back to top
Date - 11/09/2018 ഗ്രൂപ്പിലെ ഒരു റിവ്യൂ കണ്ട് ബേക്കറി ജംഗ്ഷനിൽ ഒരു ബിരിയാണി ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചതാണ് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന്. കോട്ടൺഹിൽ സ്കൂൾ കഴിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ Xpertz Towerz ന്റെ താഴെയായി പൊതിച്ചോറുമായി ഒരു ചേട്ടൻ ഇരിക്കുന്നത് കണ്ടു. മീൻ പൊരിച്ചത്, മീൻ കറി, മരിച്ചീനി, കറികളും എല്ലാം ചേർത്ത് 60 Rs. ഒരു മിന്നായം പോലെ കണ്ട് ആ സ്ഥലവും കഴിഞ്ഞങ്ങു പോയി. വിമൻസ് കോളേജിന്റെ മുന്നിലെ ട്രാഫിക് ജംഗ്ഷനിൽ എത്തിയപ്പോൾ ആലോചിച്ചു തിരിച്ചു പോയാലോ, പുള്ളിക്ക് ഒരു ഉപകാരമാവും,...
പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ് കൈയ്യിൽ കിട്ടിയപ്പാൾ ആ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. "സ്ക്കൂളിലോട്ട് പോകുന്ന എനിക്ക് വാഴയില വാട്ടി ചോറും കറികളും തയ്യാറാക്കി കൊണ്ടിരിക്കുന്ന അമ്മയും, അത് നോക്കി കൊണ്ടിരിക്കുന്ന ഞാനും, ആ കുട്ടിക്കാലം." പഴയ ഓർമ്മകളെ തട്ടിയുണർത്തിയ ആ പൊതിച്ചോറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹൃദയം നിറഞ്ഞ നന്ദി. നല്ല Quality യുളള ചമ്പാവരി ചോറ് വാഴയിലയിൽ കഴിക്കുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെ. കൂടെ ബീറ്ററൂട് തോരനും നമ്മുടെ നാടൻ കോവയ്ക്ക മെഴുക്കും എരിവുള്ള കിടുക്കാച്ചി തേങ്ങാ ചമ്മന്തിയും Yummy പുളിഞ്ചിക്ക അച്ചാറും,...
ഹോട്ടൽ കച്ചേരിനട, ആര്യനാട്Location: വെള്ളനാട് നിന്ന് വരുമ്പോൾ ആര്യനാട് ജംഗ്ഷൻ എത്തുന്നതിന് മുൻപുള്ള കച്ചേരിനട. ഹോട്ടലിനും ഈ പേര് തന്നെ. റെസ്റ്റോറന്റ് തുടങ്ങിയിട്ട് മൂന്നു മാസം Owner Shibu Sree യുടെ ഭാഷയിൽ പറഞ്ഞാൽ. ഇവിടെ എത്തിയപ്പോഴേക്കും ഏകദേശം 2.20. ഒന്ന് രണ്ട് കറി തീർന്നു. ചിക്കൻ തോരൻ ഉള്ളത് ഒരു ഹാഫും. ഉള്ളത് എടുക്കാൻ പറഞ്ഞു. ഊക്കൻ ഊണ്. മനസ്സ് നിറഞ്ഞ് ഉണ്ടു. വാഴയിലയിലെ തൂവെള്ള ചോറ്, പുളിശ്ശേരി എന്ന് പറഞ്ഞാൽ ഇതാണ് പുളിശ്ശേരി. പൊടി പൊടിയായുള്ള കിടു കൊഞ്ച് ചമ്മന്തി. കപ്പ ആ ചമ്മന്തിയിൽ...
ഊണ് എന്നതിന്റെ ശരിയായ അർത്ഥം ആഹാരം എന്നാണെങ്കിലും അതിലുപരി മലയാളികൾക്ക് ചോറാണ്. അത്രയ്ക്കുണ്ട് ചോറുമായുള്ള ആത്മബന്ധം. ചോറ് അഥവാ ഊണ് ഇഷ്ടപ്പെടാത്ത മലയാളി വളരെ കുറവായിരിക്കും. ഇനി എന്തൊക്കെ വന്നാലും അഥവാ വന്ന് പോയാലും സിംഹാസനത്തിൽ ചോറ് അഥവാ ഊണ് തന്നെ രാജാവ്. ഉച്ചയോട് അടുക്കുന്ന സമയം. വീട്ടിലെ ചില സാഹചര്യങ്ങൾ കാരണം പുറത്ത് നിന്ന് ആഹാരം വാങ്ങിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഉള്ളിൽ പെട്ടെന്ന് വീണ്ടും ആ പൂതി. മുതുവിള മാഷിൽ നിന്നും ഊണ് കഴിക്കണം. മുമ്പും പലപ്പോഴും ഇത് പോലെ ആഗ്രഹിച്ചിട്ട് തെന്നി...
ചില സമയം സംതൃപ്തിയുടെ അളവ് കോലുകൾ വാക്കുകളിൽ ആവിഷ്ക്കരിക്കാൻ കഴിയാത്ത സന്ദർഭങ്ങൾ വന്നു ചേരും. ഈ പൊതിച്ചോറിന്റെ കാര്യത്തിലും അതേ. കഴിച്ച് തീരാറായപ്പോൾ മീൻ ചാറ് പാത്രത്തിൽ നിന്ന് കോരി കഴിച്ച് കൊണ്ടിരിക്കേ ഭാര്യ പറഞ്ഞ ഈ വാചകം - “ഉണ്ട് വയറിൽ സ്ഥലമില്ല എങ്കിലും കൊതി കൊണ്ട് കഴിക്കുകയാണ്”. ഈ വാചകം മാത്രം മതി ആ ഊണിന്റെ രുചിയുടെ ഏകദേശ രൂപം ഒന്ന് മനസ്സിലാക്കാൻ. പുളിശ്ശേരി, മീൻ കറി കിക്കിടിലം. ശ്രീമതി കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകത്തിലെ വാചകങ്ങൾ കടമെടുത്താൽ ശ്രീ...
Date: 7/11/2018Location: Near to Sylcon footware, Opposite AG'S Office, Near Secretariat എല്ലാ ദിവസവും ഊണിന് മാത്രമായി ഒരു സ്ഥാപനം 2.5 വർഷമായി നഗര മധ്യത്തിൽ നില നിർത്തി പോകണമെങ്കിൽ തീർച്ചയായും അതിന്റെ പുറകിലെ നാടൻ രുചിക്കൂട്ട് തന്നെ രഹസ്യം. ഭക്ഷണത്തിന്റെ സമയക്രമം രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ. ഊണിന്റെ കൂടെ വിശേഷാൽ കറികളായ തവ ഫ്രൈ ( നെയ്മീൻ, ആവോലി മുതലായവ) , നാടൻ ചിക്കൻ റോസ്റ്റ്, താറാവ് റോസ്റ്റ്, ബീഫ് റോസ്റ്റ് ,...
പൊതിച്ചോറുകൾ പലതും കഴിച്ചിട്ടുണ്ട് ഇത് ലെവൽ വേറെ, ഒരു ഒന്നര പൊതിച്ചോറായി പോയി നാൻസി. ഇത് കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ നിങ്ങൾ വഴക്ക് പറഞ്ഞോളു. നല്ല അടിപൊളി ചമ്പാവരി ചോറ്. എനിക്ക് പഥ്യം വെള്ള ചോറാണെങ്കിലും ക്വാളിറ്റിയുള്ള ചമ്പാവരിയും ഇഷ്ടമാണ്. അതറിഞ്ഞ് വാങ്ങിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഇഷ്ടപ്പെട്ടു. പപ്പടം കൊണ്ട് ഒരു മെഴുക്ക് പുരട്ടി. പല പല മെഴുക്ക് പുരട്ടികളും കഴിച്ചിട്ടുണ്ട്. ഇത് പപ്പടം കൊണ്ട്. അത് പൊളിച്ചു. വന്നു കണ്ട് കീഴടക്കി എന്ന് പറയാം. അര കല്ലിൽ അരച്ച ചമ്മന്തിയുടെ രുചി ഒന്നു വേറെ തന്നെ....
Date: 24/11/2018എന്തൊക്കെ വന്നാലും, പോയാലും, പറഞ്ഞാലും ചാല മുബാറക്ക് ചാല മുബാറക്ക് തന്നെ. Cyclone Gaja Flood Relief ൻ്റെ ഭാഗമായി നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ഓർഗനൈസ് ചെയ്യുന്ന Vimal Stephen നോട് ഒപ്പമായിരുന്നു അന്ന്. റിലീഫിനു വേണ്ടിയുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിന്റെയും അടുക്കുന്നതിന്റെയും തിരക്കിൽ. ഉച്ചയ്ക്ക് ഊണിനുള്ള മണമടിച്ചപ്പോൾ മുന്നും പിന്നും ഒന്നും നോക്കിയില്ല, അഥവാ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നേരെ വച്ച് വിട്ടു മുബാറക്കിലോട്ടു 2 ഊണ് മേടിച്ചു. പിന്നെ മീനിന് പേരു കേട്ട ഇവിടെ വന്നിട്ട് മീനില്ലാത്ത ഊണോ. പോരട്ടെ ഓരോ കൊഞ്ചും, പാരയും....
Date: 15-07-2018 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. TOT യുടെ പുതിയ ഡിഷ് ആയ 'മീൻ സദ്യ' പരീക്ഷിച്ചു അറിയുവാനും അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായങ്ങൾ ഹോട്ടൽ ഉടമസ്ഥനുമായി നേരിട്ട് സംവേദിക്കാനും അതോടൊപ്പം തന്നെ ഹോട്ടലിലെ പ്രവർത്തനങ്ങൾ കണ്ടു അറിയുവാനും അതിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഉള്ള ഒരു അവസരവും ആയി ആണ് ഇത് ഉപയോഗിച്ചത്. മീനിന്റേതായ 7 രുചി കൂട്ടുകൾ ആണ് മീൻ സദ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഇപ്പോഴുള്ള മീൻ വിഭവങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. മീനിന്റെ ലഭ്യതയും അത് തയ്യാറാക്കുന്നിതിന്റെയും ഭാഗം...
ഈ സംരംഭം ഇപ്പോൾ നിലവിൽ ഇല്ല. എന്നെ സംബന്ധിച്ചു പൊതിച്ചോറുകളെന്നു പറയുമ്പോൾ ബാല്യകാലവും വിദ്യാലയവും അവിടത്തെ കൂട്ടുകാരും ഇങ്ങനെ ഒഴുകി നടക്കും. വാഴയില വാട്ടി അമ്മയുടെ കൈകൾ കൊണ്ട് തരുന്ന പൊതിച്ചോറ്. എന്തൊരു രുചിയായിരുന്നു അതിനൊക്കെ...ആ കാലവും. കാലചക്രം ഒക്കെ മാറി....ഇപ്പോൾ ചൂട് മാറാത്ത ടിഫിൻ ക്യാരിയറിലായി ചോറൊക്കെ. ഒരു രണ്ടു മൂന്ന് പിടി ചോറും കുറച്ചു കറികളുമായി അങ്ങനെയൊക്കെ അങ്ങ് പോകുന്നു. വീട്ടിൽ ചോറാകാത്ത ഒരു ദിവസം, ഓഫീസിൽ ഇരിക്കുമ്പോൾ ARK യിൽ വന്ന റിവ്യൂ ഓർമയിൽ ഓടിയെത്തി. അതിൽ പറഞ്ഞിരിക്കുന്ന ഓർഗാനിക് വെജിറ്റബ്ൾസ് ആണ്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
broken clouds
25.9 ° C
25.9 °
25.9 °
86 %
3.6kmh
84 %
Tue
26 °
Wed
30 °
Thu
30 °
Fri
29 °
Sat
29 °
- Advertisement -
Nammude Cake

POPULAR ARTICLES