Najiya Ershad
പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ
Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ച
കൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad
2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് , വെന്നി കൊടി പാറിച്ച്; ഭക്ഷണ പ്രേമികളുടെ ഹൃദയം തൊട്ടുള്ള നല്ല അഭിപ്രായങ്ങൾ കേട്ടതിന്റെ ചാരിതാർഥ്യവും സന്തോഷവും സംതൃപ്തിയും നജിയക്ക് ഉണ്ട്.
നജിയയുടെ ചില ഭക്ഷണ വിഭവങ്ങൾ
അച്ചാറുകൾ
ചിക്കൻ ബീഫ് മട്ടൺ ബിരിയാണികൾ പല രീതിയിൽ പല തരത്തിൽ കോഴിക്കോടൻ, കണ്ണൂർ, മലപ്പുറം അങ്ങനെ
പെറോട്ടപൊതി (ബീഫ്/പോത്തു പെറോട്ടയിൽ പൊതിഞ്ഞു എടുത്തത്)
എല്ലാ വിഭവങ്ങളോടും കൂടി പായസം ഉൾപ്പെടെയുള്ള സദ്യ
കിഴി ബിരിയാണി
ചിക്കൻ ബീഫ് മട്ടൺ വിഭവങ്ങൾ
മരിച്ചീനി/കപ്പ
ഗോബി മഞ്ചൂരിയൻ, ഇടിയപ്പം, പത്തിരി, ഒറട്ടി, ചപ്പാത്തി
പായസം
തനി നാടൻ തട്ട് ദോശ, ചമ്മന്തി, പപ്പടം ഉൾപ്പെടെ അങ്ങനെ പലവിധം
ചാർട്ടേർഡ് അക്കൗണ്ട് ചെയ്തു കൊണ്ടിരുന്ന നജിയ അത് നിർത്തി പൊതിച്ചോറിലൂടെ ഹോംഷെഫ് എന്ന മേഖലയിൽ കാലെടുത്തു വച്ചപ്പോൾ അതിനെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് പേർ ഉണ്ടായിരുന്നെങ്കിലും ഒരു ജോലി എന്നതിനേക്കാൾ ഉപരി അത് തന്റെ പാഷൻ ആയി കണ്ടു വളരെ മുന്നോട്ടു പോയ നജിയയെ അഭിനന്ദിക്കാനും മുൻപ് നിരുത്സാഹപ്പെടുത്തിയവർ മടി കാണിച്ചില്ല. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവു Ershad Jailany യുടെയും മകളുടെ കൂടെ നിന്ന് പാചകത്തിന്റെ രസതന്ത്രങ്ങൾക്കു പകർന്നാട്ടം നടത്തുന്ന അമ്മയുടെയും അകമഴിഞ്ഞ പിന്തുണയാണ് നജിയയുടെ വിജയത്തിന്റെ പ്രധാന ചേരുവ.
പൊതിച്ചോറിൽ തുടങ്ങി പുഡിങ്ങിൽ വരെ എത്തി എന്നത് മാത്രമല്ല, ഔട്ട് ഡോർ കാറ്ററിങ്ങും, ബർത്ത് ഡേ പാർട്ടി, ഹൗസ് വാർമിംഗ് വരെ എത്തി നിൽക്കുന്നു. കൂടെ സഹായിക്കാൻ സ്‌റ്റാഫുകളും ഉണ്ട്. ഇനിയും ഉയർച്ചയുടെ പടവുകൾ കയറുന്ന നജിയ ഹോംഷെഫ് എന്ന പടവിൽ നിന്ന് ഒരു business entrepreneur എന്ന മേഖല ആണ് ലക്ഷ്യം. തലേ ദിവസം വിളിച്ചു പറയുമ്പോൾ മാത്രമേ അടുത്ത ദിവസം തയ്യാറാക്കി തരാൻ പറ്റൂ എന്ന എല്ലാ ഹോംഷെഫും നേരിടുന്ന കസ്റ്റമെറിനും കൂടി ബാധകമായ ഒരു പ്രശ്നത്തിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ തന്നെ ആഹാരം കിട്ടുന്ന ഒരു restaurant owner ലേക്കുള്ള ദൂരം അകലയെല്ല എന്ന രീതിയിൽ എന്നാണ് നജിയയുമായി സംസാരിച്ചപ്പോൾ മനസിലായത്. അങ്ങനെ ഒരു restaurant വന്നാൽ തീർച്ചയായും അതും ഒരു വിജയമായിരിക്കും.
രുചി അനുഭവങ്ങൾ
പൊതിച്ചോറ് തുടക്കത്തിൽ തന്നെ മെയ് 2018 നു വാങ്ങിച്ചിരുന്നു. രുചി അനുഭവങ്ങൾ ഗ്രൂപ്പിൽ പങ്കു വച്ചിരുന്നു. പിന്നെ കുറച്ചു ദിവസം മുൻപ് പലയിടത്തും കണ്ടും കേട്ടും കൊതി സഹിക്കാതെ ആ പെറോട്ട പൊതി, പോത്തിറച്ചി നല്ലപോലെ വേവിച്ചു പെറോട്ടയിൽ പൊതിങ്ങെടുത്ത ആ കിടിലം വിഭവം, അതായതു ആ പെറോട്ടയൊക്കെ ഇങ്ങനെ അതിന്റെ ഗ്രേവിയിൽ കുതിർന്നു ഇരിക്കും…ശരിക്കും Yummy ….. അത് വാങ്ങിച്ചു വീട്ടിൽ കൊണ്ട് പോയി വീട്ടുകാരുമൊത്തു തട്ടി. മോളൊക്കെ തകർപ്പൻ പോളിംഗ് ആയിരുന്നു. അപ്പോൾ ആലോചിച്ചു ഇങ്ങനെ ഒരെണ്ണം വാങ്ങിക്കണ്ടായിരുന്നു ഒരു രണ്ടെണ്ണമെങ്കിലും വാങ്ങിക്കേണ്ടതായിരുന്നു. ഒക്കെയും പിള്ളേരും പെമ്പറോത്തിയും കൊണ്ട് പോയി. എനിക്ക് തികഞ്ഞില്ല അടുത്ത തവണ ആകട്ടെ. കൂടുതൽ വർണിക്കാൻ ഒന്നും ഇല്ല. വാങ്ങിക്കുക, രുചിയുടെ ഉന്മാദം അനുഭവിക്കുക. പെറോട്ട പോത്തു പ്രേമികൾക്ക് രുചിയുടെ ഒരു വിരുന്നൂട്ടായിരിക്കും. അത് ഉറപ്പ് .
പിന്നെ ഒരു കാര്യം ശ്രദ്ധിച്ചത് ഈ പെറോട്ട ബീഫ് പൊതി പരിപാടി നജിയയാണ് തുടങ്ങി വച്ചതെന്നാണ് എന്റെ ഓർമ്മ. പിന്നെ പല restaurant ഉടമകളും ഇത് കോപ്പിയടിച്ച് തുടങ്ങി.
ഒരു വയസുള്ള മകനെയും നോക്കി Yummyspot ഉം നല്ല പോലെ ശ്രദ്ധ കൊടുത്തു നടത്തുന്ന ഈ അമ്മയെ, ഈ ഹോംഷെഫിനെ സമ്മതിക്കണ്ടേ
നിങ്ങളുടെ എല്ലാ അകമഴിഞ്ഞ പിന്തുണയും കൊടുക്കുക.
താമസിക്കുന്നത് ശ്രീകാര്യം
City Limit (Including Kazhakoottam) Delivery ഉണ്ട് with Delivery Charge
Contact/WhatsApp No: 7012523636
നാജിയ ഇർഷാദിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ