back to top
ഇത് 2018 ഏപ്രിൾ 21 ന് ARK യിൽ എഴുതിയ പഴയ ഒരു പോസ്റ്റാണ്. കട ഇപ്പോഴും അവിടെ ഉണ്ടെന്നാണ് എൻ്റെ അനുമാനം. കഥാപാത്രങ്ങൾമാറിയിട്ടുണ്ടാവാം. കൊട്ടി ഘോഷിക്കാൻ വലുതായിട്ട് ഒന്നു കണ്ടില്ലെന്ന് വരാം. എങ്കിലും വഴിയരികത്തുള്ള ഇത്തരം കൊച്ച് കൊച്ച് കടകൾ പലർക്കും പല സമയത്തും ഒരാശ്വാസമായിരിക്കും. അങ്ങനെയുള്ളവയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള പഴയ ഒരുപോസ്റ്റാണിത്. നിങ്ങളുടെ അറിവിലും പലർക്കും ഉപകരിക്കുന്ന ഇത്തരം കൊച്ച് കൊച്ച്കടകൾ ഉണ്ടെങ്കിൽ ദയവായി പങ്ക് വയ്ക്കുക. അവർക്കും അത് ഒരു അനുഗ്രഹമായിരിക്കും. പറയുന്നത് വെറും ഒരു നാരങ്ങ വെള്ളത്തിന്റെ കാര്യം മാത്രമാണ്...
ഇങ്ങനെയുള്ള ചെറിയ വഴിയോരക്കടകളും അറിയണം. അവർക്കും അത് ഒരു സഹായമാകും. തിരുമല കഴിഞ്ഞ് കുണ്ടമൺകടവ് പാലം കഴിഞ്ഞ് വരുമ്പോൾ ഇടതു വശത്തായി മെഹബൂബ് ഇക്കയുടെ വഴിയോരക്കടയിലെ നല്ല തണുത്ത ജഗജില്ലി ഫ്രൂട്ട് സലാഡ്, ഐസൊക്കെയിട്ട് . ഹാ ഹാ ഹൂ ഹൂ. ഈ വെയിലത്ത് ഇങ്ങനെ വണ്ടി ഓടിച്ച് വരുമ്പോൾ ഒന്ന് ചവിട്ടി, ഒന്ന് കഴിച്ച് നോക്കണം. നല്ല തണുപ്പ്, നല്ല സ്വാദ്. ശരീരവും മനസ്സും ഒന്ന് തണുക്കും. Rs 30. 4 വർഷമായി ഇക്ക ഇവിടെ ഇത് നടത്തി വരുന്നു. പേയാട് സ്വദേശിയാണ്. രാവിലെ...
Contact No - Shibu Ameer - 9496104021 ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta - 10 Nos x 5 - 50 Rs, Beef 2 Nos x 75 - 150 Rs. കട്ടൻ - 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ... എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning ഉം അവിടത്തെ ബീഫും പെറോട്ടയും, പിന്നെ കഴിക്കാൻ...
24/03/2018Terrace by Makkawao വരുന്നതിനും മുൻപ് മക്കാവോ ചാവടിമുക്ക് ഉണ്ടായിരുന്ന സമയം. Location - Alathara Road, Near CET Engineering College Jn. Chavadimukku, Sreekaryam. പ്രണയിക്കുന്ന മനസ്സുകൾക്ക് സല്ലപിക്കാനായി ഒരിടം വേണമെങ്കിൽ വേറൊന്നും നോക്കണ്ട. നേരെ Makkawao-യിലോട്ട് വിട്ടോ. Order ചെയ്ത് 1/2 - 1 മണിക്കൂറിനകം രുചികരമായ ആഹാരവും മുന്നിൽ റെഡി. കണ്ണിൽ കണ്ണിൽ നോക്കി ഇരുന്ന് പ്രണയിക്കുന്നവർക്ക് അതൊക്കെ ഒന്ന് ശ്വാസം വിടാനുള്ള സമയം മാത്രം. എത്രയെത്ര പ്രണയിനിമിഷങ്ങൾക്ക് ഈ restaurant സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. Treat Your Taste Buds...
ഒരു റ്റേസ്റ്റിംഗ് സെക്ഷന്റെ ഭാഗമായി മുട്ടത്തറ റാജിലയിൽ പോയതാണ്. വള്ളക്കടവാണ് റാജിലയുടെ കട. അതിനു ഒരു ബ്രാഞ്ച് കവടിയാറിൽ തുടങ്ങിയെങ്കിലും പാർക്കിംഗ് അസൗകര്യം പ്രമാണിച്ചു മുട്ടത്തറ മാറ്റിയപ്പോൾ പോയതാണ്. ഇതിപ്പോൾ ഇല്ല. കുറച്ചു നാൾ പ്രവർത്തിച്ച ശേഷം മുട്ടത്തറയിലെ ഈ കട നിർത്തി. നമ്മൾ കുറച്ചു പേർ ഉണ്ടായിരുന്നു. വെൽക്കം ഡ്രിങ്ക് ആയി നാരങ്ങ വെള്ളവും, നല്ല സോഫ്റ്റ് പത്തിരിയും, പൂ പോലെയുള്ള ഇടിയപ്പവും, പെറോട്ടയും, കാലൊക്കെ ചരിച്ചിട്ട് ഗമയിലിരിക്കുന്ന ഒരു ഫുൾ ചിക്കനും, ചിക്കൻ ഫ്രൈയും, മട്ടൺ കറിയും. ഇതൊക്കെയായിരുന്നു വിളമ്പിയത്. Rajila
തിരുമലയിൽ ഉള്ള നല്ല ഭൂമി ഇപ്പോൾ നിലവലില്ല. ഉടമസ്ഥരിൽ ഒരാളായ ശ്രീ ഷൈൻ രവീന്ദ്രൻ കടലിൽ നിന്ന് മത്സ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിൽ വ്യാപൃതനായാണ് അവസാനം കണ്ട് മുട്ടിയത്. എൻ്റെ അനുഭവങ്ങളും എൻ്റെ എഴുത്തും എനിക്ക് എന്നും പ്രിയപ്പെട്ടത്. 2018 മാർച്ച് 16 ലെ ആ മനോഹര സായ്ഹാനത്തിൻ്റെ ഓർമകളിലൂടെ … ഒരു സായ്ഹാന നിരൂപണം | നല്ല ഭൂമിസ്ഥലം - തിരുമല ജംഗ്ഷൻ കഴിഞ്ഞ് ഇടത് വശത്തുള്ള കുശക്കോട് അമ്പലം കഴിഞ്ഞ്, ഇടത് വശത്തുള്ള syndicate bank ഉം കഴിഞ്ഞ് വലത് വശത്തായി. മുമ്പത്തെ ഊണിന്...
തിരുവനന്തപുരത്ത് ഭക്ഷണശാലകൾ കൂണ് പോലെ ദിവസങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്നു. ചിലതൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ വളരെ വളരെ പ്രിയതരമാകുന്നു. ഒരു ദിവസം അവയിൽ ചിലതെല്ലാം വിദൂരതയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനിയും വരുമോ അറിയില്ല. ഇത് പാളയത്തുള്ള മൊഹബത്ത്. ഇപ്പോൾ അവിടെ ഓഷ്യൻസ് ആണ്. 2018 മാർച്ച് 08 ന്ഉണ്ടായ അനുഭവത്തിന്റെ കുറിപ്പുകൾ … ഗതകാല സ്മരണകളിലൂടെ ഒരു യാത്ര … അവലോകനം | മൊഹബത്ത് Behind Saphalyam Shopping Complex, Jubilee Hospital Road, Palayam മൊഹബത്തിന്റെ റിവ്യൂവുകൾ കണ്ട് ഇന്ന് ലീവെടുത്തു. സത്യമായിട്ടും… To Mohabath…. ബീഫ് ബിരിയാണി ഉച്ചയ്ക്ക് കിട്ടുന്ന...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
few clouds
32 ° C
32 °
32 °
70 %
6.7kmh
20 %
Sat
32 °
Sun
33 °
Mon
33 °
Tue
32 °
Wed
32 °
- Advertisement -
Nammude Cake

POPULAR ARTICLES