Location: Manacaud, Near UAE consulate.കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ അടുത്ത് , KBM ഹോസ്പിറ്റലിന്റെ opposite ആയി വരും.
Date: 26/05/2018

ശനിയാഴ്ച വൈകുന്നേരം പതിവുള്ള ആറ്റുകാൽ സന്ദർശനം കഴിഞ്ഞു വരികെയാണ് മണക്കാട് ഉള്ള ആ ബോർഡ് വീണ്ടും കണ്ണിൽ പെട്ടത്. Sweet n’ Spicy പലപ്പോഴും entrance വാതിൽ കണ്ടു മാറ്റി വച്ച ഒന്നായിരുന്നു ഇത്. ആ വാതിൽ കാണുമ്പോഴെല്ലാം അകത്തു സ്ഥലം കാണുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. എങ്കിലും foodie ഫ്രണ്ട്സിന്റെ അഭിപ്രായങ്ങളും റിവ്യൂയുവകളും എന്നെ അങ്ങോട്ട് മാടി വിളിച്ചു കൊണ്ടിരുന്നു. അങ്ങനെ ആയ ചാറ്റൽ മഴയുള്ള ആ രാത്രിയിൽ ഞാനും കുടുംബവും അവിടെ കയറി.

വിചാരിച്ച പോലെ അല്ല അകത്തു സ്പേസ് ഉണ്ട്. ഒരു 24 പേർക്ക് സുഖം ആയിട്ടു ഇരിക്കാം. ടോയ്ലറ്റും വൃത്തി ഉണ്ട്.

ഇവിടത്തെ സ്പെഷ്യൽ എന്താണ് എന്ന് ചോദിച്ചതും വെയ്റ്റർ പയ്യൻ പെട്ടെന്ന് ഹോട്ടൽ ഉടമസ്ഥനെ കൊണ്ട് വന്നു. സത്യത്തിൽ ഒരു മുൻ പരിചയവും ഇല്ല. ക്യാഷ് എല്ലാം കൊടുത്തു ബില്ല്‌ എല്ലാം സെറ്റിൽ ചെയ്‌ത ശേഷം ആണ് നമ്മൾ കൂടുതൽ പരിചയപ്പെട്ടത്.

Seasonal Fried Rice ഇവിടത്തെ പുതിയ special ആണ് എന്ന് പുള്ളി പറഞ്ഞു. Ok mix എടുക്കാം 1 Seasonal Chicken Fried rice, 1 Chicken fried rice, 1 butter chicken, 1 beef chilly പറഞ്ഞു. (പെറോട്ട പറഞ്ഞില്ല ബില്ലിൽ പറ്റിയ മിസ്റ്റേക്ക് ആണ്, അത് കുറച്ചു തന്നു).

പുള്ളിയുടെ വാക്കുകൾ വിശ്വസിച്ച നമ്മളെ Seasonal ചതിച്ചില്ല. മൊത്തത്തിൽ പൊളിച്ചടുക്കി കളഞ്ഞു. അതിന്റെ രുചി ഇപ്പോഴും നാക്കിൽ തങ്ങി നില്ക്കുന്നു. Fried Rice ഇഷ്ടപ്പെടുന്നവർ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒരു ഐറ്റം തന്നെയാണ് Sweet n’ Spiciy ലെ Seasonal Chicken Fried Rice എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഒരു വെറേറ്റി ടേസ്റ്റ് ആണ്. ഇനി പോകുമ്പോഴും ഫ്രൈഡ് റൈസ് ആണെങ്കിൽ ആദ്യം ഓർഡർ ചെയ്യുന്നത് Seasonal തന്നെ ആയിരിക്കുമെന്നതിൽ ഒരു സംശയവും ഇല്ല. Chicken Fried Rice ഉം മികച്ചു തന്നെ നിന്നു. ബട്ടർ ചിക്കനും ബീഫ് ചില്ലിയും രണ്ടും കൊള്ളാം. അതിൽ Butter Chicken ആണ് കൂടുതൽ ഇഷ്ടപെട്ടത്. ബീഫ് ചില്ലിയും ഞാനും ഭാര്യയും കാര്യമായി തട്ടി.

Cash കൗണ്ടറിലെ തിരക്കിന് ഇടയിലും ഉടമസ്ഥൻ ആയ വിനോദ് ഇടയ്ക്ക്‌ ഇടയ്ക്ക്‌ ഓരോ ടേബിളിലും പോയി കസ്റ്റമേഴ്സിനോട് അവരുടെ പ്രൈവസിക്കു ഭംഗം വരുത്താതെ ആവശ്യം ഉള്ള കാര്യങ്ങൾ ചോദിക്കുന്നത് ഒരു വേറിട്ട കാഴ്ച ആയി തോന്നി. വളരെ നല്ലതു.

Card system ഇപ്പോൾ ആയിട്ടില്ല. Paytm ഉണ്ട്.

Totally വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കൂടിയാണ് അവിടെ നിന്നു ഇറങ്ങിയത്. തീർച്ചയായും ആത്മവിശാസത്തോടെ Sweet n’ Spicy യിലോട്ട്‌ ആരെയും recommend ചെയ്യാം as per my experience.

Google Map:
https://goo.gl/maps/8nWLwxr7KBP3tDoA6

LEAVE A REPLY

Please enter your comment!
Please enter your name here