Good Morning Hotel, കുഞ്ചാലമൂട്

ബീഫ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് Good Morning Hotel.

സാധാരണ പത്ത് പേർക്ക് ഇരിക്കാവുന്ന ചെറിയ ഒരു ഹോട്ടൽ. ഇപ്പോൾ ഈ കൊറോണ സമയത്ത് Take Away മാത്രം.രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെയാണ് സമയം. പെറോട്ട, ബീഫ് ഉണ്ട്. രാവിലെയുള്ള പുട്ട് മുതലായവ ഇപ്പോൾ ഇല്ല.

40 വർഷത്തോളമായ ഈ ഭക്ഷണയിടത്തിന്റെ ഉടയോനായ അമീർ ഇക്കയുടെ വാക്കുകളിലൂടെ. “തുടങ്ങിയ കാലം മുതലേ വിറകാണ്. മായങ്ങളൊന്നുമില്ല. മസാലയല്ലാതെ രുചി കിട്ടുന്നതിന് വേണ്ടി പ്രത്യേകം ഒന്ന് ചേർക്കാറില്ല. പാപം കിട്ടുന്ന ഒരു ബിസിനസ്സും ചെയ്യില്ല. മിതമായ ലാഭം കിട്ടണം. കൂടുതൽ ലാഭം എടുക്കാൻ പോയാൽ പാപം കിട്ടും. ഞാൻ കഴിക്കാത്ത ഒരാഹാരവും മറ്റുളളവരെ കഴിപ്പിക്കില്ല. ചുമ്മാ കൊടുത്താലും വെറുതെ കൊടുത്താലും സർവശക്തൻ മുകളിലിരുന്ന് കാണുന്നുണ്ട് എന്നുള്ള … അവനെ ഭയമുള്ളത് കൊണ്ട് അത്രയും സൂക്ഷ്മത ഉണ്ടാകണം. അതു കൊണ്ട് തന്നെ വലിയ സമ്പാദ്യമില്ലെങ്കിലും ചെലവുകളെല്ലാം സന്തോഷമായിട്ട് കഴിഞ്ഞ് പോകുന്നു. മക്കൾക്ക് ഒരാവശ്യം വന്നാൽ അവർക്ക് കൊടുക്കുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യുന്നുണ്ട്.” ജീവിതത്തഴക്കം വന്ന ഈ വാക്കുകൾക്കിടയിലെ വരികളിൽ പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട്.

പത്ത് വർഷത്തോളമായി അമീർ ഇക്കയുടെ മകൻ Shibu Ameer ആണ് ഇപ്പോൾ ഗുഡ് മോണിംഗ് ഹോട്ടലിന്റെ സാരഥി.

വ്യക്തിപരമായി അനുഭവങ്ങൾ ഇതു വരെ നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രത്യേകം പറയാനുള്ളത്. ഇപ്പോഴുണ്ടായ ഭക്ഷണാനുഭവും ഓർമയിൽ ഒളിമങ്ങാതെ കിടക്കുന്ന ഒന്നായിരിക്കും

ഗുഡ്മോണിംഗിലെ വെന്തുരുകിയ ചീനിച്ചട്ടിയില് പതം വരുത്തിയ ഈ ബീഫിൽ ഈ കൊഴു കൊഴുത്തൊരു ബീഫിന്റെ ചാറും കീറിയെടുത്തൊരു ഇച്ചിരി പെറോട്ടയും ചേർത്ത് ഒരു പിടിപിടിക്കണം. നാക്കിലെ രുചി മുകളങ്ങൾ നിറഞ്ഞ് അതിൽ ആ ബീഫും പെറോട്ടയും ലയിച്ചു ചേരുന്നൊരു അനുഭൂതിയുണ്ട്. അത് പറഞ്ഞല്ല അറിയേണ്ടത് ഇങ്ങനെ കഴിച്ച് അറിയണം നാവിൽ നൊട്ടിനുണഞ്ഞ് വായിലിട്ടിങ്ങനെ അലിയിച്ച് ഇറക്കുന്ന നിമിഷങ്ങളുണ്ട്. ആ സമയം നമ്മളും ബീഫും മാത്രം. ബീഫ് ഒരു വികാരം മാത്രമല്ല, ബീഫ് ഇഷ്ടപ്പെടുന്നവന്റെ ആത്മാവ് കൂടിയാണ്.

Location: പൂജപ്പുര സരസ്വതി മണ്ഡപം വഴി വരുമ്പോൾ പൂജപ്പുര റൗണ്ട് എബൗട്ടിൽ നിന്ന് വലത്തോട്ട് തിരിയാതെ നേരെ ഒരു കിലോമീറ്റർ മുന്നോട്ട് പോയാൽ കുഞ്ചാലംമൂട് പാലം കഴിഞ്ഞാലുടൻ മുന്നിലായി കാണാം.
കരമന വഴിയാണ് വരുന്നതെങ്കിൽ മുത്താരമ്മൻ കോവിൽ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ മുന്നോട്ട് പോകുമ്പോൾ പൂജപ്പുരയിലോട്ട് പോകുന്ന ഇടത്തോട്ടുള്ള റോഡ് കാണാം. അവിടെ നിന്ന് 450 മീറ്റർ മുന്നോട്ട് പോയാൽ കുഞ്ചാലംമൂട് എത്തുന്നതിന് തൊട്ട് മുമ്പായി ഗുഡ്മോണിംഗ് ഹോട്ടൽ കാണാം.
Good Morning Hotel
Kerala Motor Driving School, Poojapura-Karamana Road, 
Kunjalumoodu, Karamana, Thiruvananthapuram, Kerala 695002
Phone: 094961 04021

ഗുഡ് മോർണിംഗ് നെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here