Date 30-07-2018
Contact No – 6235891112
ഇപ്പോൾ ഇങ്ങനെ ഒരു ഭക്ഷണയിടം നിലവിൽ ഇല്ല.

സിറ്റിയിലെ ഹോട്ടലിലെ കറങ്ങി നടപ്പൊക്കെ കുറയണ ലക്ഷണമുണ്ട്. എന്നാലും ഈ പാര ഞാൻ പ്രതീക്ഷിച്ചില്ല.

ദാണ്ട ഇറങ്ങിയിരിക്കണ് ടീമുകൾ പേയാടിൽ കിണ്ണം ഫുഡ്ഡുമായി ഒന്നും പറയണ്ട അണ്ണന്മാര് എല്ലാം പൊളിച്ചടുക്കി കളഞ്ഞില്ലേ.

ഒന്നും പ്രതീക്ഷിക്കാതെ അവിടെ പോയി മട്ടൺ ബിരിയാണി ഒന്ന് കമഴ്ത്തിയതാ. എവിടെ അതങ്ങ് ആമാശയത്തിൽ പോയി രുചിയുടെ പെരുമ്പറ കൊട്ടിച്ച് കളഞ്ഞു. ഗുവാ ഗുവാ. തകർത്തു മച്ചാ …

മൊത്തം ഒരു 30 പേർക്ക് (14 പേർ ഫാമിലി റൂമിൽ) ഒരേ സമയം ഞെരിച്ച് ഇരിക്കാം. കട നമ്മുടെ പേയാട് ജംഗ്ഷനിൽ നിന്ന് വിളപ്പിൽ ശാല പോകൂലേ ആ വളവ് തിരിയുന്നതിന് തൊട്ടു മുമ്പ് തന്നെന്ന്. ആ വളവ് തിരിഞ്ഞ് തേരി ഒരു ഇത്തിരിപ്പൂരം കേറുമ്പം ഇടത്തോട്ട് വണ്ടികളും കൊണ്ട് പോയി ഇടാൻ സ്ഥലങ്ങളും ഉണ്ട്. (തിരുമല നിന്ന് വരുവാണെങ്കിൽ പേയാട് sp തിയേറ്ററും കഴിഞ്ഞ് വരുമ്പോൾ ഇടത്തോട്ട് വിളപ്പിൽശാല പോകുന്ന റോഡ് കാണാം. ആ റോഡ് തിരിയുന്നതിന് മുമ്പായി)

3 ഇക്കമാര് ചേർന്നുള്ള സംരംഭമാണ്. രുചി ഒന്നും കൂടി അളക്കാനായി ഇന്ന് ഉച്ചയക്ക് പോയി ചിക്കൻ പുരട്ട് വാങ്ങി (130 – വെരി ഗുഡ്. മട്ടൺ ബിരിയാണി എക്സലന്റ് ആയിരുന്നു – 160). നല്ല നല്ല കോംബോകളും കൂടി ഇറക്കി പൊളിക്കുവാണേൽ അമ്മച്ചിയാണെ പിടിച്ചാൽ കിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here