അരുളകം
Location: Over Bridge Jn, Station Road

രാവിലെ ഭാര്യയുമായി ഒരാവശ്യത്തിന് തമ്പാനൂർ പോകേണ്ടി വന്നു. കാപ്പി പുറത്തു നിന്നാകാം എന്ന് തീരുമാനിച്ചു. അതിൻ പ്രകാരം നേരെ അരുളകം എത്തി.

സ്ഥലം നമ്മുടെ തമ്പാനൂരിൽ നിന്ന് ഓവർബ്രിഡ്ജിലോട്ടു പോകുന്ന വഴി, ഓവർബ്രിഡ്ജ് എത്തേണ്ട, വലതു വശത്തായി വരും. അല്ലെങ്കിൽ ഇങ്ങനെ പറയാം SMV സ്കൂളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു തമ്പാനൂരിലോട്ടു പോകുമ്പോൾ ഇടതു വശത്തായി വരും.

മസാല ദോശ ആയിട്ടില്ല. അത് കൊണ്ട് പൂരി എടുക്കാൻ പറഞ്ഞു. നല്ല പൂരി (₹ 55). കറികളും എല്ലാം ഇഷ്ടപ്പെട്ടു. ചായയും (₹ 11) കൊള്ളാം. വടയും (₹ 13) സൂപ്പർ. രാവിലെ അവിടത്തെ മ്യൂസിക്കും കേട്ടിരുന്നു കഴിക്കാൻ ഒരു സുഖം. വൃത്തിയും ഉണ്ട്.

സംതൃപ്തമായ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി….

LEAVE A REPLY

Please enter your comment!
Please enter your name here