- Non Veg Videos
- Beef Videos
- Biriyanis Videos
- Chicken Biriyani Videos
- Chicken Videos
- My Taste Videos
- Food Videos
- Meals Videos
- Videos
Peeruvinte Sulaimani Kada – പീരുവിന്റെ സുലൈമാനിക്കട
പീരുവിന്റെ സുലൈമാനിക്കട തലമുറകൾ കൈമാറി വരുന്ന കൈപുണ്യവും കാഴ്ചപ്പാടും. അത് ഇന്നല്ലെങ്കിൽ നാളെ ലോകമറിയും. പേയാട് ഒരു കാലത്ത് പ്രധാനമായും രണ്ട് ഹോട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് ശ്രീ അബുബേക്കറിന്റെ ഹോട്ടലായിരുന്നു. കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകൻ ശ്രീ പീരു മുഹമ്മദിന്റെ കൈളിലൂടെയായി ആ രുചിയുടെ യാത്ര. കാലത്തിന്റെ യാത്രയിൽ പലതും മാറി. പേയാട് ഇപ്പോൾ മുക്കിന് മുക്കിന് ഭക്ഷണശാലകളാണ്. പേയാടേ മാറി. കാഴ്ചപ്പാടുകൾ പലതും മാറി. പക്ഷേ ശ്രീ പീരു മുഹമ്മദ് അദ്ദേഹം പഴയ കാഴ്ചപ്പാടുകളും പഴയ ശീലങ്ങളുമായി സജീവമായി തന്നെയുണ്ട്. പേയാട് വിളപ്പിൽശാല പോകുന്ന വഴിക്ക്, വിളപ്പിൽ കാർമൽ സ്ക്കൂളിന്റെ ആർച്ച് കഴിഞ്ഞ് വരുന്ന വളവിൽ പീരുവിന്റെ സുലൈമാനിക്കട (പേയാട് നിന്ന് 1.7 KM) എന്ന ചെറിയ ഭക്ഷണശാലയിൽ അദ്ദേഹത്തെ കാണാം തിരക്കിൽ വ്യാപ്യതനായി. അദ്ദേഹം ഒറ്റയ്ക്കല്ല, കൂടെ ഇപ്പോൾ ഭാര്യയും കടയുടെ സാരഥ്യം വഹിക്കുന്ന മകനായ ഷഹനാസുമുണ്ട്. ഇവരെല്ലാവരും ആഹാരം കഴിക്കുന്നത് എവിടെ നിന്നാണെന്ന് ചോദിച്ചാൽ ഞായറാഴ്ചയൊഴിച്ച് എല്ലാവരും ഇവിടെ നിന്ന് തന്നെ. ഷഹനാസ് തന്റെ മൂന്ന് വയസ്സുള്ള മകന് സഹിതം ഇവിടെ നിന്ന് തന്നെയാണ് ആഹാരം എത്തിക്കുന്നത്. മായങ്ങൾ അങ്ങനെ ചേർക്കാത്തത് കൊണ്ട് വീട്ടിലുണ്ടാക്കുന്ന പോലെയുള്ള വിശ്വാസ്യതയാണ് ഇതിന് ആധാരം. ഞായറാഴ്ച കട അവധിയാണ്. ഷഹനാസ് തന്റെ ബാപ്പയെ സഹായിക്കാൻ പാത്രം കഴുകിയായിരുന്നു തുടക്കം. പിന്നെ പാചകത്തിന്റെ കളരയിലങ്ങനെ നിറയവേ രുചിയുടെ കൈ ഒതുക്കങ്ങൾ നിറഞ്ഞ ആസാദിലും ഒമ്പത് വർഷം ജോലി ചെയ്തു. പിന്നെ ഗൾഫിൽ അവിടത്തെ മെസ്സിൽ എട്ട് വർഷം ജോലി ചെയ്ത ശേഷം സ്വന്തം തട്ടകത്തിലേക്ക് തിരിച്ച് വരികയാണ് ഉണ്ടായത്. ഇവിടെ ഇപ്പോൾ ഈ ഹോട്ടലിരിക്കുന്ന സ്ഥലത്ത് പീരു മുഹമ്മദ് മാമൻ 9 വർഷം മുൻപ് രഹന ഹോട്ടൽ (രഹന - മകളുടെ പേര്) എന്ന ഭക്ഷണയിടം തുടങ്ങി. മൂന്നര വർഷം നല്ല രീതിയിൽ പോകുന്ന വേളയിൽ ഷഹനാസിന്റെ ഉമ്മയ്ക്ക് ഒരു അപകടം ഉണ്ടായതിനാൽ ഇത് നിർത്തേണ്ടി വന്നു. പിന്നെ അത് പലർക്കായി വാടകയ്ക്ക് കൊടുത്തു. നാല് പേർ വന്നവരിൽ ആദ്യം ഒരു അമ്മച്ചിയാണ് നടത്തിയത്. അവർ ഇതിന് നല്ല ഒരു പേരുണ്ടാക്കി. ചില കുടംബപരമായ കാര്യങ്ങളാൽ അവരത് നിർത്തി. പിന്നെ നടത്തിയ 3 ഉത്തരേന്ത്യക്കാർ പലരും നല്ല രീതിയിലല്ല നടത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ഷഹനാസ് 2018 ജൂൺ 5 ന് ഇത് ഏറ്റെടുക്കുകയാണ് ഉണ്ടായത്. നേർത്തെ ഉണ്ടാക്കിയ ഇറച്ചിക്കറികൾ താമസിച്ച് വാങ്ങിക്കുമ്പോൾ ചീത്തയാകാതെ ഇരിക്കുവാൻ സ്റ്റീമർ ഒക്കെ വാങ്ങിച്ച് ഒന്ന് സെറ്റപ്പായി വന്നപ്പോഴാണ് കൊറോണ അവതാരം ഉണ്ടായത്. ഇവിടെ ഊണ്, ഊണിനുള്ള കറികൾ, കടല കറി, ചിക്കൻ, ബീഫ് വിഭവങ്ങൾ, ബിരിയാണി എല്ലാം തന്നെ വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. ദോശ, പെറോട്ട, ചില്ലി എന്നിവയ്ക്കാണ് ഗ്യാസ് ഉപയോഗിക്കുന്നത്. ഷഹനാസിനോട് സംസാരിച്ചപ്പോൾ രസകരമായ ഒരു സംഭവ കഥ വിവരിക്കുകയുണ്qടായി. കടയിൽ ചിക്കൻ ഫ്രൈയ്ക്ക് 80 രൂപയാണ്. 80 രൂപയ്ക്ക് ഒരു കാൽ അല്ലെങ്കിൽ ചിറക്, പിന്നെ രണ്ട് മീഡിയം പീസും വച്ചാണ് കൊടുക്കുന്നത്. അവിടെ വന്ന കസ്റ്റമർ പറഞ്ഞത് എന്ത് കൊണ്ട് നിങ്ങൾക്ക് 60 രൂപയ്ക്ക് കൊടുത്ത് കൂട. പുള്ളിയുടെ ഒരു കൂട്ടുകാരന്റെ കടയിൽ 60 രൂപയാണത്രേ. ഷഹനാസ് പറഞ്ഞത് ചിക്കന്റെ വില കൂടിയും കുറഞ്ഞും വരാം. പക്ഷേ അവർ ഉപയോഗിക്കുന്ന വെളിച്ചെണ്ണ മില്ലിൽ നിന്ന് ആട്ടിയെടുഅതാണ് നല്കുന്നത്. അതിന് ഇപ്പോൾ വില 187 ആയത് കൊണ്ട് ഇത്ര വിലയ്ക്ക് തന്നാലേ അവർക്ക് മുതലാവുകയുള്ളു എന്ന് പറഞ്ഞു. ചോദ്യകർത്താവ് ഉടൻ അത് നിങ്ങൾ ഏത് ഓയലിൽ പൊരിച്ചാലും നമ്മൾക്ക് അത് അറിയേണ്ട ആവശ്യമുണ്ടോ എന്നുള്ള രീതിയിൽ പ്രതികരിച്ചു. ഇത് കേട്ട ഷഹനാസ് , ഇവിടെ വന്ന് കഴിക്കുന്നവരുടെ കാശ് കൊണ്ടാണ് നമ്മൾ ജീവിക്കുന്നതെന്നും കൊടുക്കമ്പോൾ നല്ലത് കൊടുക്കണ്ടേ എന്ന് പറയുന്നതിനോടൊപ്പം ചോദ്യം ചോദിച്ച വ്യക്തി വർക്ക് ഷോപ്പിലാണൈന്ന് അറിയാവുന്നതിനാൽ ആ ആളോട് അവിടെ വർക്ക്ഷോപ്പിൽ ഒരാൾ ഓയിൽ മാറാൻ വണ്ടി കൊണ്ട് വരുമ്പോൾ ഏതെങ്കിലും നല്ലതല്ലാത്ത ഓയിൽ ഒഴിക്കുമോ അതോ ഗുണനിലവാരമുള്ള നല്ല ഓയിൽ ഒഴിച്ച് കൊടുക്കുമോ എന്നുള്ളതിന് പുള്ളിക്ക് ഉത്തരമില്ലായിരുന്നു. ഇതാണ് കാഴ്ചപ്പാടും നിലപാടുകളും 😍 Timings: 7:00 AM to 10:00 PM Normal Seating Capacity: 24 ഇപ്പോൾ കോവിഡ് പ്രോട്ടോക്കൾ പ്രകാരം മേശകൾ ക്രമീകരിച്ചത് കാരണം 16. Peeruvinte sulaimaani kada Peyad, Kerala 695573 Sunday Holiday 📲 73565 35737 https://goo.gl/maps/cHiEDpnQbUUkZZ9m6