Contact No: 98477 7562
Fb Page: Kadaloram Trivandrum
പേര് പോലെ തന്നെ കടലോരത്തു തന്നെയാണ് (വെട്ടുകാടു പള്ളിയുടെ പുറക് വശത്ത് ) ഈ മനോഹരമായ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 37 പേർക്ക് ഇരിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയാണ് സമയം.
സ്റ്റാഫുകുളുടെ ആതിതേയത്വം എങ്ങനെയെന്ന് അറിയാൻ പറ്റി. വളരെ നല്ല രീതിയിൽ ആണ് അവരുടെ പെരുമാറ്റവും സർവീസും.
ആദ്യം welcome ഡ്രിങ്ക് ആയി കട്ടൻ ചായയാണ് കൊണ്ട് വന്നത്.
നെയ്‌ച്ചോർ കൊള്ളാം. ആ വിലയ്ക്ക് ഉള്ള ക്വാണ്ടിറ്റി ഉണ്ട്. നെയ്യുടെ അതി പ്രസരം ഇല്ല. സാജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഇവിടെ ഉണ്ടാക്കുന്നത് വേറെ ഒന്നുമായി താരതമ്യം ചെയ്യേണ്ട. കടലോരത്തിന് അതിന്റെതായ ഒരു രുചി ഉണ്ട്.
ചൂര മീൻ ആണ് നമ്മുടെ ഇടയിൽ താരമായത്. അതിന്റെ രുചി എല്ലാത്തിന്റെയും മുകളിൽ നിന്നു. പൊതുവെ ഞാൻ ഒരു കൊഞ്ച്, കണവ പ്രിയനാണെങ്കിലും.
കണവ എല്ലാം നല്ല വെന്ത പീസുകൾ ആയിരുന്നു. എരിവ് കുറച്ചു കൂടുതൽ തോന്നി കണവയ്ക്കു മാത്രം. അതിന്റെ അരപ്പ് ആ രീതിയിൽ തയ്യാറാക്കുന്നത് ആണെന്നാണ് അറിയാൻ കഴിഞ്ഞത് .
കൊഞ്ച് സാധാരണ എല്ലായിടത്തും ഉള്ളത് അല്ലാതെ ഒരു പ്രത്യേക രീതിയിൽ ആണ് തയ്യാർ ആക്കുന്നത്. മസാലകൂട്ട് അങ്ങനെ ചേർത്തിട്ടില്ല. നല്ല രുചികരം ആയി തോന്നി. വലിപ്പം ഉള്ള കൊഞ്ചുകൾ.
നെയ്മീനിന്റെ രുചിയും ഇഷ്ടപ്പെട്ടു. എല്ലാ മീനും നല്ല ഫ്രഷ് മീനായിരുന്നു, നമ്മൾക്ക് കിട്ടിയത്. അത് കൊണ്ട് തന്നെ അതിന്റെ മണം എല്ലാം ആസ്വാദ്യകരം ആയിരുന്നു. പ്രത്യേകിച്ചു ഒരു ചീത്ത മണം തോന്നിയില്ല ഒന്നിനും. അത് കൊണ്ടുമെല്ലാമായിരിക്കണം എല്ലാ മീനും കഴിക്കാത്തവരും ആദ്യമായി പലതിലും കൈ വച്ചു.
കൃത്രിമത്വം ഇല്ലാതെ അവരുടെ മനസ്സും വയറും നിറഞ്ഞപ്പോൾ എനിക്ക് ഒരു സമാധാനം ആയി .
എത്തി ആവോലി (300). സജു ചേട്ടന്റെ താല്പര്യ പ്രകാരം കൊണ്ട് വന്നത് ആണ്. മൂക്കും മുട്ടെ തിന്നു വയർ നിറഞ്ഞിരിക്കുന്നത് കാരണം രുചി അറിയാൻ വേണ്ടി മാത്രം കുറച്ചു എടുത്തു എല്ലാവരും. പിന്നെയും ആ വലിയ ആവോലി അങ്ങനെ ബാക്കി. പിന്നെ ഞാൻ തന്നെ അത് കഴിച്ചു തീർത്തു. ആവോലി വലിയ ടേസ്റ്റ് ഉള്ള മീൻ ആണെന്ന് പറഞ്ഞു കേട്ട് പല തവണ ചന്തയിൽ നിന്നു വാങ്ങിച്ചോണ്ട് വന്നിട്ട് എനിക്ക് ഇഷ്ടപെട്ടിട്ട് ഇല്ല. പക്ഷേ ആ രുചി അല്ല ഈ രുചി എന്ന് കഴിച്ചപ്പോൾ മനസ്സിലായി. ഫ്രഷ് മീനിന്റെ വ്യത്യാസം നമ്മൾ അനുഭവിച്ചു തന്നെ അറിയണം. അതിനു കടലോരത്തിനെ നമ്മൾക്ക് വിശ്വസിക്കാം എന്നാണ് എൻ്റെ പക്ഷം.
അവസാനം കിട്ടിയ നാരങ്ങ വെള്ളം (15 ) തണുപ്പും കൂടി കൊണ്ടെങ്കിൽ പൊളിച്ചു.
ഇറങ്ങുന്നതിനു മുൻപ് സജു ചേട്ടൻ വന്നപ്പോൾ ഫുഡി അനുഭവങ്ങൾ പലതും പരസ്പരം പങ്ക് വച്ചു. ഉച്ചയ്ക്ക് അവിടെ നടന്ന ഒരു കാര്യം അദ്ദേഹം പറഞ്ഞു. ഇതേ ബേച്ചിൽ പെട്ട ആവോലി തന്നെ ഉച്ചയ്ക്ക് ഒരു കുടുംബം വന്നു കഴിച്ചപ്പോൾ അവർക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ അപ്പോൾ തന്നെ ചേട്ടനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. കുമാരപുരത്തു നിന്ന ചേട്ടൻ വണ്ടി ഓടിച്ചു അവിടെ എത്തി. അവർ എടുത്ത വച്ച ഫോട്ടോ കാണിച്ചു. അതിലെ നിറം മാറ്റം കണ്ട ചേട്ടൻ എല്ലാ ആവോലിയും എടുത്തു കളയാൻ ഷെഫിനോട് പറഞ്ഞു. ഷെഫ് പറഞ്ഞു അവിടെ ഇരിക്കുന്ന ആവോലി എല്ലാം നല്ലതാണെന്നു. ചേട്ടൻ അവർക്കു വേണ്ടി ഒന്നും കൂടി പൊരിക്കാൻ പറഞ്ഞു. കഴിച്ചപ്പോൾ അവർക്കു അത്ഭുദം. ഫസ്റ്റ് ക്ലാസ് സാധനം. മുൻപ് കഴിച്ചതും ഇപ്പോൾ കഴിച്ചതും തമ്മിൽ നല്ല വ്യത്യാസം. സജു ചേട്ടൻ പറഞ്ഞത് സംഭവം ഇങ്ങനെ ആയിരിക്കാം. സ്ഥിരം കൊണ്ട് വരുന്ന കക്ഷികളിലെ മീൻ എല്ലാം ചെകിള നോക്കി എല്ലാം പരിശോധിക്കും എങ്കിലും ഒന്ന് രണ്ടെണ്ണം ഒക്കെ നോക്കാതെ വിടും. അതിൽ പരിശോധിക്കാത്ത ഒന്ന് പറ്റിച്ച പണിയാണ്. എന്തായാലും നമ്മൾ ഇവിടെ ശ്രദ്ദിക്കേണ്ട കാര്യം അത് അറിഞ്ഞ നിമിഷം തന്നെ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നുവെന്നതാണ്. ആദ്യം എല്ലാം കളയാൻ തയ്യാറായി, പിന്നെ ഷെഫിന്റെ അഭിപ്രായ പ്രകാരം നല്ലതു കൊടുക്കാൻ പറ്റി. അതോടൊപ്പം പഴയതിന്റെ വില ഈട് ആക്കിയതും ഇല്ല. ഇതിൽ നിന്ന് മനസിലായത് എന്തെങ്കിലും പരാതി ഉണ്ടായാൽ, വന്നാൽ, നേരിട്ട് അല്ലെങ്കിൽ ഫോണിൽ അപ്പോൾ അറിയിച്ചാൽ പ്രതിവിധി ഉണ്ടാകും എന്നാണ് കരുതുന്നത്.
പിന്നെ വില പലരും പറഞ്ഞ് കേട്ടു, കൂടുതൽ ആണെന്ന്. കടലിന്റെ അടുത്ത് കിടക്കുന്ന കാരണം വില കുറയ്ക്കാം എന്ന് പലയിടത്തും കണ്ടു. സത്യം പറഞ്ഞാൽ കടലിന്റെ അടുത്ത് നിന്ന് ഇത് പോലെ കടൽ വിഭവങ്ങൾ കഴിച്ചു എനിക്ക് വലിയ പരിചയം ഇല്ല. ഇതിനു മുൻപ് ഒരിടത്തു നിന്ന് മാത്രം കഴിച്ചിട്ടുണ്ട്. അവിടെയും വില ഇതേ നിലവാരത്തിൽ തന്നെ ആയിരുന്നു. ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ മീനിന്റെ സീസൺ അനുസരിച്ചു ഇവിടെവില മാറും. 300 രൂപയ്ക്കു കിട്ടിയ നമ്മൾക്ക് കിട്ടിയ അതെ വലിപ്പത്തിൽ ഉള്ള ആവോലി തന്നേ 800 രൂപയ്ക്കും കൊടുത്തിട്ടുണ്ട്.
മീന് കൊണ്ട് വരുന്നതും അത് പാചകം ചെയ്യുന്ന രീതിയും എല്ലാം സജു ചേട്ടൻ നമ്മളോട് പങ്ക് വച്ചു. നല്ല പച്ച മീൻ കഴിച്ചതിന്റെ സംതൃപ്തിയും സന്തോഷത്തോടെയും കൂടിയാണ് നമ്മൾ എല്ലാവരും അവിടെ നിന്ന് ഇറങ്ങിയത്.
Google Map:
https://g.page/Kadaloramtrivandrum?share
കടലോരം ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്