1976 ൽ തുടങ്ങി, മുൻപ് ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന നിസാർ ഹോട്ടലിലോട്ടു ഒരു രണ്ടാം വരവ് കൂടി.
മുൻപ് അവിടെ നിന്ന് ഇറങ്ങിയപ്പോൾ സമീർ ഭായ് പറഞ്ഞ 2 കാര്യങ്ങൾ ആണ് മനസ്സിൽ ഉണ്ടായിരുന്നത്. മട്ടൺ പെരട്ടും മട്ടൺ പൊരിച്ചതും. രണ്ടും മുൻകൂർ ഓർഡർ കൊടുക്കണം. പൊരിച്ചത് തരുന്നത് ഒരു ഫുൾ ആടിനെ ആണ്. അത് ഒരു 7-8 കിലോ വരും. അതിനു നല്ല വിലയാകും. ഒരു function എന്തെങ്കിലും വരട്ടെ. മട്ടൺ പെരട്ട് വേണമെങ്കിൽ ആലോചിക്കാം. അത് മിനിമം 1 കിലോ ആണെങ്കിലേ പുള്ളി ചെയ്യൂ.
ഇത് ഞാൻ ഒരു കൂട്ടുകാരിയോടും പറഞ്ഞിരുന്നു. പൊതുവെ വളരെ നക്കിയായ (ബുദ്ദിപരമായി ചെലവാക്കുന്ന ആൾ എന്നാണ് സ്വയം പറയുന്നത്, ആള് ഒരു കിടു റിവ്യൂവറും ഏതോ ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ മെംബർ ആണെന്നൊക്കെ കേട്ടു). അവൾ എന്നെ ഒരു ദിവസം വിളിച്ചിട്ടു പറഞ്ഞു ഒരു കിലോ മട്ടൺ പെരട്ട് അവിടെന്നു വാങ്ങിക്കാൻ. ഞാൻ ഒന്ന് അന്തം വിട്ടു. ദൈവമേ തീ മഴ വല്ലതും പെയ്യോ, Any Tsunami etc..
അത് ഉണ്ടാവാതിരിക്കാൻ ഞാനും കൂടി ഒരു കിലോ വാങ്ങിക്കാമെന്നങ്ങു വിചാരിച്ചു. അങ്ങനെ 2 കിലോ മട്ടൺ പെരട്ട് വാങ്ങി – 1200 x 2 = 2400 രൊക്കം ക്യാഷ് കൊടുത്തു.
ഒരു നഷ്ടവുമില്ല കൂട്ടരേ. പൊളിച്ചടുക്കി എന്ന് വച്ചാൽ പൊളിച്ചടുക്കി തകർത്തു. ഇതിനു ഞാൻ 200% ഗ്യാരന്റിയാണ്. 2 ദിവസം വീട്ടുകാരെല്ലാം കൂടെ തിമിർത്തു ആഘോഷിച്ചു. എരിയായിരുന്നെകിലും വെള്ളം കുടിച്ചു കുടിച്ചു ആണെങ്കിലും ഇനിയും വേണമെന്ന് പിള്ളേര്. മട്ടൺ സാധാരണ അവർ ഇത്ര കഴിക്കാറില്ല. പിന്നെ കൊഴുപ്പു ഇല്ലാത്തതു കൊണ്ട് കൊടുക്കാൻ ഒട്ടും മടി കാണിച്ചില്ല .
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾ, ഉപ്പ്, കാശ്മീരി മുളക്, പിരിയൻ മുളക്, പ്രത്യേക തരം മസാല, പെരുംജീരകം, കറിവേപ്പില യൊക്കെ മട്ടൺ പെരട്ടിൽ ചേർത്തിട്ടുണ്ട്. കറിവേപ്പില കണ്ട് പിടിക്കാൻ പറ്റില്ല ക്രഷ് ചെയത് ചേർക്കുന്നതാണ്. മണത്ത് നോക്കിയാൽ അറിയാം.
തീരുമാനം: 2 കാര്യങ്ങൾ ഞാൻ തീരുമാനിച്ചിട്ടുണ്ട്
1) ഇനി കുറേ നാൾ മട്ടൺ വേറെ ഒരിടത്തു നിന്നും കഴിക്കില്ല. കാരണം ഇതിന്റെ ടേസ്റ്റ് ഇപ്പോഴും അങ്ങനെ ഉള്ളിൽ കിടപ്പുണ്ട്. അത് അങ്ങനെ കിടക്കട്ടെ. തല്ക്കാലം കളയാൻ ആഗ്രഹിക്കുന്നില്ല.
2) സമീർ ഭായിയോട് ഇനി അങ്ങനെ ഇങ്ങനെ ഒന്നും സംസാരിക്കാൻ പോകില്ല. കാരണം ഇത് പറഞ്ഞപ്പോൾ സ്പെഷ്യൽ ഡിഷസ് ആയ ചിക്കൻ പുതിയാപ്ല, ചിക്കൻ തലശ്ശേരി പെരട്ടൊക്കെ മുൻകൂർ ഓർഡർ തന്നാൽ റെഡിയാക്കി തരാം എന്ന് പറഞ്ഞു, പഹയൻ ഫോട്ടോ അയച്ചു തന്നു എന്നെ കൊതിപ്പിച്ചു കളഞ്ഞു. ഫോട്ടോ അടികുറിപ്പോടെ ഇട്ടിട്ടുണ്ട്.
Location: From ഗാന്ധിപാർക്കു മൂന്നാമത്തെ ഇടവഴി – Nizar Line. ഇടവഴി ഉറപ്പു വരുത്താൻ ഇടവഴിയുടെ എതിർ വശം സരസ്വതി ഫാഷൻ ജ്യുവലറി നോക്കുക.
Hotel Nizar
Contact Person: Sameer
Contact No: 9846097869
നിസാർ ഹോട്ടലിന്റെ പൊതുവായ കാര്യങ്ങൾ മുൻപ് ഒരു റിവ്യൂവിൽ ഇട്ടിരുന്നു. ലിങ്ക് ചുവടെ.
https://mytravelmytaste.com/2019/03/24/nizarhotelchalai/