രാത്രി ഇങ്ങനെ ഇരുന്നപ്പോൾ ചിക്കൻ സൂപ്പ് കഴിക്കണമെന്ന് ഒരാഗ്രഹം. മനുഷ്യൻ്റെ ഓരോരോ ആഗ്രഹങ്ങളല്ലേ. മുൻപിൽ സ്വഗ്ഗി ഇരുന്നപ്പോൾ പരതാൻ മടിച്ചില്ല. കിങ്സ് കുറവൻകോണത്തിൽ സംഭവം ഉണ്ട്. ഇത് വരെ പണിയൊന്നും തരാത്ത സ്ഥലമാണ്. ഇതും പരീക്ഷിക്കുന്നതിൽ തെറ്റില്ല. പിള്ളേര് ഒരു സൈഡീന്ന് അച്ഛാ ഷവർമ്മ. വന്ന് വന്ന് പിള്ളേർക്ക് ഷവർമ്മ ഒരു വീക്ക്നെസ്സ് ആയി മാറിയോ എന്നൊരു സംശയം. ഇതൊന്നും അത്ര നല്ലതല്ല എന്നൊക്കെ പറഞ്ഞു അതും ഓർഡർ ചെയ്തു. എന്തായാലും പിള്ളേരുടെ പേരും പറഞ്ഞ് അതും കഴിക്കാം.

ഒരു റോൾ ചിക്കൻ ഷവർമ്മ – ₹ 110
ഒരു പ്ളേറ്റ് ചിക്കൻ ഷവർമ്മ – ₹ 185
ഒരു ഹോട്ട് & സൗർ ചിക്കൻ സൂപ്പും – ₹ 110
MissedYou ഓഫറെല്ലാം കഴിഞ്ഞ് ടോട്ടൽ ₹ 333

ചിക്കൻ സൂപ്പ് പൊളി എന്ന് വച്ചാൽ പൊളി. ഒരു കോമ്പറ്റീഷൻ ഐറ്റമായി അത് അങ്ങ് മാറി. ഷവർമ്മയും നിരാശപ്പെടുത്തിയില്ല. ഹെവി ഫില്ലിങ്ങായിട്ടുള്ള ഷവർമ്മകൾ. മൊത്തത്തിലങ്ങ് പൊളിച്ചടുക്കി.

1958 ൽ ശ്രീ ലബ്ബ കുഞ്ഞ് “മർഫി” എന്ന
പേരിൽ കൊല്ലത്ത് പള്ളിമുക്കിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് മൂന്നാം തലമുറയിൽ എത്തി നില്ക്കുന്നത്. മകൻ ശ്രീ അമീർ ഖാനിലൂടെ പേരക്കുട്ടി ശ്രീ Rini Kings ലൂടെ ആ പാരമ്പര്യത്തിൻ്റെ രുചി 2016 ഡിസംബർ 16 ന് അനന്തപുരിയിലും എത്തി.


Kings Restaurant, Kuravankonam
📲0471 231 3313
https://goo.gl/maps/vfqEKrSvoHJwh57S8
Normal Seating Capacity – 110
Timings – 11 AM to 11 PM
Kings ഇഷ്ടം … 64 വർഷമായി തുടരുന്ന രുചിയുടെ പാരമ്പര്യം

കുറവൻകോണം കിങ്സിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here