Date 06/05/2018
Location : Bakery junctionil നിന്ന് വഴുതക്കാട് one way വരുമ്പോൾ ഇടത് വശത്തായി.
ചാറ്റൽ മഴയുള്ള ഒരു രാത്രി, പിള്ളേരും ഭാര്യയുമായി ഇടനേരത്തിൽ കയറി.
പത്തിരിയും താറാവ് കറിയും ആണ് ആദ്യം പറഞ്ഞത്. പത്തിരി നല്ല പൂ പോലത്തെ പത്തിരി. കൊള്ളാം.
“താറാവിറച്ചി പലയിടത്തെന്നും കഴിച്ച് വെറുത്ത് കുറേ നാളായി പേടിച്ച് വാങ്ങിക്കാറില്ലായിരുന്നു. ഇവിടെ രണ്ടും കല്പിച്ച് ഓർഡർ ചെയ്തു. വളരെ ഇഷ്ടപ്പെട്ടു”
240 രൂപയ്ക്ക് 5 കഷ്ണം കിട്ടിയതിൽ 4 ഉം എല്ലായിരുന്നു. കാശ് വച്ച് നോക്കുമ്പോൾ 4 എണ്ണവും എല്ലായിപ്പോയത് ഒരു കുറവായി തോന്നി. പിള്ളേര് കുറച്ച് മെനക്കെട്ടു. ഒരെണ്ണം നല്ല flesh ഉണ്ടായിരുന്നു. എല്ലായിരുന്നെങ്കിലും ഗ്രേവി പോലും നല്ല ടേസ്റ്റ്. കറി മാത്രം മതി കഴിക്കാൻ. ഇനിയും മേടിക്കും. എല്ല് ഒന്ന് കുറച്ചാൽ കിക്കിടു എന്ന് തന്നെ പറയാം.
സാൻവിച്ച് ദോശ പൊളിച്ചടുക്കി. നമ്മള് നാല് പേര് ഉള്ളത് കാരണമായിരിക്കും 4 പീസ് ആയാണ് തന്നത്. വെപ്രാളത്തിൽ മൊത്തത്തിലുള്ള ഫോട്ടോ എടുത്തില്ല. ഒരു പീസിന്റെ ഇട്ടിട്ടുണ്ട്.
അവസാനം ഇടനേരം 4 സ്പെഷ്യൽ ചായയും. റൊമ്പ പ്രമാദം. പിള്ളേര് എരിവ് കാരണം മുക്കാൽ അരയൊക്കെ ബാക്കി വച്ചു. അതും കൂടി നമ്മൾ തട്ടി.
ഇത്തിരി നേരം ആണെങ്കിലും ഒത്തിരി നേരം അവിടെ ഇരിക്കാൻ തോന്നി. എന്താണെന്നറിയില്ല അവിടെ ഇരിക്കുമ്പോൾ ഒരു സമാധാനം തോന്നും. അതു ഒരു പ്രത്യേകത ആയി തോന്നി.
Google Map:
https://goo.gl/maps/TuusKc41fhEqneYE7
ഇടനേരത്തിനെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ