ആസിഫ് ബിരിയാണിയുടേയും ശ്രീ ആസീഫ് അഹമ്മദ് ചൗധരിയുടേയും കഥ.

കാലങ്ങൾക്ക് പുറകേ …
ചെന്നെയിലെ പല്ലാവരം എന്ന ഗ്രാമത്തിൽ ആസിഫിൻ്റെ കുടംബം സന്തോഷമായി കഴിഞ്ഞ് വരികേയാണ് ഇടിത്തീ പോലെ ആഘാതമായ ആ സംഭവം ഉണ്ടായത്. ചെന്നൈ കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന ആ കുടുംബത്തിൻ്റെ ഗൃഹനാഥൻ, ആസിഫിൻ്റെ പിതാവ്, ഓഫിസിൽ ദീർഘകാല അവധി എടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു.
കുടുംബത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലോട്ട് ആസിഫിൻ്റെ ബാല്യവും കൗമാരവും എടുത്തെറിയപ്പെട്ടു.
ആസിഫിൻ്റെ ആ പതിനൊന്നാം വയസ്സിൽ കുടുംബത്തിലെ 30 ലധികം പേരുടെ ഉടമസ്ഥതയിലുള്ള ഒരു പൂർവ്വിക സ്വത്ത് വിൽക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. ഇതൊന്നും തന്നെ സാമ്പത്തിക തകർച്ചയിൽ നിന്ന് കര കയറാനുള്ള മാർഗമായില്ല.
“കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് താൻ ചെറുപ്പത്തിൽത്തന്നെ സമ്പാദിക്കാനുള്ള അവസരങ്ങൾ തേടിയതെന്ന് ശ്രീ ആസിഫ് ഇതിനെ പറ്റി പില്ക്കാലത്ത് പറയുകയുണ്ടായി.”

കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് താൻ ചെറുപ്പത്തിൽത്തന്നെ സമ്പാദിക്കാനുള്ള അവസരങ്ങൾ തേടിയതെന്ന് ശ്രീ ആസിഫ് ഇതിനെ പറ്റി പില്ക്കാലത്ത് പറയുകയുണ്ടായി.
ആസിഫിനെയും രണ്ട് ഇളയ സഹോദരന്മാരെയും സ്വകാര്യ സ്കൂളിൽ നിന്ന് പല്ലാവരത്തിലെ ഒരു സർക്കാർ സ്കൂളിലേക്ക് മാറ്റി.
പന്തണ്ടാം വയസ്സിൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്ക്കൂളിൽ പോകുന്നതിന് മുമ്പ് ആസിഫിൻ്റെ പ്രഭാതങ്ങൾ പത്ര വിതരണത്തിൽ തുടങ്ങി. വീട്ടിലെ അടുക്കളയിൽ പാചകമെന്ന കലയെ പരിണിയിച്ച് തുടങ്ങിയതും ആ കാലഘട്ടത്തിൽ തന്നെ.
പഠിത്തത്തോടും പത്രവിതരണത്തോടും ഒപ്പം തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് പഴയ നോട്ട് ബുക്കുകളും പേപ്പറുകളും ശേഖരിച്ച് വിപണിയിൽ നല്ല വിലയ്ക്ക് മൊത്ത വിലയിൽ വിറ്റു.
പഴയ പേപ്പറുകൾ വാങ്ങുന്നവർ മൊത്തക്കച്ചവടക്കാർക്ക് വാങ്ങുന്നരിൻ്റെ ഇരട്ടി വിലയ്ക്കാണ് വില്ക്കുന്നതെന്നറിഞ്ഞ ആസിഫ് അടുത്ത ദിവസം തന്നെ ഒരു സ്കൂളിനെ സമീപിച്ച് അവരുടെ പഴയ പേപ്പറുകൾ വാങ്ങാൻ വേണ്ടി ചോദിച്ചു.

ആസിഫിൻ്റെ വാക്കുകളിൽ പറഞ്ഞാൽ“അവർ എന്നെ ഒരു മുറിക്കുള്ളിൽ കൊണ്ടുപോയി, അവിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 500 കിലോ പഴയ പരീക്ഷാ പേപ്പറുകൾ അടുക്കി വച്ചിരിക്കുന്നതായി ഞാൻ കണ്ടു. വളരെ തിരക്കിട്ട് ഉടൻ തന്നെ വീട്ടിലോട്ട് തിരിച്ചു. പേപ്പറുകൾ എടുക്കാൻ ഒരു വാഹനം വാടകയ്‌ക്കെടുക്കാൻ അമ്മയിൽ നിന്ന് 1,500 രൂപ വാങ്ങി.
അമ്മ അമ്മയുടെ ആഭരണങ്ങൾ പണയം വച്ചാണ് എനിക്കാ പണം തന്നത്. ഇതായിരുന്നു എന്റെ ആദ്യത്തെ ബിസിനസ് ഡീൽ. അന്നത്തെ ദിവസം എന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്തത്. എല്ലാം കഴിഞ്ഞ് 1,800 രൂപയുടെ ലാഭം ആ പേപ്പറുകൾ വിറ്റു ഞാൻ ഉണ്ടാക്കി. ആ ദിവസങ്ങളിൽ അത് നമുക്ക് വലിയ ഒരു തുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാസത്തേക്ക് വിഭവങ്ങൾ വാങ്ങാൻ അത് മതിയായിരുന്നു. “

14 വയസ്സുള്ളപ്പോൾ, ക്രോംപെട്ടിലെ ഒരു കമ്പനിയിൽ നിന്ന് ലെതർ പാദരക്ഷകളിൽ നെയ്ത്ത് ജോലികൾ ചെയ്യുന്നതിന് ആസിഫ് കരാർ നേടി.
ആസിഫിൻ്റെ വാക്കുകളിലൂടെ “തുടക്കത്തിൽ 300 ജോഡി ഉപയോഗിച്ചാണ് ഞങ്ങൾ ആരംഭിച്ചത്, ഒരു വർഷത്തിനുള്ളിൽ ഇത് 7,000 ജോഡികളായി വളർന്നു. എൻ്റെ അയൽവക്കത്തുള്ള 30-40 സ്ത്രീകൾ ഈ ജോലിക്കായി ഉണ്ടായിരുന്നു.”
“ഞങ്ങൾ പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിച്ചു, എന്റെ വരുമാനത്തോടെ ഞങ്ങൾ പല്ലാവരത്തിൽ സ്വന്തമായി ഒരു വസ്തു വാങ്ങി അവിടെ ഒരു കുടിലുണ്ടാക്കി,” അദ്ദേഹം പറയുന്നു.
എന്നാൽ ലെതർ വ്യവസായം മാന്ദ്യത്തിലൂടെ കടന്നുപോയപ്പോൾ, പാദരക്ഷാ മോഡലുകൾ ഫാഷനിൽ നിന്ന് പുറത്തുപോയപ്പോൾ, ഓർഡറുകൾ വരുന്നത് നിന്ന് തുടങ്ങി.
അപ്പോൾ വേറെ ജോലിയില്ലാത്തതിനാലും ഒമ്പതാം ക്ളാസ്സിലെ ആ സമയത്തെ സ്കൂളിലെ പഠിത്തം നിറുത്തിയതിനാലും ആസിഫ്, ആ പ്രദേശത്തെ ബിരിയാണി സ്പെഷ്യലിസ്റ്റായ അസ്മത്തിന്റെ സഹായിയായി ചേർന്നു. അദ്ദേഹം വിവാഹങ്ങളിലും മറ്റ് പ്രാദേശിക ചടങ്ങുകളിലും പാചകം ചെയ്യുന്ന ആളായിരുന്നു.
ആസിഫിൻ്റെ വാക്കുകളിലൂടെ“എന്നെ ജോലിക്കെടുക്കുമ്പോഴെല്ലാം അദ്ദേഹം 500 രൂപ നൽകി. ഒരു മാസത്തിൽ പത്ത് ദിവസത്തോളം മാത്രമേ എനിക്കാ ജോലി ലഭിക്കുള്ളുവായിരുന്നെങ്കിലും എനിക്കാ ജോലി ചെയ്യാൻ വളരെ ആവേശമായിരുന്നു”
സവാള അരിയുക, കത്തിരിക്ക മുറിക്കുക, അരി കഴുകുക തുടങ്ങിയ ജോലിയൊക്കെ ആയിരുന്നു ആദ്യം ആസിഫിന് നല്കിയത്.
ആസിഫിൻ്റെ വാക്കുകളിലൂടെ“രണ്ടുമാസത്തിനുശേഷം അദ്ദേഹം എനിക്ക് ബിരിയാണി തവി നൽകിയ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. എനിക്ക് വളരെ സന്തോഷം തോന്നി, എനിക്ക് ഒരു അവാർഡ് നേടിയത് പോലെ എന്റെ അമ്മയുമായി ഞാനാ വാർത്ത പങ്കിട്ടു, ”

പഠിത്തവും നിർത്തി ആസിഫ് ഇവിടെ തന്നെ നിന്നാൽ പാചകം അത് ഇത് എന്നൊക്കെ പറഞ്ഞ് ചുറ്റി തിരിഞ്ഞ് നടക്കും എന്ന് ആസിഫിൻ്റെ അമ്മ കരുതി. അത് കൊണ്ട് 18 വയസ്സിലേ പാസ്പോർട്ട് എടുത്ത ആസിഫിനെ മസ്ക്കറ്റിലോട്ട് അയക്കാൻ മുംബൈയിൽ വിടാൻ തീരുമാനിച്ചു.
അങ്ങനെ എട്ട് മാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ എത്തി. അവിടെ നിന്ന് മസ്കറ്റിലേക്ക് പറന്ന് “ഉയർന്ന ശമ്പളമുള്ള” ജോലി ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഇതിൻ്റെ പേരിൽ 35,000 രൂപ വാങ്ങിയ ഏജന്റ് ആ നഗരത്തിൽ വേറെയാരെയും പരിചയമില്ലാത്ത അദ്ദേഹത്തെ കബളിപ്പിക്കുകയാണുണ്ടായത്.
മുൻപ് ചെയ്തിരുന്ന പാദരക്ഷയിലെ ജോലി ആസിഫിന് ആ അവസരത്തിൽ ഒരു അനുഗ്രഹമായി. ഒരു പ്രാദേശിക പാദരക്ഷാ കടയിൽ ജോലി ചെയ്ത് വീട്ടിലേക്കുള്ള ടിക്കറ്റിനായി പണം നേടി.
കിട്ടിയ 500 രൂപയിൽ 250 രൂപ അത്രയും ദിവസം ഭക്ഷണം തന്ന ഹോട്ടലുകാരന് കടം വീട്ടി. ബാക്കി പൈസയ്ക്ക് ചെന്നൈയ്ക്ക് ടിക്കറ്റ് എടുത്തപ്പോൾ കയ്യിൽ ബാക്കി വന്നത് 5 രൂപ.
ആസിഫിൻ്റെ വാക്കുകളിലുടെ“എന്റെ പോക്കറ്റിൽ വെറും 5 രൂപയുമായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഞാൻ യാത്രയായി. എനിക്ക് ഭക്ഷണത്തിന് പണമില്ലായിരുന്നു, യാത്രയിലുടനീളം പട്ടിണി കിടന്നു.
“ഭിക്ഷയെടുക്കണോ മോഷ്ടിക്കണോ എന്നുള്ള അവസ്ഥിയിലൂടെയാണ് ഞാൻ ആ നിമിഷങ്ങളിൽ കടന്ന് പോയ്ക്കൊണ്ടിരുന്നത്”

ടിക്കറ്റ് റിസർവ് ചെയ്യാനുള്ള കാശില്ലാത്തതിനാൽ ജനറൽ കംപാർട്ട്മെൻ്റിൽ പത്ത് മണിക്കൂർ നിന്ന് സഞ്ചരിക്കുമ്പോൾ ഉണ്ടായ മാനസികാവസ്ഥയെ പറ്റി ആസിഫ് പറയുന്നു
“ ഭിക്ഷയെടുക്കണോ മോഷ്ടിക്കണോ എന്നുള്ള അവസ്ഥിയിലൂടെയാണ് ഞാൻ ആ നിമിഷങ്ങളിൽ കടന്ന് പോയ്ക്കൊണ്ടിരുന്നത്. എങ്കിലും എനിക്ക് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല, ഞാൻ ബോധരഹിതനാകാതിരിക്കാൻ വേണ്ടി ധാരാളം വെള്ളം കുടിച്ചുകൊണ്ടിരുന്നു, ”
ചെന്നൈ സെൻട്രലിൽ നിന്ന് പല്ലാവരത്തിലേക്കുള്ളസബർബൻ ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റിന് വേണ്ടിയാണ് ആ അഞ്ച് രൂപ അദ്ദേഹം സൂക്ഷിച്ച് വച്ചത്.
“ഞാൻ വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനു ശേഷമാണ് എനിക്ക് ജീവിതം തിരികെ ലഭിച്ചത്. ആ സമയത്താണ് ഞാൻ എന്റെ ബിരിയാണി ഷോപ്പ് ആരംഭിക്കാൻ തീരുമാനിച്ചത്, ”അദ്ദേഹം പറയുന്നു.
“വെറും 4000 രൂപ ഉപയോഗിച്ച് ഞാൻ 2350 രൂപയ്ക്ക് ഒരു ഉന്തുവണ്ടി (പുഷ് കാർട്ട്), ഒരു പെട്രോമാക്സ് ലൈറ്റ് (പ്രഷറൈസ്ഡ് പാരഫിൻ ലാമ്പ്), തവികൾ, പ്ലേറ്റുകൾ, പാത്രങ്ങൾ എന്നിവ വാങ്ങി. ഞാൻ വീട്ടിൽ ബിരിയാണി ഉണ്ടാക്കി എന്റെ ഇരുചക്രവാഹനത്തിൽ ടി നഗറിലേക്ക് കൊണ്ടുപോയി.”

1999 ൽ ഏകദേശം 22 വർഷങ്ങൾക്ക് മുമ്പ് 21 മത്തെ വയസ്സിലാണ്എൽ.ഐ.സി യിലെ മണിബാക്ക് പോളിസിയിൽ നിന്ന് കിട്ടിയ ആ 4000 രൂപ ഉപയോഗിച്ച് ആസിഫ് തൻ്റെ ബിരിയാണി സംരംഭം തുടങ്ങിയത്.
ഉന്തുവണ്ടിയിലെ ആ ബിരിയാണി വിൽപ്പന എല്ലായ്പ്പോഴും ആരംഭിച്ചത് സൂര്യാസ്തമയത്തിന് ശേഷമായിരുന്നു.
ഉന്തുവണ്ടിയിലെ ആ ബിരിയാണി വിൽപ്പന എല്ലായ്പ്പോഴും ആരംഭിച്ചത് സൂര്യാസ്തമയത്തിന് ശേഷമായിരുന്നു.
ആസിഫിൻ്റെ വാക്കുകളിലൂടെ“ഞാൻ നിലവാരം പുലർത്തുന്നതിനാലാണ് ജനക്കൂട്ടം എന്റെയടുത്തേക്ക് വന്നത്. ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല, അതിനായി ചേരുവകളുടെ വിലയൊന്നും കണക്കാക്കിയിരുന്നില്ല.
ഉപഭോക്താക്കൾ എന്റെ തയ്യാറെടുപ്പ് ഇഷ്ടപ്പെടുകയും എന്റെ കടയിലേക്ക് ഒഴുകാൻ തുടങ്ങുകയും ചെയ്തു. ഭക്ഷണത്തെക്കുറിച്ചുള്ള അവരുടെ അഭിനന്ദനങ്ൾ .. കേൾക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. ഒരു ദിവസത്തിൽ എനിക്ക് ഒരു അഭിനന്ദനം പോലും ലഭിച്ചില്ലെങ്കിൽ, ഞാൻ വളരെ ആശങ്കാകുലനാകും, ”
മൂന്നുമാസത്തിനുള്ളിൽ, അദ്ദേഹത്തിന്റെ പ്രതിദിന വിൽപ്പന 10-15 കിലോ വരെയും ലാഭം 1000 രൂപയിലേക്കും ഉയർന്നു. വീട്ടിൽ നിന്ന് കടയിലേക്ക് കൊണ്ടു പോകാൻ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന തന്റെ കൈനറ്റിക്ക് വി 2 മോപ്പെഡിൽ നിന്ന് ഒരു ബജാജ് എം 80 യിലോട്ട് മാറി.
കാര്യങ്ങൾ ഇങ്ങനെ നല്ല രീതിയിൽ പുരോഗമിക്കവേ, അതേ സ്ഥലത്ത് തന്നെ സഹോദരന് വേണ്ടി ഒരു ബിരിയാണി ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രാദേശിക റൗഡിയുടെ ഭീഷണിയെത്തുടർന്ന് ഉടൻ തന്നെ ഷോപ്പ് അടയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി.

നിരാശപ്പെടാതെ ആസിഫ് സെന്റ് തോമസ് മൗണ്ടിലെ ബട്ട് റോഡിൽ ഷോപ്പ് സ്ഥാപിച്ചു, അവിടെ ബിസിനസ്സ് വേഗത്തിൽ ആരംഭിച്ചു.
“2002 ൽ ആണ് അദ്ദേഹം തന്റെ ആദ്യത്തെ – ശരിയായ ഒരു ഔട്ട്ലെറ്റ് എന്ന് പറയാം – ബട്ട് റോഡിൽ തുറന്നത്”
15 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ കടയായിരുന്നു അത്. ഉന്തുവണ്ടിയിലെ ബിരിയാണി വിൽപ്പന എല്ലായ്പ്പോഴും ആരംഭിച്ചത് സൂര്യാസ്തമയത്തിന് ശേഷമായിരുന്നെങ്കിൽ ഇവിടെ രാവിലെ മുതൽ തന്നെയുണ്ടായിരുന്നു വില്പന.
മൂന്നു വർഷത്തിനുശേഷം, 1,500 ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഒരു വലിയ മൾട്ടി-പാചകരീതി അദ്ദേഹം തുറന്നു. “ഞങ്ങൾ റെസ്റ്റോറന്റിൽ വെയിറ്റർമാർ, ക്ലീനർമാർ, പാചകക്കാർ എന്നിവരുൾപ്പെടെ 30 ഓളം പേരെ നിയമിച്ചു,” ആസിഫ് ഓർമ്മിക്കുന്നു.
2014 ആയപ്പോഴേക്കും അവർ എട്ട് റെസ്റ്റോറന്റുകളായി വളർന്നു. പ്രധാനമായും ബാങ്കുകളും സ്വകാര്യ വായ്പകളുമാണ് വിപുലീകരണത്തിന് ധനസഹായം നൽകിയത്. ലാഭത്തിന്റെ ഭൂരിഭാഗവും ഞാൻ ബിസിനസ്സിലേക്ക് തിരിച്ചുവിട്ടു, ”അദ്ദേഹം പറയുന്നു
തന്റെ അതിവേഗ വിപുലീകരണത്തിൽ കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തപ്പോൾ, അദ്ദേഹം തന്റെ രണ്ട് സഹോദരന്മാർക്കും അമ്മയ്ക്കും രണ്ട് റെസ്റ്റോറന്റുകൾ വീതം നൽകി, ബാക്കി രണ്ടെണ്ണം തനിക്കായി സൂക്ഷിച്ചു, അവ ഇപ്പോൾ ആസിഫ് ബിരിയാണി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ്, അവിടെ 99 ശതമാനം ഓഹരികൾ ഉണ്ട് .
“അടുത്ത 15 മാസത്തിനുള്ളിൽ ഞങ്ങൾ ഏഴ് റെസ്റ്റോറന്റുകൾ ശൃംഖലയിൽ ചേർത്തു, ”അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംരംഭക കഴിവുകൾ, പാചകത്തോടുള്ള അഭിനിവേശം, ഒരു മുതിർന്ന പാചകക്കാരന്റെ കീഴിൽ ഒരു ബിരിയാണി മാസ്റ്റർ എന്ന നിലയിലുള്ള അനുഭവം എന്നിവ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനുള്ള ആത്മവിശ്വാസം നൽകി.
“ആസിഫ്, ഇന്ന്, ചെന്നൈയിലെ പ്രശസ്തമായ ബിരിയാണി ഔട്ട്‌ലെറ്റുകളുടെ ശൃംഖലയായ ആസിഫ് ബിരിയാണിയുടെ ഉടമയാണ് 2016 ലെ കണക്കുകൾ പ്രകാരം ഇദ്ദേഹത്തിന്റെ വാർഷിക വിറ്റുവരവ്. 70 കോടി.”

അദ്ദേഹത്തിന് ചെന്നെ നഗരത്തിൽ നിരവധി ശാഖകളുണ്ട് – അലന്ദൂരിലെ 15,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഏറ്റവും വലിയ ശാഖയും 700 പേർ അദ്ദേഹത്തിനായി പ്രവർത്തിക്കുന്നു.
“പാചകത്തോടുള്ള എന്റെ സ്‌നേഹം, ജീവിതത്തിൽ വലിയ എന്തെങ്കിലും നേടാനുള്ള ആഗ്രഹം, കഠിനാധ്വാനം, എന്റെ ആത്മവിശ്വാസം എന്നിവയാണ് എന്റെ വളർച്ചയ്ക്ക് കാരണമായത്,” ഇപ്പോൾ അതിവേഗ വിപുലീകരണ മോഡിലുള്ള ആസിഫ് പറയുന്നു.
മൗണ്ട് റോഡിലെ ആസിഫ് ബിരിയാണിയുടെ ഇന്നത്തെ ഔട്ട്ലെറ്റിൽ നിന്നും അധികം അകലെയല്ല ആദ്യം ഉന്തുവണ്ടിയിൽ ബിരിയാണി തുടങ്ങിയത്. അന്നത്തെ ആ 10 Kg ബിരിയാണിയിൽ നിന്ന് തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി 22 ഔട്ട്ലെറ്റുകളിലോട്ടുള്ള വളർച്ച.
“കേരളത്തിലെ ആദ്യത്തെ ബ്രാഞ്ച് ഇവിടെ തിരുവനന്തപുരത്തും ….”
അരിസ്റ്റോ ജംഗ്ഷനിൽ നിന്നും ബേക്കറി ജംഗ്ഷനിലോട്ട് പോകുന്ന മനോരമ റോഡിൽ ഇടതു ഭാഗത്തായി ചോളാ ബാറിന് എതിരേയായി.

ടേക്ക് എവേയാണ് ബിരിയാണി മേടിച്ചത്, ഒരു മട്ടൻ മുഗൾ ബിരിയാണിയും രണ്ട് ഹാഫ് പ്ലേറ്റ് മട്ടൻ ബിരിയാണിയും.ഒരു 15-20 മിനിറ്റ് വെയ്റ്റ് ചെയ്തു. വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് സാലഡ്, കത്തിരിക്ക കുളമ്പ് ഇത്യാദികൾ തരാൻ വിട്ടു. ബിരിയാണി കഴിച്ച ശേഷം പിന്നെ ഫ്രാഞ്ചൈസി ഉടമസ്ഥിലൊരാളെ കോൺടാക്ട് ചെയ്ത സമയം ഇതറിയച്ചപ്പോൾ പുള്ളിക്ക് വളരെ വിഷമം ആയി. പുള്ളിയുടെ വിഷമം അറിഞ്ഞപ്പോൾ എനിക്കും ചെറിയ ഒരു വിഷമം. അടുത്ത ദിവസം തന്നെ വീട്ടിൽ എത്തിച്ച് തരാമെന്ന് പറഞ്ഞു. സ്നേഹപൂർവ്വം നിരമ്പിച്ചു. നമുക്ക് ഇനിയും സമയരുണ്ടല്ലോ. Dine in ഒക്കെ വരട്ടെ. എന്നെങ്കിലുമൊക്കെ ഇനിയും പോകാം.
അപ്പോൾ ഇനി ബിരിയാണിയിലോട്ട്… എൻ്റെ കണ്ണിൽ നോക്കിയാൽ ഹാഫ് പ്ലേറ്റാണെങ്കിലും ഒരു വിധം നല്ല രീതിയിൽ കഴിക്കുന്ന ആളിന് തന്നെ അളവ് കുറഞ്ഞ് പോയി എന്ന് പരാതി വരാൻ വഴിയില്ല. 750 ml ൻ്റെ കേസിലാണ് അവർ ഹാഫ് പ്ളേറ്റ് ബിരിയാണി തരുന്നത്. ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മട്ടൺ ബിരിയാണി (ഹാഫ് പ്ലേറ്റ്) – ₹ 285
മട്ടൺ മുഗൾ ബിരിയാണി – ₹ 315
“ഇനി രുചിയിലോട്ട് – നമ്മുടെ തിരുവനന്തപുരം ബിരിയാണി, തലശ്ശേരി ദം ബിരിയാണി ഇവയായിയൊന്നും താരതമ്യത്തിന് പോകരുത്. വേറൊരു രുചിയാണ്.”
വ്യക്തിപരമായി പറയുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് കഴിച്ച തമിഴ്നാടൻ സ്റ്റെൽ ബിരിയാണികളിൽ നിന്നെല്ലാം വളരെ മികച്ചു നിന്നു. മൊത്തത്തിൽ നോക്കുകയാണെങ്കിലും കഴിച്ച ബിരിയാണികളിൽ ഏറ്റവുമിഷ്ടപ്പെട്ട ബിരിയാണികളിൽ ഒന്ന് ആസിഫ് ബിരിയാണി തന്നെയായിരിക്കും. അതിൽ ഒരു സംശയവുമില്ല.
മട്ടൻ ബിരിയാണിയേക്കാൾ ഒരു പൊടിക്ക് മട്ടൻ മുഗൾ ബിരിയാണി കൂടുതൽ ഇഷ്ടപ്പെട്ടു. ഇതിൽ മുട്ട പൊരിച്ച് ഫ്രൈഡ് റൈസിലെ പോലെ കിണ്ടി ഇടുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടിയാണ് കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നതെന്ന് സംസാരിച്ചപ്പോൾ മനസ്സിലായി. മട്ടൻ ബിരിയാണിയുമായി താരതമ്യം ചെയ്യുമ്പോൾ എരിവും കുറച്ചുണ്ടെന്ന് തോന്നി.
മട്ടൻ ബിരിയാണിയിൽ പുഴങ്ങിയ മുട്ട ഉണ്ടായിരുന്നു. പപ്പടം പരിപാടിയൊന്നുമില്ല. അതിൻ്റെയൊരു കുറവ് തോന്നിയതുമില്ല. നീളൻ അരികളാണ് രണ്ടിലും. ഒരു ബിരിയാണിയിൽ ശരാശരി മൂന്ന് മട്ടൻ പീസുകളാണ് കണക്ക്. മട്ടനൊക്കെ നല്ല വെന്ത് തുടുത്ത് ഉതിർന്ന രീതിയിൽ കഴിക്കാൻ പരുവത്തിനായി റെഡിയായിട്ട് ഇരിക്കും. കഴിച്ച് തുടങ്ങിയാൽ പിന്നെ വേറൊരു ലോകത്തായിരിക്കും. തീരുന്നത് അറിയില്ല. മസാലയുടെ സ്വാദെല്ലാം തന്നെ വളരെ പിടിച്ചു. ചുരുക്കി പറഞ്ഞാൽ പൊളിച്ചടുക്കി.
ബിരിയാണി രുചി കൊണ്ട് കഴിക്കാനെടുത്ത ആക്രാന്തിൻ്റെ പരണിത ഫലമല്ലാതയുള്ള ക്ഷീണമല്ലാതെ വേറെ ഒരു ക്ഷീണമോ വയറിന് പ്രശ്നമോ തോന്നില്ല. നിറഞ്ഞ സംതൃപ്തി മാത്രം.
ചെന്നൈയിലെ ആസിഫ് ബിരിയാണിയുടെ സ്വാദ് ആയിരിക്കില്ല ഇവിടെ എന്നാണ് തോന്നുന്നത്.
“കാരണം ശ്രീ ആസിഫ് തന്നെ നേരിട്ട് തിരുവനന്തപുരത്ത് വന്ന് ഇവിടത്തെ പല ഭക്ഷണയിടങ്ങളിലെ ബിരിയാണികൾ കഴിച്ച് ഇവിടത്തെ രുചികൾ മനസ്സിലാക്കി അദ്ദേഹം തന്നെ നവീകരണങ്ങൾ വരുത്തിയ റെസിപ്പിയാണ് ഇവിടെ പിൻതുടരുന്നത്. മസാല മാത്രം ചെന്നെയിൽ നിന്ന് വരും.”
ഒരു കാര്യം കൂടി ഇവിടത്തെ രുചി ഒട്ടും പിടിക്കാത്ത ഭക്ഷണപ്രിയരും കാണുമെന്നതും വിസ്മരിക്കുന്നില്ല. തമിഴ്നാടൻ സ്റ്റെൽ ബിരിയാണി ഇഷ്ടപ്പെടുന്നവർ ഇതും ഇഷ്ടപ്പെടും എന്നാണ് എൻ്റെ ഒരിത്. ചിക്കൻ ബിരിയാണിയുടെ കാര്യം അറിയില്ല. അതു പോലെ consistency – അഥവാ സ്ഥിരതയുടെ നിലവാരവും അറിയില്ല. കഴിച്ചത് കിടുവായിരുന്നു. Perfect Ok. Highly Recommended.
എന്തായാലും തമിഴ്നാടൻ സ്റ്റെൽ ബിരിയാണി ഇഷ്ടപ്പെടുന്നവരായാലും, അത് പോലെ നമ്മുടെ കേരളത്തിൽ ആദ്യമായി തുടങ്ങിയ ബ്രാഞ്ച് നമ്മുടെ തിരുവനന്തപുരത്ത് തന്നെ വന്നല്ലോ അത് കൊണ്ട് ഭക്ഷണപ്രേമികൾ, ബിരിയാണി പ്രേമികളായാലും ഒരിക്കലെങ്കിലും ആസിഫ് ബിരിയാണി കഴിച്ച് നോക്കുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം
Note: മട്ടൺ ബിരിയാണി വേണമെന്നുള്ളവർ ഒന്ന് വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തിയിട്ട് പോകുക. ഉച്ചയ്ക്ക് നേർത്തേ (1:30 – 2 മണിക്കകത്ത്) തീരും. 2 പ്രാവശ്യം വിളിച്ച് ചോദിച്ചപ്പോഴും തീർന്നിരുന്നു. മൂന്നാമത്തെ ശ്രമത്തിൽ നേർത്തേ പോയപ്പോഴാണ് കിട്ടിയത്.
Delivery: Swiggy/Zomato ഉണ്ട്.
Own Delivery ഉണ്ട് – 6 Km വരെ Free യാണ്. അതിന് ശേഷം ഡെലിവറി ചാർജ് ഉണ്ട്.
Aasife Biriyani
Teekay palace building
Aristo Junction
095262 14926
Timings: 11 AM to 10:30 PM (കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമയത്തിൽ മാറ്റം വരാം.
ഇപ്പോൾ 11 AM to 9:00 PM ആണ്)
Normal Seating Capacity: 56
Google Map:
https://g.page/aasife-biriyani-thampanoor?share