പേരു കേട്ട കുലുക്കി സർബത്തുകൾ നാവിൽ തൊട്ട് രുചി പകരുമ്പോൾ എല്ലാം, തച്ചോട്ട് കാവിലെ മുരുകന്റെ കാര്യം ഓർമ്മയിൽ വരും. നമ്മുടെ അടുത്തുള്ള മുരുകനും ഒട്ടും മോശമല്ല എന്ന് മാത്രമല്ല പേരെടുത്ത കുലുക്കി സർബത്തുകളോടാപ്പം നിർത്താൻ പാങ്ങുള്ളവൻ.
ഇന്ന് (6 March 2020) വൈകുന്നേരം വീണ്ടും സകുടുംബം ചെന്നു. ഒരു ഫുൾജാർ സോഡ, മൂന്ന് കുലുക്കി സർബത്തുകൾ – മുന്തരിങ്ങ, ചോക്ക്ളേറ്റ്, ബൂസ്റ്റ്. എല്ലാം 30 രൂപ വച്ച് മാത്രം.
“പലരും മറന്നു പോയ ഒരിക്കൽ തരംഗമായിരുന്ന ആ ഫുൾജാർ സോഡ വീണ്ടും. ഒറ്റ വാക്കിൽ പറഞ്ഞാൽ കിടുക്കാച്ചി.”
മനം നിറഞ്ഞു. എന്തൊക്കെ ആരൊക്കെ കുറ്റം പറഞ്ഞാലും നമ്മൾക്കിഷ്ടപ്പെട്ടു. സൂപ്പർ.
അതാ വരുന്നു കിടിലോസ്ക്കി ഇനം ആ കുലുക്കി സർബത്ത്. കിണ്ണം ഒന്നും പറയാനില്ല. മുന്തരിങ്ങയുടെ ആ കുലുക്കി സർബത്ത്. എങ്കിലും മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ ഇഷ്ടപ്പെട്ടത്ത് പേരയ്ക്ക + മുന്തരിങ്ങ ആണ്. അതാണ് കൂടുതൽ പൊളപ്പൻ. പേരയ്ക്ക തീർന്ന് പോയതാണ് അത് മിസ്സാവാൻ കാരണം. ഇഞ്ചി, മല്ലി, പുതിനയില, കാന്തിരി എന്നിവ ചേർന്ന ആ കൂട്ട് ആണ് ഇവിടത്തെ കുലുക്കി സർബത്തുകളുടെ മാസ്മരികതയിലെ പ്രധാന താരം.
ഇന്ന് കുലുക്കി സർബത്തുകളിൽ താരം ചോക്ക്ളേറ്റ് ആയിരുന്നു. പൊളി സാധനം. മക്കളുടെ കൈയ്യിൽ നിന്ന് തട്ടിപറിച്ചൊക്കെ കുടിച്ചു. ബൂസ്റ്റും കൊള്ളാം. വളരെ നല്ലത്.
“മനസ്സിനെ മഥിക്കുന്ന ജ്യൂസുകളെ ഓർമിക്കുമ്പോൾ മുരുകന്റെ പേരും എന്റെ മനസ്സിൽ മായാതെ ഉണ്ടാകും.”