Le Beirut / Lalqila – Thalappakatty Biriyani – ലാൽഖില തലപ്പാക്കട്ടി ബിരിയാണിയും ലെബനീസ് ഷവർമയും
മുറിഞ്ഞപാലത്ത് നിന്ന് കുമാരപുരം പോകുമ്പോൾ GG ഹോസ്പിറ്റൽ കഴിഞ്ഞ് വലത് വശത്തായി കാണുന്ന, 2019 ഒക്ടോബർ 20 ൽ തുടങ്ങിയ Lalqila. Lalqila എന്നത് ബ്രാൻഡാക്കി ബിരിയാണിക്ക് ഉപയോഗിക്കുന്നു. ഇപ്പോൾ ഈ റെസ്റ്റോറിന്റെ പേര് Le Beirut. തലപ്പാക്കട്ടി ബിരിയാണി - തലപ്പാവ് കെട്ടിയ ആൾ ശ്രീ നാഗ സ്വാമി നായിഡു 1957 ൽ തുടക്കം കുറിച്ച ബിരിയാണി. അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കി കൊടുത്ത ബിരിയാണിയുടെ വ്യത്യസ്തമായ രുചി ഉൾക്കൊണ്ടു കൊണ്ട് അദ്ദേഹം ഡിണ്ടിഗലിൽ ആനന്ദ് വിലാസം ഹോട്ടലിൽ ജീരക സാമ്പാ റൈസിൽ തുടങ്ങിയ മട്ടൻ ബിരിയാണി, പിൽക്കാലത്ത് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ആയി പേരെടുത്തു. ലബനൻ എന്ന അറബി രാജ്യത്തെ തലസ്ഥാനമാണ് Beirut. അറബ് വിഭവങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള വിഭവങ്ങൾ ഇവിടെ കൂടുതൽ എന്നുള്ളതും കൊണ്ടാണ് റെസ്റ്റോറിന്റെ പേര് Le Beirut എന്നാക്കിയന്. Lalqila തലപ്പാക്കെട്ട് Biriyani യും ലഭ്യമാണ്. ഒപ്പം പുതിയതായി കൊണ്ട് വന്ന ബക്കറ്റ് ബിരിയാണികളും. Le Beirut Restaurant Near GG Hospital, Murinjapalam, Thiruvananthapuram, Kerala 695011 📲 8943399369 9567407847 https://goo.gl/maps/qGVdLSZp4P441K3t7 Timings: 11:30 AM to 10::00 PM Normal Seating Capacity: 25