ഊണിനു ശേഷം break ടൈമിൽ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു പോക്ക്. ഒരു ഓറഞ്ച് സർബത്തു 15 Rs
സർബത്തു തീർത്തും വ്യത്യാസം ഉണ്ട്. നല്ല പോലെ ഇഷ്ടപ്പെട്ടു. രണ്ടാമത്തേതും ഞാൻ ആസ്വദിച്ച് ആസ്വദിച്ച് തന്നെ കുടിച്ചു.
“വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന സർബത്തിലെ കൂട്ടാണ് ഇവിടെ പ്രധാനം”
ഇദ്ദേഹം നറുനീണ്ടി കാച്ചുന്നതും വീട്ടിൽ വച്ചാണ്. പഞ്ചസാരയിൽ കളർ ചേർത്തല്ല. നർന്നാരി വേര്, പഞ്ചസാര, മുട്ടയുടെ വെള്ള ഇവ പ്രത്യേകരീതിയിൽ തിളപ്പിച്ച് എടുക്കുന്നതാണ് നറുനീണ്ടി സർബത്തെന്ന് പറയുന്നത്. ഇതാണ് ഇക്കയുടെ രീതി.മാർക്കറ്റിൽ പഞ്ചസാര പാനിയിൽ നറുനണ്ടി എസ്സൻസ് ചേർത്തത് കിട്ടുന്നുണ്ട് അതാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്
വായിലെ മുറുക്കാൻ കാരണം സർബത്തു ഉണ്ടാക്കുന്ന സമയം സംസാരിക്കാറില്ല. തല കൊണ്ടും body language ഉം ആണ് രീതി. അഹങ്കാരം ആണെന്ന് തെറ്റിദ്ദരിക്കരുത്.
പെൺകുട്ടികൾ തിരക്കിന് ഇടയിൽ മുന്നിൽ വന്നു നിന്ന് സർബത്തിനു വേണ്ടി വെയിറ്റ് ചെയ്തു നിന്നാൽ അദ്ദേഹം പറയും. നിങ്ങൾക്കു ഞാൻ എടുത്തു വയ്ക്കുമ്പോൾ വിളിക്കാം എന്ന്. പുറകിൽ മാറി നിന്നോളാൻ (അതായതു തിരക്കിന് ഇടയിൽ ഇടിച്ചു നിൽക്കണ്ട എന്ന്). എന്നിട്ടു റെഡി ആകുമ്പോൾ കറക്റ്റ് അവരെ വിളിച്ചു പറയുകെയും ചെയ്തു. (അപ്പോഴൊന്നും വായിൽ മുറുക്കാൻ ഇല്ലായിരുന്നു) ഇത് ഞാൻ നേരിട്ട് കണ്ടത്.