കി. അതിന്റെയും ഒരു പ്രചോദനം കൊണ്ടാകണം സ്വന്തം നാടായ വിതുരയിൽ ഈ ഹോട്ടൽ തുടങ്ങിയത്.
ബന്ധുക്കൾ മലബാറിലെ വടകരയിൽ ഉണ്ടെങ്കിലും അതു കാരണമല്ല പേരിന്റെ ഒരു വ്യത്യസ്തയ്ക്കായി ഇട്ടതാണ് മലബാർ ഹോട്ടൽ എന്ന പേര്. മുൻപു കോഴിക്കോടുള്ള പാചകക്കാർ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇവിടെയുള്ളവരാണ് പാചകം ചെയ്യുന്നത്.സൈനുദ്ധീൻ അദ്ദേഹവും ഭാര്യയും പാചകം ചെയ്യാറുണ്ട്. ഭാര്യ ഹോട്ടലിന്റെ തുടക്കം മുതലേ പാചകത്തിൽ ഉണ്ടായിരുന്നു.
കാർ റോഡിന്റെ ഒരു വശം ചേർത്ത് നിർത്തി നമ്മൾ ഇറങ്ങി. നേരം കുറച്ചു താമസിച്ചിതിനിലാകണം എല്ലാവർക്കും വിശപ്പ് അൽപ്പം കടുപ്പമായിരുന്നു. പെറോട്ടയും (₹ 8 )ഒപ്പം തന്നെ ഇവിടത്തെ പ്രസിദ്ധമായ ബീഫ് ഫ്രൈയും (₹ 80) ഓർഡർ ചെയ്യാൻ മറന്നില്ല. ചിക്കൻ ഫ്രൈയും (₹ 120) വിട്ടു കളഞ്ഞില്ല. കൂടെ ഓരോ ദോശയും (₹ 6) വടയും (₹ 8 ) 4 ചായയും (₹ 8 ) കൂടിയായപ്പോൾ സംതൃപ്തിയായി. ഒന്നും കുറ്റം പറയാനില്ല, എല്ലാം വളരെ മികച്ചു നിന്നു. സർവീസും നല്ലതായിരുന്നു.
രാവിലെ ദോശ, അപ്പം, പെറോട്ട, ചപ്പാത്തി, പുട്ടു ഇവയൊക്കെയാണ് ഇവിടത്തെ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണ്, മരിച്ചീനി, ബിരിയാണി. രാത്രി ഇടിയപ്പം, ഒറട്ടി മുതലായവ. ഒറട്ടി കിടിലം എന്നാണ് അറിഞ്ഞത്.
ഇറച്ചി, ബിരിയാണി, ചോറ് ഇവയെല്ലാം വിറകു അടുപ്പിലും ബാക്കി ഗ്യാസിലുമാണ് പാചകം
ഇത് വഴി പോയാൽ ഇവിടെ ഇറങ്ങി ഇവിടത്തെ ബീഫ് ഫ്രൈയും ചിക്കൻ ഫ്രൈയും കഴിച്ചിരിക്കണം എന്നാണ് എന്റെ ഒരിത്.
Timings 8:00 AM to 10 PM
Seating Capacity 40
Malabar Restaurant & Hotel
Vithura, Kerala 695551
094951 53041
https://goo.gl/maps/QNB52spS8Qwqxv9h6