സഞ്ചരിക്കുന്ന കോഴിക്കോടൻ ഹൽവ വണ്ടി വീണ്ടും പേയാടെത്തി….ഇന്ന് മുതൽ. ഇപ്പോൾ രാത്രി കണ്ട് മേടിച്ചു.

കോഴിക്കോടിന്റെ സ്വന്തം ഹൽവകൾ. കാന്താരി ഹൽവ ഇല്ല. ഹൽവ ഉണ്ടാക്കാനുള്ള കാന്താരി കിട്ടാൻ shortage വന്നതാണ് കാരണമെന്ന് പറഞ്ഞു. ബദാമിന്റെയും പൈനാപ്പിളിന്റേയും (മൈദ) 2 flavors ഒഴിച്ച് ബാക്കിയെല്ലാം പേര് പോലെ തന്നെ ഒറിജനൽ വിഭവങ്ങൾ വച്ച് ചെയ്തത്, ഒരു ഫ്ലേവറും ചേർക്കാത്തത്.

Rates per Kg ഇപ്പോൾ ഇവിടെ ലഭ്യമുള്ളത്

ഗോതമ്പ് – ₹400
ചിക്കു – ₹300
Pineapple – ₹ 200
കടല – ₹ 300
Milk – ₹ 300
Badam (മൈദ) flavor Red – ₹ 140
Pineapple (മൈദ) flavor – ₹ 120
Dry fruits – ₹ 200
Rice black – ₹ 200
Pista fruits – ₹ 300
ഇളനീര് – ₹ 200
അവിൽ – ₹ 200

ഗോതമ്പ്, പൈനാപ്പിൾ, ചിക്കു ഹൽവകൾ കുറച്ച് മേടിച്ചു. ഇതിൽ പൈനാപ്പിൾ കിടിലോസ്ക്കി, ഗോതമ്പും കൊള്ളാം. ചിക്കുവിന്റെ വേറൊരു ടേസ്റ്റാണ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. സാമ്പിൾ നോക്കിയിട്ട് വാങ്ങിക്കാം.

ഇനി ഇവർ ഇവിടുന്ന് മുങ്ങിയിട്ട് എവിടെ പൊങ്ങുമെന്ന് അറിയില്ല. മംഗലപുരത്ത് ആയിരുന്നു ഇതിന് മുമ്പ്.

രണ്ട് മൂന്ന് ദിവസം ഇവിടെ പേയാട് കാണുമെന്ന് പറഞ്ഞു. വീണ്ടും ഇവരെ പൊക്കാൻ ഇതാ ഫോൺ നമ്പർ.

Naheem – 8075305043,
Shabeeb – 9061895524

രാവിലെ 10 മണി മുതൽ രാത്രി 10 വരെവണ്ടി ഇവിടെ കാണും.

LEAVE A REPLY

Please enter your comment!
Please enter your name here