തിരുവനന്തപുരത്തുകാർക്ക്, പ്രത്യേകിച്ച് ഭക്ഷണപ്രേമികൾക്ക് മുഖവര ആവശ്യമില്ലാത്തൊരു കടയാണ് കരമനയിലെ കൊച്ചണ്ണൻ സാഹിബിൻ്റെ കട.

സ്ഥലം കൃത്യമായി പറഞ്ഞാൽ കിള്ളിപ്പാലം – കരമന റോഡ് വഴി വരുമ്പോൾ കരമന സിഗന്ൽ കഴിഞ്ഞു പെട്രോൾ പമ്പ് കഴിഞ്ഞ് വലത് വശത്തായി. ഒറ്റനോട്ടത്തിൽ പെട്ടെന്ന് കാണാൻ കഴിഞ്ഞില്ലെന്ന് വരാം. പ്രതേകിച്ച് ബോർഡ് ഒന്നും വച്ചിട്ടില്ലായിരുന്നു. ഇപ്പോൾ ഈ പഴയ കട അടച്ചിട്ടുണ്ട്. അതിനടുത്തായി ഒരു ജ്യൂസ് കട. അത് കഴിഞ്ഞാണ് ഇപ്പോൾ പുതിയ കട. ബോർഡ് വച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു വശത്ത് കൂണ് പോലെ ഭക്ഷണയിടങ്ങൾ പൊട്ടി മുളയ്ക്കുമ്പോഴും ഒരു വശത്ത് അതിനേക്കാൾ വേഗത്തിൽ കടകളുടെ താഴ് വീഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പ് 1946 ൽ തുടങ്ങിയ ഈ കൊച്ചു കട ഇന്നും നടത്തി കൊണ്ട് പോകുന്നുണ്ടെന്നുള്ളത് വളരെ സ്തുത്യർഹമാണ്. പരാതികളും പരിഭവങ്ങളും ഇല്ലെന്നല്ല.

“ശ്രീ പീരുമുഹമ്മദ് – ഈ പേര് കേട്ടിട്ടുള്ളവർ വളരെ വിരളമായിരിക്കും. ശ്രീ പീരുമുഹമ്മദ് – ഈ പേര് കേട്ടിട്ടുള്ളവർ വളരെ വിരളമായിരിക്കും. ഇതാണ് കൊച്ചണ്ണൻ സാഹിബിന്റെ യഥാർത്ഥ നാമധേയം. “

ശ്രീ പീരുമുഹമ്മദ് – ഈ പേര് കേട്ടിട്ടുള്ളവർ വളരെ വിരളമായിരിക്കും. ഇതാണ് കൊച്ചണ്ണൻ സാഹിബിന്റെ യഥാർത്ഥ നാമധേയം. നാട്ടുകാർ ചാർത്തി കൊടുത്ത പേരാണ് കൊച്ചണ്ണൻ സായിപ്പ്. കടയുടെ പേര് കാലാന്തരത്തിൽ കൊച്ചണ്ണൻ സാഹിബെന്നായി മാറി. അദ്ദേഹത്തിൻ്റെ മകനായ ശ്രീ സഫീർ (സഫി) ഇക്കയാണ് ഇപ്പോൾ ഈ ഭക്ഷണയിടം നടത്തുന്നത്.

രുചി അനുഭവം.
ഒരു മട്ടൻ ബിരിയാണി – ₹ 180
ഒരു മട്ടൻ റോസ്റ്റ് – ₹ 150
ഒരു മട്ടൺ കറി – ₹ 150
പെറോട്ട – ₹ 7

മട്ടൺ ബിരിയാണി വലിയ ഒരു പ്രതീക്ഷ വച്ച് പുലർത്തിയിരുന്നില്ല. പക്ഷേ കഴിച്ചപ്പോൾ കൊള്ളാം, വളരെ നല്ലതായിരുന്നു. ബിരിയാണി അരി നല്ല ക്വാളിറ്റി ഉള്ള കൈമ അരിയായിരുന്നു. അതിലുള്ള മട്ടൺ കഷ്ണങ്ങളും കൊള്ളാം. രുചി കൂട്ടാൻ വേണ്ടിയുള്ള കൃത്രിമ ചേരുവകളോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല. വിശ്വസിച്ച് കഴിക്കാമെന്ന് തോന്നി. നെയ്യെല്ലാം ആവശ്യത്തിന് ഉണ്ട്. അളവ് വച്ച് നോക്കിയാലും കുറ്റം പറയാനില്ല.

മട്ടൻ റോസ്റ്റ്, മട്ടൻ കറി – രണ്ടും കൊള്ളാം. കൂടുതൽ ഇഷ്ടപ്പെട്ടത് മട്ടൻ റോസ്റ്റ് ആയിരുന്നു. അളവ് നോക്കിയാൽ തെറ്റില്ല. എത്ര വില മേടിക്കുന്നോ അതിനുള്ള കഷ്ണങ്ങളും അളവും ഉണ്ട്. പലരും പറഞ്ഞ് കേട്ട എല്ലിൻ്റെ ആധിക്യം ഒന്നും ഇല്ല. കഴിക്കുമ്പോൾ ആസ്വാദ്യകരം തന്നെ. രുചി കുറച്ച് കൂടി കൂടിയാൽ കൊള്ളാമെന്ന് തോന്നി. എങ്കിൽ കൂടുതൽ ആസ്വാദ്യകരമായേനെ.

പെറോട്ട – കോയിൻ പെറോട്ടയുടെ വലിപ്പമാണ്. വലിയ കട്ടിയില്ല. ടേസ്റ്റുണ്ട്. കൊള്ളാം.

തീർച്ചയായും ഒരു ഭക്ഷണയിടം ഇത്ര വർഷമായി നടത്തുമ്പോൾ പാകപ്പിഴകൾ വരാം പരാതികൾ വരാം… സ്വാഭാവികമാണ്. എങ്കിലും പിഴവുകൾ സ്ഥിരമായിരിക്കില്ല എന്ന് കരുതുന്നു. അങ്ങനെയായാൽ സ്വാഭാവികമായി ആളുകൾ വീണ്ടും അവിടെ വരില്ലല്ലോ… പരാതികളും പരിഭവങ്ങളും പരമാവധി കുറച്ച് കൊച്ചണ്ണൻ സാഹിബിന്റെ ജൈത്രയാത്ര സഹർഷം

മുന്നോട്ട് പോകട്ടെ എന്ന അഭിലാഷത്തോടെ … സ്നേഹപൂർവ്വം

Google Map:
Contact Nos: 9447784840, 8590528429
https://goo.gl/maps/egRmEJBE7hboqvLDA

LEAVE A REPLY

Please enter your comment!
Please enter your name here