Date: 11/10/2018
Location: Vanross Junction
ഉദ്‌ഘാടന ദിവസം പത്തീരിസിൽ ഒന്നു വരാൻ GM Aslam പറഞ്ഞിരുന്നു, കൂട്ടുകാരുമായി ചെല്ലാൻ. 11 മണിക്കായിരുന്നു എത്താൻ പറഞ്ഞിരുന്നത്. പറ്റുമെങ്കിൽ കഴിയുന്നതും വരാം എന്ന് പറഞ്ഞിരുന്നു. എങ്കിലും ഓഫീസിൽ ചില അത്യാവശ്യ ജോലികൾ കഴിഞ്ഞു അങ്ങ് എത്തിയപ്പോൾ 12.45 ആയി. കൂടെ ARK moderator Akhil Murali വും ചങ്കുകളായ Manikantan Thampi യും Anand AS ഉം.
തികച്ചും വർണാഭമായ ചുറ്റുപാട്. ബാൻഡും ചെണ്ടമേളവും കൊണ്ട് അന്തരീക്ഷം പൊടി പൂരം തന്നെ. ബ്ലാക്ക് ക്യാറ്റസിനെ പോലെ തോന്നിക്കുന്ന സെക്യൂരിറ്റികൾക്കിടയിലൂടെ നമ്മൾ മൂവർ സംഘം ഊളിയിട്ടു കേറി (Anand കുറച്ചു താമസിച്ചു, ഓഫീസിൽ ഒരു ഇത്തിരി ജോലി കൂടി ബാക്കി ഉണ്ടായിരുന്നത് കാരണം). മേശമേൽ ഇരിപ്പടം ഉറയ്ക്കും മുൻപേ അടുക്കളയിൽ നിന്ന അസ്‌ലമിനെ വിളിച്ചു വരുത്തി ഒന്നു കണ്ടു തിരക്കിന് ഇടയിലും നല്ല വാക്കുകൾ പറയാൻ അസ്‌ലം മറന്നില്ല.
പിന്നെ നേരെ പോയി സീറ്റ് ഉറപ്പിച്ചു. മുന്നിൽ ചിക്കൻ ബിരിയാണിയുടെ കുഞ്ഞു പാത്രങ്ങൾ നിരന്നു. നേരെ തട്ടി പ്ലേറ്റിറ്റിലോട്ടു ഇട്ടു. വാ ഉസ്താദ് വാ. പൊളിച്ചു അടുക്കി കളഞ്ഞു. ബിരിയാണിയുടെ നിറവാർന്ന രുചി. വീണ്ടും അത് പോലെ 2 – 3 പാത്രങ്ങൾ തട്ടാനുള്ള ശേഷിയും വിശപ്പും ഉണ്ടായിരുന്നെകിലും സമയ കുറവ് കാരണം അവിടെന്നു ഇറങ്ങി. ഇടയ്ക്കു വന്ന ചേർന്ന ആനന്ദും കൂടെ ഉണ്ടായിരുന്നു ഇറങ്ങുമ്പോൾ. അപ്പോൾ മനസ്സിൽ കുറിച്ചു ഇവിടത്തെ ബിരിയാണി ഇതേ നിലവാരം ആണെങ്കിൽ ഭാവിയിലും ബിരിയാണി പൊളിച്ചു അടുക്കുക തന്നെ ചെയ്യും.
പോകും മുൻപേ ഒരു നിമിഷം Big Boss ടീമുകളുടെ പ്രകടനങ്ങൾ ഒരു നോക്ക് കണ്ടു. Aristo Suresh ചേട്ടന്റെ പാട്ട് (മുത്തേ പൊന്നേ പിണങ്ങല്ലേ … ). ഒപ്പം സാബുവിന്റെയും അർച്ചനയുടെയും ഡാൻസും. രഞ്ജിനിയുടെ ചിരിയും. റെസ്റ്റാറ്റാന്റിനു അകത്തു ഇരുന്നു കഴിക്കുമ്പോഴും ഈ താരങ്ങളെ ഒരു മിന്നായം പോലെ അവിടെ കണ്ടിരുന്നു. ചുറ്റും മൊബൈലിൽ ഫോട്ടോയും വീഡിയോയും ലൈവും എടുക്കുന്ന ആരാധകരും. ഞാൻ അവിടെ നിന്ന് പത്തീരിസിന്റെ ഷോപ്പിലെ ഒരു പടം എടുത്തു. നിറഞ്ഞ മനസ്സോടെ നമ്മൾ അവിടെ നിന്ന് ഇറങ്ങി.
Google Map:
https://goo.gl/maps/nifDbRiKpi3MwUk3A