back to top
ആറ് ആൽമരങ്ങൾ സ്ഥിതി ചെയ്‌തിരുന്ന സ്ഥലം. അവയുടെ തണലിൽ മുൻപ് കച്ചവടക്കാർ സൊറ പറച്ചിലും അവരുടെ കാളകളുമായി തമ്പടിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരം പോകുന്ന വഴി വ്യാപാരികൾക്കുള്ള വിശ്രമ സ്ഥലമായിരുന്നു അവിടെ. പിന്നെ സ്വദേശിയർ തന്നെ ആ സ്ഥലം അവരുടെ തന്നെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ആറ് ആലിൻമൂട് കാലാന്തരേണ ആറാലുംമൂട് ചന്തയായി മാറി. എത്ര മാളുകൾ, വ്യാപാര സമുച്ചയങ്ങൾ വന്നാലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇത്തരം ചന്തകൾ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. നെയ്യാറ്റിൻകരയ്ക്ക് ആറാലുംമൂട് ചന്ത എന്നാൽ അവരുടെ...
ഇടവാക്കായലിൻ അയൽക്കാരീഅറബിക്കടലിൻ കളിത്തോഴീ ശ്രീ പൂവച്ചൽ ഖാദർ എഴുതി ശ്രീ രവീന്ദ്രൻ സംഗീതം നൽകി ദാസേട്ടൻ അനശ്വരമാക്കിയ വരികൾ. ഇടവ എന്ന പ്രദേശത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഈ പാട്ടിൽ നിന്നാണ്. തിരുവനന്തപുരത്തെ പഴയ ചിറയിൻകീഴ് താലൂക്കിലെ (ഇപ്പോൾ വർക്കല താലൂക്ക്) വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗവുമായ ഒരു കൊച്ചു ഗ്രാമം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയാണ് ഇടവ. തിരുവതാംകൂർ ചരിത്രത്തിലോട്ടു കണ്ണോടിച്ചാൽ ഉമയമ്മ മഹാറാണിയുമായി ബന്ധപ്പെട്ടു നാട് കടത്താൻ "ഇടവ കടത്തുക" എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. EMS മന്ത്രി സഭയിലെ ആദ്യത്തെ പൊതുമരാമത്തു...
ലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. ഒരു ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചത് ആണ് രാത്രി. സാധാരണ ഹോസ്പിറ്റലിൽ പിള്ളേരെ കൊണ്ട് പോകുന്ന പതിവില്ല എങ്കിലും ചില സാഹചര്യങ്ങൾ കാരണം അവരെ കൂടി കൂട്ടി. എല്ലാവർക്കും നല്ല വിശപ്പ്. കൂടുതൽ ദൂരം വണ്ടി ഓടിക്കാൻ ഒന്നും വയ്യ. തൊട്ടു മുന്നിൽ ശ്രീ ഐശ്വര്യ. റവ ദോശ ഓർമ്മ വന്നു. താഴെ ഇരിക്കാൻ സ്പേസ് ഇല്ലാത്തതു കാരണം...
തിരുവനന്തപുരത്ത് ഭക്ഷണശാലകൾ കൂണ് പോലെ ദിവസങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്നു. ചിലതൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ വളരെ വളരെ പ്രിയതരമാകുന്നു. ഒരു ദിവസം അവയിൽ ചിലതെല്ലാം വിദൂരതയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനിയും വരുമോ അറിയില്ല. ഇത് പാളയത്തുള്ള മൊഹബത്ത്. ഇപ്പോൾ അവിടെ ഓഷ്യൻസ് ആണ്. 2018 മാർച്ച് 08 ന്ഉണ്ടായ അനുഭവത്തിന്റെ കുറിപ്പുകൾ … ഗതകാല സ്മരണകളിലൂടെ ഒരു യാത്ര … അവലോകനം | മൊഹബത്ത് Behind Saphalyam Shopping Complex, Jubilee Hospital Road, Palayam മൊഹബത്തിന്റെ റിവ്യൂവുകൾ കണ്ട് ഇന്ന് ലീവെടുത്തു. സത്യമായിട്ടും… To Mohabath…. ബീഫ് ബിരിയാണി ഉച്ചയ്ക്ക് കിട്ടുന്ന...
ഇങ്ങനെയുള്ള ചെറിയ വഴിയോരക്കടകളും അറിയണം. അവർക്കും അത് ഒരു സഹായമാകും. തിരുമല കഴിഞ്ഞ് കുണ്ടമൺകടവ് പാലം കഴിഞ്ഞ് വരുമ്പോൾ ഇടതു വശത്തായി മെഹബൂബ് ഇക്കയുടെ വഴിയോരക്കടയിലെ നല്ല തണുത്ത ജഗജില്ലി ഫ്രൂട്ട് സലാഡ്, ഐസൊക്കെയിട്ട് . ഹാ ഹാ ഹൂ ഹൂ. ഈ വെയിലത്ത് ഇങ്ങനെ വണ്ടി ഓടിച്ച് വരുമ്പോൾ ഒന്ന് ചവിട്ടി, ഒന്ന് കഴിച്ച് നോക്കണം. നല്ല തണുപ്പ്, നല്ല സ്വാദ്. ശരീരവും മനസ്സും ഒന്ന് തണുക്കും. Rs 30. 4 വർഷമായി ഇക്ക ഇവിടെ ഇത് നടത്തി വരുന്നു. പേയാട് സ്വദേശിയാണ്. രാവിലെ...
അവിടെ ചെന്നത് 24 Nov 2018. ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കുറച്ചു സാധങ്ങൾ തഞ്ചാവൂരിലെത്തിക്കാൻ കളിയിക്കാവിള കുറച്ചു സാധങ്ങൾ കൊടുത്തു തിരിച്ചു വരുന്ന വഴി പാറശ്ശാലയിൽ ഉള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തിൽ കാണുന്ന ചെറിയ ഒരു ചായക്കടയിൽ കയറി. വായിൽ രുചിയുടെ മേളമോടിച്ച മോദകവും ഒന്നാന്തരം മൊരാ മൊരാ മൊരിഞ്ഞ ഉഴുന്നുവടയും നല്ല കിടുക്കാച്ചി ഇളം ചായയും, കാപ്പിയും ... ഒന്നും പറയാനില്ല. യാത്രയുടെ ക്ഷീണവും വിശപ്പുമെല്ലാം ഒരു മിന്നല് പോലെ മാറി. അവിടത്തെ ചായ അടിച്ച ചേട്ടനു ഒരു നമോവാകം അതിനു വേണ്ടിയുള്ള പാല്...
Good Morning Hotel, കുഞ്ചാലമൂട് ബീഫ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് Good Morning Hotel. സാധാരണ പത്ത് പേർക്ക് ഇരിക്കാവുന്ന ചെറിയ ഒരു ഹോട്ടൽ. ഇപ്പോൾ ഈ കൊറോണ സമയത്ത് Take Away മാത്രം.രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെയാണ് സമയം. പെറോട്ട, ബീഫ് ഉണ്ട്. രാവിലെയുള്ള പുട്ട് മുതലായവ ഇപ്പോൾ ഇല്ല. 40 വർഷത്തോളമായ ഈ ഭക്ഷണയിടത്തിന്റെ ഉടയോനായ അമീർ ഇക്കയുടെ വാക്കുകളിലൂടെ. “തുടങ്ങിയ കാലം മുതലേ വിറകാണ്. മായങ്ങളൊന്നുമില്ല. മസാലയല്ലാതെ രുചി കിട്ടുന്നതിന് വേണ്ടി...
Location: Kazhakuttom Date: 13/10/2018 വർഷങ്ങൾക്ക് മുൻപ് നമ്മുടെ സ്വപ്ന സൗധങ്ങളുടെയിടയിൽ സ്ഥാനം പിടിച്ച ഒരിടമായിരുന്നു അൽസാജ്. നല്ല നല്ല ബിരിയാണികൾ. ഒന്ന് പോലും മോശമായിട്ടില്ല. വർഷങ്ങൾക്കിടയിൽ സാഹചര്യങ്ങൾ മാറിയപ്പോൾ അങ്ങോട്ടുള്ള യാത്രയും നിന്നു. ഫുഡി ഗ്രൂപ്സിൽ ജോയിൻ ചെയ്തപ്പോൾ പിന്നെയും പലതും കേട്ടു. കൂടുതലും നല്ല അഭിപ്രായം ആയിരുന്നില്ല. മൂത്ത മകൾ മാളവികയുടെ Abacus exam അൽസാജിൽ (convention center) വച്ചിരുന്നു, പിള്ളേർക്ക് ഒരു പ്രോത്സാഹനത്തിന് വേണ്ടി. രാവിലെ 8.30 ക്ക് എക്സാം ഹാളിൽ കേറണം. അത് കൊണ്ട് രാവിലത്തെ കാപ്പിയും അവിടെ അൽസാജ്...
കാത്ത് കാത്തിരുന്ന് ..... ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് - 3 ടേബിൾ , 10 പേർക്ക് ഇരിക്കാം. അടുത്ത മുറിയിൽ പുറത്തു ഒന്നും...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. Contact No: 09539275555Location: Opposite Technopark. ടെക്നോപാർക്കും കഴിഞ്ഞു, Ginger ഹോട്ടലും കഴിഞ്ഞു വരണം. Service road കേറി വരാം. അല്ലെങ്കിൽ കഴുക്കൂട്ടം ജംഗ്ഷനിൽ ചെന്ന് തിരിഞ്ഞു service റോഡിൽ കയറി വരണം. 2018 November 24 നു ആയിരുന്നു Monsoon Days ൻ്റെ തുടക്കം. Slice Of Spice ൻ്റെ ഫാമിലിയിൽ പെട്ടത്. പക്ഷേ വിഭവങ്ങളിൽ അവിടത്തെ രീതി അല്ല സ്വീകരിച്ചിരിക്കുന്നത്. Timings പൊതുവെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെ ആണെങ്കിലും Breakfast...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
26.4 ° C
26.4 °
26.4 °
86 %
1.4kmh
100 %
Tue
32 °
Wed
31 °
Thu
31 °
Fri
32 °
Sat
32 °
- Advertisement -
Nammude Cake

POPULAR ARTICLES