കിഴക്കൻ തട്ടുകടയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:
മടത്തിക്കോണം കണ്ണൻ ചേട്ടന്റെ കട – കിഴക്കൻ തട്ടു കട Madathikonam Kannan Chettan, Kizhakkan Thattukada
കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ. (കാട്ടാക്കട നിന്നും 4.8 KM) കണ്ണൻ എന്ന് വിളിപ്പേരുള്ള രാജൻ നായർ ചേട്ടന്റെ രുചിയിലോട്ടുള്ള പ്രയാണത്തിന്റെ കഥ അച്ഛൻ K രാഘവൻ നായരുടെ ചായക്കടയിൽ തുടങ്ങും. 1968 മുതൽ 1991 വരെ DPI ലായിരുന്നു ആ ചായക്കട. ബാല്യത്തിലെ പാചകത്തിന്റെ ചൂരും ചൂടും രുചിയും അറിഞ്ഞ നാളുകൾ. ചായക്കടയ്ക്കു യവനിക വീണപ്പോൾ വേറെ ജോലികളിലേക്ക് തിരിഞ്ഞെങ്കിലും തന്റെ തട്ടകം പാചകം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് പതിനൊന്നു വർഷങ്ങൾക്ക് മുൻപ് 2008 നു കിഴക്കിന്റെ തട്ടുകടയിൽ തുടങ്ങി ഈ നള പാചകം. Monday, Tuesday Holiday Google map https://goo.gl/maps/q1qTf3vEang1W6AN8