- Non Veg Videos
- Biriyanis Videos
- My Taste Videos
- Food Videos
- Mutton Biriyani Videos
- Mutton Videos
- Videos
- Type Of Eateries
- Restaurant
SPR – Balaramapuram – എസ്.പി.ആർ ബാലരാമപുരം – മട്ടന്റെ പറുദീസ – Delicious Mutton treat from Tvpm
Hello Dear friends this is my 37th Vlog. This is about SPR Restaurant which is famous for Mutton. Located in Balaramapuram, Thiruvananthapuram. ESTD in 1984 Please share your valuable feedback's through the comment box. Website: https://mytravelmytaste.com/ ബാലരാമപുരം SPR ലെ കാന്താരി മട്ടൻ പെരട്ട് കിടു 👌👌👌😋😋 2 മട്ടൻ ബിരിയാണി - ₹ 170x2-₹340 മട്ടൻ പെരട്ട് - ₹ 150 കാന്താരി മട്ടൻ പെരട്ട് - ₹ 180 മട്ടൻ ഞല്ലി - ₹ 150 മട്ടൻ കറി - ₹ 150 ചിക്കൻ റോസ്റ്റ് - ₹ 120 5 ഇടിയപ്പം - ₹ 7 x 5 - ₹ 35 13 പെറോട്ട - ₹ 9 x 13 - ₹ 117 കോഫി - ₹ 15 എന്നിവയാണ് പാഴ്സൽ വാങ്ങിയത്. ഉച്ചയ്ക്കും രാത്രിയുമായി കഴിച്ചു. പ്രധാനമായും മട്ടൻ കൊണ്ട് ഒരു ആറാട്ടായിരുന്നു ആ ദിനം. ഇതിൽ കൂടുതൽ പൊളിച്ചത്മട്ടൻ കാന്താരി പെരട്ട് ആയിരുന്നു. കഴിച്ച് കഴിഞ്ഞപ്പോൾ ഒരു നഷ്ടബോധം. ഒന്നും കൂടിവാങ്ങിക്കാമായിരുന്നു എന്ന് തോന്നി. കാന്താരി പെരട്ട് കഴിഞ്ഞാൽ പതിവ് പോലെ SPR ലെമട്ടൻ പെരട്ട് മിന്നിച്ച് നിന്നു. മട്ടൻ ബിരിയാണി വളരെ നല്ലത്. റോസ് കൈമ അരിയിൽആവശ്യത്തിന് നെയ്യുമായി രുചിയുള്ളൊരു ബിരിയാണി. 170 രൂപയ്ക്ക് ഇത്രയുംകഷ്ണങ്ങൾ ഒരു മട്ടൻ ബിരിയാണിയിൽ വേറെ എവിടെയെങ്കിലും കിട്ടാൻ പാടായിരിക്കും. ഒരു പക്ഷേ ആടിനെ അവിടെ തന്നെ അറുക്കുന്നത് കൊണ്ടായിരിക്കും. മട്ടൻ കറിയും മട്ടൻഞല്ലിയും നന്നായിരുന്നു. ഞല്ലിയിലെ ഉള്ളിലെ മജ്ജയൊക്കെ ഇങ്ങോട്ട് വരാൻ ഒരു ചെറിയകമ്പൊക്കെ ഇട്ട് കറക്കേണ്ടി വന്നു. സംഭവം കിട്ടിയപ്പോൾ കിടിലം. വേവെല്ലാം കറക്റ്റ്പരുവം. ഞല്ലിക്ക് പുറത്തുള്ളത് ഒരു പൊടിക്ക് എരിവ് കൂടി പോയോ എന്നൊരു സംശയം. ചിക്കൻ റോസ്റ്റിൻ്റെ മസാലയ്ക്ക് വേറൊരു രുചി. തക്കാളി അങ്ങനെഎന്തിൻ്റെയൊക്കെയോ രുചിയാണ് മുന്നിട്ട് നിന്നത്. അതു കാരണം ചിക്കൻ്റെ രുചിഎടുത്തറിയാൻ ബുദ്ധിമുട്ടി. എന്നാലും മോശമല്ല. കൊള്ളാം. വേറൊരു രുചി. ഇടിയപ്പംപെറോട്ടയെ കീഴടക്കി. അമ്മാതിരി രുചിയായിരുന്നു ഇടിയപ്പത്തിന്. പെറോട്ടയും കൊള്ളാം. നല്ല കോഫി. വലുതായിട്ട് വീശി ഒന്നും അടിച്ചില്ലെങ്കിലും കൈയ്യിൽ കിട്ടിയപ്പോൾ കറക്റ്റ്പരുവം. നല്ല രുചി. മട്ടൻ കുടൽത്തോരൻ അഥവാ മട്ടൻ പോട്ടി, മട്ടൻ ഫ്രൈ, മട്ടൻ ലിവർ ചാപ്സ് തുടങ്ങിയ മട്ടൻഐറ്റംസ് കൂടി വാങ്ങിക്കണമെന്ന് ഉണ്ടായിരുന്നു, തീർന്നു പോയി. ആണാട് - ക്ടായിനെയാണ് അറുക്കുന്നത്. ഇറച്ചിക്കെല്ലാം വെളിച്ചെണ്ണയാണ്ഉപയോഗിക്കുന്നത്. ഇഡ്ഡലി, സാമ്പാർ, അപ്പം, ഇടിയപ്പം, ദോശ, ഒറട്ടി, പുട്ട്, പയറ്, പപ്പടം, കിഴങ്ങ് കറി, തക്കാളികറി, ഗോപി മഞ്ചൂരി, ചപ്പാത്തി, ചിക്കൻ ബിരിയാണി, വെജ് ബിരിയാണി, ഊണ്, മീൻഫ്രൈകൾ, മീൻ കറികൾ, ചിക്കൻ കറി, ചിക്കൻ പെരട്ട്, ചിക്കൻ ചാപ്സ്, ചിക്കൻ ചില്ലി, ലെഗ് പീസ് ഫ്രൈ, ചെറിയ പീസ് ഫ്രൈ തുടങ്ങിയവയും ലഭ്യമാണ്. 37 വർഷം മുമ്പ് 1984 ൽ ശ്രീ രാജാറാം ചേട്ടൻ, അദ്ദ്ദേഹത്തിൻ്റെ അച്ഛൻ്റെ പേരിൽSPR - SP Ramachandran തുടങ്ങിയതാണ് ബാലരാമപുരത്തെ ഈ ഭക്ഷണയിടം. അത്യാവശ്യം കുറച്ച് വാഹനങ്ങൾ അകത്ത് തന്നെ പാർക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട്. SPR Family Restaurant, Balaramapuram Timings 8 AM to 11 PM Seating Capacity: 40 📲0471 240 2739